ആദ്യരാത്രിയിൽ പാലുമായി റൂമിലേക്ക് വന്നപ്പോൾ വെറുപ്പാണ് ആദ്യം തോന്നിയത്. കാര്യം എന്നെ മുറപ്പെണ്ണ് ആണെങ്കിൽ കൂടിയും എന്റെ സങ്കല്പത്തിലുള്ള ഒരു പെൺകുട്ടിയെ ആയിരുന്നില്ല അവൾ പുറത്ത് പഠിച്ച എനിക്ക് ഇവളെ പോലെ ഒരു നാട്ടിൻപുറത്തുകാരിയെ തീരെ ഇഷ്ടമില്ലായിരുന്നു എങ്കിലും അച്ഛനും അമ്മയും മരണപ്പെട്ടതിനുശേഷം ആരും ഇല്ലാതിരുന്ന ഇവളെ അച്ഛന്റെയും അമ്മയുടെയും നിർബന്ധപ്രകാരം വിവാഹം കഴിക്കേണ്ടതായും വന്നു. ആദ്യരാത്രിയിൽ തന്നെ അവളോടുള്ള എന്റെ പെരുമാറ്റത്തിൽ മാറ്റം മനസ്സിലാക്കിയ അവൾ വലിയ സങ്കടത്തോടെ ആയിരുന്നു ആ ദിവസം കടന്നുപോയത്. പിന്നീട് ഒരിക്കൽപോലും അവളെ ശ്രദ്ധിക്കാനോ അവളോട് ഭാര്യ എന്ന സ്ഥാനത്തിൽ ഇടപഴകാനോ എനിക്ക് സാധിച്ചില്ല.
അവളോടുള്ള ദേഷ്യം കാരണം ചീത്ത പറയാൻ പറ്റുന്ന സമയത്തെല്ലാം ഞാൻ അവളെ ചീത്ത പറഞ്ഞു ഒരു ദിവസം പെൻഡ്രൈവ് കാണാനില്ല എന്ന കാരണം പറഞ്ഞ് ഞാൻ അവളെ കൈവയ്ക്കുകയും ചെയ്തു അമ്മ കാര്യം അന്വേഷിച്ചു വന്നപ്പോൾ അവൾ ഞാൻ എടുത്തിട്ടില്ല എന്ന് പറഞ്ഞു. അപ്പോഴും വന്ന ദേഷ്യത്തിന് അവളെ തല്ലുകയാണ് ചെയ്തത് അപ്പോഴും ഒന്നും പറയാതെ അത് തിരയേണ്ട തിരക്കിലായിരുന്നു അവൾ. പെട്ടെന്നായിരുന്നു ജോലിക്കാര്യം എല്ലാം ശരിയായത് അമേരിക്കയിലേക്ക് പോകാനുള്ള തിരക്കിലായിരുന്നു .
ഞാൻ ഒരുക്കങ്ങൾ നടത്തുമ്പോഴും ഒന്നും മിണ്ടാതെ അവൾ നിൽക്കുന്നത് ഞാൻ കണ്ടു പക്ഷേ ഞാൻ അവളെ ശ്രദ്ധിച്ചില്ല. പോകുന്ന സമയത്ത് വഴക്കുണ്ടാകണ്ട എന്ന് കരുതിയാണ് അവളുടെ അടുത്ത് ചെന്ന് ഞാൻ പോവുകയാണ് എന്ന് പറഞ്ഞത് അപ്പോഴും ഒന്നും പറയാതെ നിറ കണ്ണുകളോട് ആണ് അവൾ നോക്കിയത്. അപ്പോൾ ആ കണ്ണീരിനെ വയ്ക്കാൻ എനിക്ക് സാധിച്ചില്ല. അമ്മയുടെ മരണത്തെ തുടർന്ന് നാട്ടിലേക്ക് ഞാൻ കുറെ നാൾക്ക് ശേഷം എത്തി. അപ്പോൾ ഞാൻ കണ്ടുകളോടെ എന്നെ നോക്കുന്ന അവളെ അപ്പോഴും ശ്രദ്ധിക്കാൻ എനിക്ക് സാധിച്ചില്ല. പക്ഷേ പിന്നീടാണ് അവളുടെ അവസ്ഥ എന്താണെന്ന് മനസ്സിലായത് അനിയനും അനിയന്റെ ഭാര്യയും ഒരു വേലക്കാരിയെ കണക്കിലാണ് അവളോട് പെരുമാറുന്നത്.
