ഭർത്താവിന്റെ അപ്രതീക്ഷിതമായ മരണത്തെ തുടർന്ന് ജനിക്കാൻ ഇരിക്കുന്ന കുഞ്ഞിനെ എങ്ങനെ വളർത്തണമെന്ന് ചിന്തയായിരുന്നു അമ്മയായ ക്രിസ്റ്റീനയ്ക്ക്. അതിനുവേണ്ടി അവർ കണ്ടെത്തിയ ഒരു വഴി എന്നു പറയുന്നത് കുട്ടികളെ ദത്തെടുക്കുന്നതിന് വേണ്ടി ഒരു ദമ്പതികളെ അന്വേഷിക്കുക എന്നതായിരുന്നു. അന്വേഷണത്തിനുള്ളിൽ ഒരു ദമ്പതികളെ അവർ മാതാപിതാക്കളെ കണ്ടെത്തുകയും ചെയ്തു.
സാമ്പത്തികമായി വളരെയധികം മുന്നിൽ നിൽക്കുന്ന നമ്പരുകളെ തന്നെ ക്രിസ്റ്റിന കണ്ടെത്തുകയും ചെയ്തു. കുട്ടികളില്ലാത്ത അവർക്ക് വളരെ സന്തോഷത്തോടുകൂടിയായിരുന്നു ക്രിസ്റ്റീനയുടെ കുട്ടിയെ സ്വീകരിക്കാം എന്ന് പറഞ്ഞത്. കുട്ടി ജനിച്ചതിനു ശേഷം കാണുന്നത് പിന്നീട് വിഷമത്തിലേക്ക് ഇടയാകും എന്നുള്ളതുകൊണ്ടുതന്നെ പ്രസവത്തിനുശേഷം കുഞ്ഞിനെ ഉടനെ മാറ്റണമെന്ന് ഡോക്ടറോട് ക്രിസ്റ്റിന അഭ്യർത്ഥിച്ചിരുന്നു.
സ്കാനിംഗിൽ തന്നെ ആരോഗ്യവാനായ ആൺകുഞ്ഞിനെ ദമ്പതികൾക്ക് ഇഷ്ടമാവുകയും ചെയ്തു എന്നാൽ ജനിച്ചതിനു ശേഷം കുട്ടിയെ ശാരീരികമായ വൈകല്യങ്ങൾ ഉണ്ടെന്ന് തിരിച്ചറിഞ്ഞതോടെ കുട്ടിയെ ദത്തെടുക്കാൻ ആയി തീരുമാനിച്ച അവർ വേണ്ട എന്ന് പറഞ്ഞ് ഉപേക്ഷിച്ചു പോവുകയായിരുന്നു. അതുകൊണ്ടുതന്നെ മറ്റ് ദമ്പതികളെ അന്വേഷിക്കാനും ക്രിസ്റ്റീന തയ്യാറായി പക്ഷേ കുഞ്ഞിന്റെ വൈകല്യം കൊണ്ട് ആരും കുഞ്ഞിനെ സ്വീകരിക്കാൻ തയ്യാറായില്ല.
അതുകൊണ്ടുതന്നെ തന്റെ കുഞ്ഞിനെ നല്ല രീതിയിൽ വളർത്താൻ ക്രിസ്റ്റീന തന്നെ തീരുമാനിക്കുകയും ചെയ്തു. കുഞ്ഞിന്റെ ഫോട്ടോകൾ എല്ലാം സോഷ്യൽ മീഡിയയിൽ പങ്കു വെച്ചതിനെ തുടർന്നാണ് കുഞ്ഞിനെ എല്ലാവരും ശ്രദ്ധിക്കാനായി തുടങ്ങിയത്. അതൊരു തുടക്കമായിരുന്നു അമ്മയെയും കുഞ്ഞിനേയും സംരക്ഷിക്കുന്നതിനും സഹായങ്ങൾ നൽകുന്നതിനും ആയി നിരവധി ആളുകൾ ആണ് അവർക്ക് വേണ്ടി എത്തിയത്. കുഞ്ഞിന്റെ ചികിത്സക്കും ഭാവിക്കും വേണ്ടി ഒരുപാട് ആളുകൾ സഹായത്തിനായി എത്തി. ഇപ്പോൾ അമ്മയും കുഞ്ഞും വളരെ സന്തോഷത്തോടെ ജീവിക്കുന്നു.