എച് അർ ന്റെ പെട്ടെന്നുള്ള വെളിയിൽ അയാൾ ഒരുപാട് സന്തോഷിച്ചു. വൈസ് പ്രസിഡണ്ടിനെ കാണണം പോലും മനസ്സിൽ ഒത്തിരി സന്തോഷിച്ചു ഇരുന്ന് ജോലി കയറ്റം തരുവാൻ ആയിരിക്കും മാനേജരായി ഈ കമ്പനിയിൽ വന്നതല്ല സാദാ ഗുമസ്തനായി ജോലിക്ക് കയറിയതാണ് ഇന്ന് കമ്പനി ഈ നിലയിൽ എത്തിക്കുവാൻ ഞാൻ ഒത്തിരി കഷ്ടപ്പെട്ടു അത് എല്ലാവർക്കും അറിയാം കമ്പനിയിലെ എല്ലാവരും അത് പറഞ്ഞതുമാണ് രാജന്റെ ഒരു ഭാഗ്യം. മാനേജരുടെ പോസ്റ്റ് വന്നത് മുതൽ ഞാനും അത് ആഗ്രഹിച്ചതാണ്.
എല്ലാമാസവും മാനേജറുടെ ഗുഡ് സർട്ടിഫിക്കറ്റ് കിട്ടുന്ന ആൾ. എല്ലാംകൊണ്ടും ഞാനാ പദവിക്ക് ഒരുപാട് അർഹനായിരുന്നു. പ്രധാന ശാഖയിലേക്ക് വിളിപ്പിച്ചപ്പോൾ ഒത്തിരി സന്തോഷിച്ചു. വൈസ് പ്രസിഡന്റിന്റെ മുറിയിലേക്ക് കയറുമ്പോൾ മാത്രം മനസ്സൊന്നു പിടച്ചു. രാജൻ ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കണം കമ്പനി ഇപ്പോൾ വളരെ നഷ്ടത്തിലാണ് ഓടുന്നത് കുറെ ബ്രാഞ്ചുകൾ എല്ലാം ഇപ്പോൾ തന്നെ ഉപേക്ഷിച്ചു. കുറേ ആളുകളെ പിരിച്ചുവിടാൻ പോവുകയാണ് ഇതിനിടയിൽ ഒരു മാനേജറിന്റെ പോസ്റ്റ് നിലവിലില്ല നിങ്ങൾക്ക് വേണമെങ്കിൽ ഇവിടെ രാജിവെച്ചു പോകാം.
പത്തുവർഷം പണിയെടുത്ത കമ്പനിയിൽ നിന്ന് പടിയിറങ്ങുമ്പോൾ വലിയ വാശിയായിരുന്നു ഇവിടെയുള്ളവരെ എല്ലാം നിലം പതിക്കാനുള്ള വാശിയായിരുന്നു. വീട്ടിലേക്ക് കയറിച്ചെന്ന് കുറച്ചു കഴിയുമ്പോഴേക്കും ശരത്തിന്റെ ഫോൺ വന്നു. ചേട്ടൻ വിഷമിക്കേണ്ട ഇതെല്ലാം അവരുടെ പ്ലാൻ ആണ് വൈസ് പ്രസിഡന്റിന്റെ മകനോട് മുതലാളിയുടെ മകൾക്ക് ചെറിയൊരു ഇഷ്ടം അടുത്ത മാസം അവരുടെ വിവാഹനിശ്ചയം നടത്താൻ പോവുകയാണ്. വൈസ് പ്രസിഡന്റ് മകനായിരിക്കും ഇനി അവിടെ മാനേജർ ആകാൻ പോകുന്നത് അതിനാണ് ചേട്ടനെ ഒഴിവാക്കിയത്.
മൊത്തത്തിൽ ഞാൻ തളർന്നു പോകുന്നതുപോലെ തോന്നി. അപ്പോഴായിരുന്നു നെറ്റിയിൽ ഒരു കൈവന്ന പതിച്ചത് അതെ അവൾ തന്നെ എന്റെ എല്ലാ വിഷമങ്ങളിലും എന്റെ കൂടെ നിന്നവൾ. എന്നെ എഴുന്നേൽപ്പിച്ച് കയ്യിൽ 5 ലക്ഷത്തിന്റെ ഒരു ചെക്ക് ചെയ്തു തന്നു. ഇതെന്റെ സമ്പാദ്യം നമുക്ക് സ്വന്തമായി ഒരു ബിസിനസ് തുടങ്ങാം വീട്ടിലെ കാര്യം ആലോചിച്ചപ്പോൾ വിഷമിക്കേണ്ട അത് ഞാൻ നോക്കിക്കോളാം. അവിടെ കഷ്ടപ്പെട്ടതിന്റെ പകുതി നഷ്ടപ്പെട്ടാൽ മതി വലിയ ഉയർച്ചകളിലേക്ക് എത്തുവാൻ.
ഞാൻ അവളുടെ കയ് പിടിച്ചു എനിക്കറിയാം അവൾക്ക് മാത്രമേ ഈ ലോകത്ത് എന്നെ മനസ്സിലാക്കാൻ സാധിച്ചിട്ടുള്ളൂ. ഇന്റർവറിന്റെ മുൻപിലേക്ക് പഴയ കാര്യങ്ങൾ എല്ലാം തന്നെ എനിക്ക് ഓർമ്മ വന്നു. സാർ വർക്ക് ചെയ്ത പഴയ കമ്പനി ഇപ്പോൾ ഏറ്റെടുത്തു അല്ലേ അവിടെയുള്ളവരെ പിരിച്ചുവിടാൻ പോവുകയാണോ. എല്ലാവരെയും ഇല്ല പക്ഷേ കുറച്ചു പേരെ തീർച്ചയായും പറഞ്ഞു വിടും. സർ അവസാനമായി ഒരു ചോദ്യം ഇതിനെല്ലാം ഉള്ള പ്രചോദനം എവിടെ നിന്നാണ്. എന്റെ ഭാര്യ അവളാണ് എനിക്ക് ധൈര്യം തന്നത് എന്നെ മനസ്സിലാക്കിയതും അവളാണ് ഞാൻ കഷ്ടപ്പെടുന്നത് എന്ന് അവൾ ചിന്തിച്ചിരുന്നു.
എന്നാൽ അഞ്ചുവർഷമായി അവൾ ഇപ്പോൾ ഞങ്ങളുടെ കൂടെയില്ല ക്യാൻസർ ആയിരുന്നു. മകൾ ഓടിവന്ന് അച്ഛനെ കെട്ടിപ്പിടിച്ചു അച്ഛൻ എന്നെ കരയരുത് അച്ഛൻ വലിയ ഉയരങ്ങളിൽ എത്തണമെന്നാണ് അമ്മ ആഗ്രഹിച്ചത്. മരിക്കുന്ന നിന്റെ തലേദിവസം പോലും അവൾ ഒരു ചെക്ക് ഏൽപ്പിച്ചിരുന്നു അതിൽ മകളുടെ ഭാവിയിലേക്ക് വേണ്ട പൈസയും അവൾ കരുതി വെച്ചിരുന്നു. അത്രയും പോലും അയാൾ കഷ്ടപ്പെടരുത് എന്ന് അവൾ ആഗ്രഹിച്ചു.