അനിയന് കൊടുത്ത ചായ ശരിയായില്ല എന്ന് പറഞ്ഞ് അവളെ തല്ലുന്നത് ഞാൻ കണ്ടു അനിയത്തിയുടെ മാല കാണാനില്ല എന്ന് പറഞ്ഞ് അവളെ തല്ലുന്നത് ഞാൻ കണ്ടു അപ്പോഴും ഒന്നും പറയാതെയാണ് അവൾ നിന്നത്. ഒരിക്കൽ പോകുന്നതിന്റെ തലേദിവസം അച്ഛൻ എന്നോട് പറഞ്ഞു നീ പോകുമ്പോൾ അവളെയും കൂടെ കൊണ്ടുപോകണം ഏതെങ്കിലും അനാഥാലയത്തിൽ കൊണ്ട് ചെന്നാക്കിയാൽ മതി അവളുടെ ഇപ്പോഴത്തെ അവസ്ഥ നീ കണ്ടില്ലേ ഇനി എന്നെ മരണത്തിനുശേഷം അവൾ ഇവിടെ വെറും വേലക്കാരിയായി മാത്രം നിൽക്കേണ്ടിവരും.
എന്റെ കണ്ണുകളും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ഇപ്പോൾ എനിക്ക് അവളോട് ദേഷ്യമില്ല സഹതാപം എന്ന സ്നേഹമെന്നോ എന്തോ എനിക്ക് അവളുടെ ഇപ്പോൾ വളരെ ഇഷ്ടമാണ്. നാളെ പോകാൻ റെഡിയായിക്കോളും എന്ന് പറയുമ്പോൾ ഒന്നും മനസ്സിലാകാതെയാണ് അവൾ നിന്നത് കാറിൽ ഒരുമിച്ച് യാത്ര ചെയ്യുമ്പോഴും എന്നോട് അവൾ ഒന്നും സംസാരിച്ചില്ല രാത്രിയോടെ ഏതോ ഒരു വീടിന്റെ മുൻപിൽ കാർ വന്നു നിർത്തിയപ്പോൾ അവളെ കൊണ്ട് നടക്കുന്ന ഇടമാണെന്ന് അവൾ ഉറപ്പിച്ചിരുന്നു.
എന്നാൽ ഞാൻ അവളുടെ കൂടെ നടന്നപ്പോൾ അവൾക്ക് അത് വിശ്വസിക്കാൻ കഴിഞ്ഞില്ല. ഇത് നമ്മുടെ പുതിയ വീടാണ് നമ്മുടെ പുതിയ ജീവിതം ആരംഭിക്കാൻ പോകുന്നു വയസ്സ് മുപ്പതായി ഇനിയെങ്കിലും ഒരു കുടുംബവും കുട്ടികളും ഒക്കെ വേണ്ടേ. ഞാൻ പറയുന്നത് കേട്ട് അതിശയത്തോടെയാണ് അവൾ എന്നെ നോക്കിയത്. ദേവു നിനക്കെന്നോട് ക്ഷമിക്കുവാൻ കഴിയുമോ. അവൾ എന്നെ കെട്ടിപ്പിടിച്ചു. ഇത്രയും നാളത്തെ ഉള്ളിൽ അടക്കിപ്പിടിച്ചിരുന്ന സ്നേഹമെല്ലാം തന്നെ അവൾ പുറത്തെടുത്ത ദിവസമായിരുന്നു അത്. ഇപ്പോൾ അച്ഛനെയും നോക്കി മൂന്നു കുട്ടികളുടെ പിറകെ തിരക്കുപിടിച്ച ഓടി നടക്കുന്ന അവളെ കാണുമ്പോൾ എനിക്കറിയാം ഈ ലോകത്തിലെ ഏറ്റവും അധികം സന്തോഷിക്കുന്നത് എന്റെ ദേവൂവാണ്.