ഒരമ്മ കുഞ്ഞിന് പാലു കൊടുക്കാൻ തുടങ്ങിയപ്പോൾ കളിയാക്കാൻ വന്ന കിളവൻമാരോട് ചെറുപ്പക്കാർ പറഞ്ഞത് കേട്ടോ.

തന്റെ ജീവനായ കുഞ്ഞ് ഒന്ന് ചെറുതായി കരഞ്ഞാൽ ഞെട്ടുന്നവരാണ് അമ്മമാർ അത് അമ്മമാർക്ക് തന്നെ മക്കളോടുള്ള സ്നേഹവും കരുതലും ഉള്ളതുകൊണ്ടാണ്. അങ്ങനെയുള്ളപ്പോൾ കുഞ്ഞു കരഞ്ഞാൽ അമ്മമാർ അവരുടെ വിശപ്പു മാറ്റാൻ പാല് കൊടുക്കുക തന്നെ ചെയ്യും അതിന് സ്ഥലമോ സാഹചര്യമോ ഒന്നും അവർക്ക് പ്രശ്നമായി വരില്ല കുഞ്ഞിന്റെ വിശപ്പ് മാറ്റണം എന്ന ചിന്ത മാത്രമേ ഉണ്ടാകൂ. ഒരു പെൺകുട്ടിയുടെ അനുഭവക്കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.

   

തിരക്കുള്ള ഒരു ബസ്റ്റോപ്പിൽ ഒരു അമ്മ കുഞ്ഞുമായി വന്നു. അവിടെ സ്കൂൾ കുട്ടികളും കോളേജ് വിദ്യാർത്ഥികളും ഒരുപാട് ജോലിക്കാരും പല പ്രായത്തിലുള്ള വ്യക്തികളും ചുറ്റുപാടും ഉണ്ടായിരുന്നു. ഒരമ്മ കുഞ്ഞുമായി വരുന്നത് കണ്ടപ്പോൾ തന്നെ എല്ലാവരും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അമ്മ കുഞ്ഞിനെയുമായി ഒരിടത്ത് ഇരിക്കുകയും ചെയ്തു. എന്നാൽ കുറച്ചു സമയം കഴിഞ്ഞപ്പോഴേക്കും കുഞ്ഞു വിശന്നു കരയാൻ തുടങ്ങി ചുറ്റുപാടുകൾ ഉള്ളതുകൊണ്ട് തന്നെ എവിടെ നിന്ന് പാല് കൊടുക്കും എന്ന ചിന്തയായിരുന്നു അമ്മയ്ക്ക്.

ആദ്യം കുഞ്ഞിനെ സമാധാനിപ്പിക്കാൻ നോക്കിയെങ്കിലും കുഞ്ഞേ കരച്ചിൽ നിർത്താതെയായി വിഷമിട്ട് ആണ് കുഞ്ഞ് കരയുന്നത് എന്ന് അമ്മയ്ക്ക് മനസ്സിലായിരുന്നു കുഞ്ഞു കരയാൻ തുടങ്ങിയപ്പോഴേക്കും അവിടെ നിന്ന് അവരെല്ലാം അമ്മയെയും കുഞ്ഞിനെയും മാറിമാറി നോക്കാനും തുടങ്ങി. മറ്റു വഴികൾ ഒന്നുമില്ലാതായപ്പോൾ അമ്മ കുറച്ചു തിരഞ്ഞിരുന്ന് കുഞ്ഞിനെ പാല് കൊടുക്കാൻ തുടങ്ങി. ഇത് കണ്ടതോടെ ചുറ്റുമുണ്ടായിരുന്ന മറ്റ് വൈസ്കരായ ആളുകളെല്ലാം ചേർന്ന് പലതരത്തിൽ കമന്റ് പറയുന്നതിനും അശ്ലീലമായ നോട്ടങ്ങൾ നോക്കാനും തുടങ്ങി.

എന്നെപ്പോലെയുള്ള സ്ത്രീകൾക്കെല്ലാം ഒരുപാട് ദേഷ്യം തോന്നിയെങ്കിലും ഞങ്ങളെല്ലാം പ്രതികരിച്ചത് മുൻപ് തന്നെ അവിടെയുള്ള ആൺകുട്ടികൾ ചെയ്യുന്നത് കണ്ട് ഞങ്ങളെല്ലാം ഞെട്ടി. സ്കൂളിൽ പഠിക്കുന്ന പ്രായത്തിലുള്ള വിദ്യാർത്ഥികളാണ് അവരെല്ലാം അവരെല്ലാവരും ചേർന്ന് ആ അമ്മയുടെ ചുറ്റുമായി വട്ടത്തിൽ തിരിഞ്ഞു നിന്നു.

ഒരാൾ പോലും അമ്മ കുഞ്ഞിന് പാല് കൊടുക്കുന്നത് കാണാൻ കഴിയാത്ത വിധത്തിൽ അവരെല്ലാം ആ അമ്മയെയും കുഞ്ഞിനെയും കവർ ചെയ്തു നിന്നു. അതോടെ അവിടെനിന്ന് എല്ലാവരുടെയും കമന്റുകൾ പറയുന്നതും അശ്ലീല നോട്ടങ്ങൾ നോക്കുന്നതും അതോടെ നിന്നു. ആ ചെറുപ്പക്കാര് ചെയ്ത പ്രവർത്തി ആശംസകൾ അർഹിക്കുന്നത് തന്നെയായിരുന്നു. ഞങ്ങളെക്കാൾ മുൻപ് തന്നെ അവർ പക്വതയോടെ കാര്യങ്ങൾ ചെയ്യുന്നത് കണ്ട് ശരിക്കും അത്ഭുതമാണ് തോന്നിയത്. ഈ അനുഭവക്കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി പോകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *