നമുക്ക് ചുറ്റും നോക്കിയാൽ പലതരത്തിലുള്ള ആളുകളെ കാണാം നമ്മളെക്കാളും നല്ല രീതിയിൽ നല്ല സുഖസൗകര്യങ്ങളുടെ ജീവിക്കുന്നവരും അല്ലെങ്കിൽ നമ്മളെക്കാൾ ഒട്ടുംതന്നെ സൗകര്യങ്ങളില്ലാതെ ഉള്ളതുകൊണ്ട് സന്തോഷത്തോടെ ജീവിക്കുന്ന ആളുകളും. പലരും തെരുവോരങ്ങളിൽ സ്വന്തമായി ഒരു വീട് പോലും ഇല്ലാതെ കഷ്ടപ്പെടുന്ന ആളുകൾ ഉണ്ട്.
അതൊന്നും അവരുടെ കുറ്റം കൊണ്ടല്ല അവരുടെ ജീവിത സാഹചര്യങ്ങൾ അങ്ങനെ ആയതുകൊണ്ട് എങ്കിലും അതിൽ നിന്നും നല്ലൊരു ജീവിത രീതിയിലേക്ക് ഉയർന്നുവരാൻ അവർ ഇപ്പോഴും കഷ്ടപ്പെടുക തന്നെ ചെയ്യും ആ കഷ്ടപ്പാടുകൾ നമ്മൾ കണ്ടില്ലെന്ന് നടിക്കാൻ പാടില്ല. നമുക്ക് അവരെയും ഏതൊക്കെ സാഹചര്യങ്ങളിൽ സഹായിക്കാൻ പറ്റുമോ .
അത്തരം സാഹചര്യങ്ങളിൽ എല്ലാം നമ്മൾ സഹായങ്ങൾ അവർക്ക് വേണ്ടി നൽകണം. ഇവിടെ ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി കഷ്ടപ്പെടുന്ന ഒരു മനുഷ്യന്റെ ഓട്ടമാണ് നമ്മൾ ഇവിടെ കാണുന്നത് അയാൾക്ക് വേണമെങ്കിൽ ഓടുന്ന പിന്നാലെ ഇതുപോലെ ഓടേണ്ട ആവശ്യമില്ല എങ്കിലും ആ ഒരു കുപ്പി വെള്ളം വിറ്റാൽ കിട്ടുന്ന പൈസ അയാൾക്ക് അത്രയും പ്രധാനപ്പെട്ടതാണ് .
അതുകൊണ്ട് മാത്രമാണ് അയാൾ ഓടുന്ന ബസിന്റെ പിന്നാലെ ഇതുപോലെ ഓടുന്നത്. നമ്മുടെ മുൻപിൽ ഇതുപോലെ ചെറിയ സാധനങ്ങളുമായി നിൽക്കാൻ ഒരുപാട് ആളുകൾ വരും നമുക്ക് കഴിയുന്നതാണെങ്കിൽ അത് വാങ്ങി അവരെ സഹായിക്കുക. നമ്മളും മനുഷ്യരല്ലേ പരസ്പരം സഹായിക്കുന്നത് കൊണ്ട് നമുക്ക് പുണ്യ മാത്രമേ ഉണ്ടാകൂ.