തളർന്നുവീണ അച്ഛനെ നോക്കാൻ കഴിയില്ലെന്ന് പറഞ്ഞ ഭാര്യയോട് ഭർത്താവ് പറഞ്ഞത് കേട്ടോ. കണ്ണ് നിറഞ്ഞു പോകും.

ഏട്ടൻ പറഞ്ഞതൊന്നും സത്യമാവല്ലേ എന്നായിരുന്നു ഞാൻ ആദ്യം പ്രാർത്ഥിച്ചത് പക്ഷേ ഡോക്ടർ പറഞ്ഞപ്പോൾ എല്ലാം വിശ്വാസമായി. അച്ഛൻ തളർന്നു പോയിരിക്കുന്നു ഇനി ആ കിടപ്പ് എത്രനാൾ കിടക്കും എന്ന് അറിയില്ല. എന്റെ ശരീരം ആകെ തളർന്നുപോയി പെട്ടെന്ന് മനസ്സിൽ ദേഷ്യം തോന്നി. രണ്ട് ആൺമക്കൾ ഉള്ള വീടാണ് അയാൾ ഭാര്യയുമൊത്ത വിദേശത്തും ഇനി മരണം വരെ ഈ അച്ഛനെയും നോക്കി എന്റെ ജീവിതം ഞാൻ തീർക്കേണ്ടി വരുമല്ലോ എന്നാണ് ആദ്യം ചിന്തിച്ചത്. വീട്ടിലേക്ക് കൊണ്ടുവന്നതിനു ശേഷം ചേട്ടൻ മൂന്നുദിവസത്തേക്ക് ലീവെടുത്തു ഞാൻ രണ്ടു ദിവസത്തേക്ക് ലീവ് എടുത്തു.

   

രാവിലെ തന്നെ എഴുന്നേറ്റു ഏട്ടൻ അച്ഛന്റെ കാര്യങ്ങളെല്ലാം നോക്കി ചെറുതായി കുറച്ച് സമയം കിട്ടിയപ്പോഴാണ് ഞാൻ സംസാരിച്ചത്. എനിക്ക് ജോലിയിൽ ഇനി ലീവ് എടുക്കാൻ സാധിക്കില്ല. ചേട്ടനെ എപ്പോഴും അച്ഛനെ നോക്കി മടുക്കില്ലേ. നമുക്ക് അച്ഛനെ ഏതെങ്കിലും വൃദ്ധസദനത്തിൽ ആക്കാം അവിടെ ആരെയെങ്കിലും അച്ഛനെ നോക്കാനും ഏർപ്പാട് ചെയ്യാം പൈസ കൊടുത്താൽ മതിയല്ലോ. വേണമെങ്കിൽ എന്റെ സ്വർണം എല്ലാം പണയം വയ്ക്കാം. നീ എന്താണ് പറയുന്നതെന്ന് നിനക്ക് വല്ല ബോധവും ഉണ്ടോ അതിന്റെ അച്ഛനാണ്.

എന്റെ ചെറുപ്പത്തിലെ അമ്മ മരിച്ചു പോയതാണ് വീണ്ടും ഒരു വിവാഹം കഴിക്കാൻ എല്ലാവരും നിർബന്ധിച്ചു എങ്കിലും ഞങ്ങൾക്ക് വേണ്ടിയാണ് അച്ഛൻ അതെല്ലാം വേണ്ടെന്നുവച്ചത് ഞങ്ങളെ പഠിപ്പിച്ച ഒരു നിലയിൽ ഇപ്പോൾ എത്തിച്ചു. ഇപ്പോൾ നമുക്കും രണ്ട് ആൺമക്കളാണ് അവരുടെ ഭാര്യമാർ നമ്മളെ നോക്കുമെന്ന് എന്തെങ്കിലും ഉറപ്പുണ്ടോ? അന്ന് നമ്മുടെ മക്കളെ ഉണ്ടാക്കുന്ന നമ്മൾ ചെയ്തത് തിരികെ ചെയ്യാൻ. പിന്നെ നീ പറഞ്ഞല്ലോ സ്വർണ്ണത്തിന്റെ കാര്യം. അത് നിന്റെ അച്ഛനോട് ചോദിച്ചാൽ മതി വിവാഹ സമയത്ത് അതിനുവേണ്ട സാമ്പത്തികശേഷിയും വീട്ടിൽ ഇല്ല.

എന്ന് മനസ്സിലാക്കി അച്ഛനാണ് എന്റെ അമ്മയുടെയും അച്ഛമ്മയുടെയും സ്വർണ്ണം നിന്റെ അച്ഛനെ ഏൽപ്പിച്ചത്. പിന്നീട് തിരിച്ചൊന്നും പറയാൻ എനിക്ക് സാധിച്ചില്ല. ഇപ്പോൾ അച്ഛനോട് മനസ്സ് നിറയെ സ്നേഹമാണ്. ശരിയാണ് വിവാഹത്തിനുശേഷം എന്നെ പഠിപ്പിച്ചതും ജോലിക്കാരി ആകാൻ ശ്രമിച്ചതും എല്ലാം അച്ഛനും ചേട്ടനും ചേർന്നിട്ടാണ്. പ്രസവശേഷം മൂന്നുമാസം കഴിഞ്ഞ് ജോലിക്ക് പോയി തുടങ്ങി. അപ്പോഴെല്ലാം കുഞ്ഞുങ്ങൾക്ക് ഒരു കുറവും വരുത്താതെ ഇതുവരെ വളർത്തി വലുതാക്കിയതും അച്ഛനാണ് വീട്ടിലെ എല്ലാ ജോലികളും ചെയ്തിരുന്നതും അച്ഛനാണ്.

പിറ്റേ ദിവസം മുതൽ ജോലിക്കാരി വന്നു. മോളുടെ ജീവിതം ഈ കാറുന്നവരെ നോക്കി കഴിയേണ്ടി വന്നല്ലോ ജോലിക്കാരി പറഞ്ഞപ്പോൾ ഞാൻ മറുപടി പറഞ്ഞു അത് വെറുമൊരു കാർന്നോരല്ല എന്റെ അച്ഛനാണ് നിങ്ങളുടെ ജോലി ചെയ്യാമെങ്കിൽ ചെയ്യാം. എന്റെ അച്ഛനെ ഒരു കുറവും വരുത്താതെ മരണം വരെ ഞാൻ നോക്കും. രണ്ടുമാസമായിരുന്നു അച്ഛൻ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നത് അതിൽ ഒരു മാസം വിദേശത്ത് നിന്ന് ചേട്ടൻ വന്ന് അച്ഛനെ നോക്കി ഇത്രയും നല്ല കുടുംബത്തിൽ വന്ന് കയറിയതാണ് ഞാൻ ചെയ്ത ഏറ്റവും വലിയ പുണ്യം എന്ന് എനിക്കിപ്പോൾ മനസ്സിലാക്കാൻ സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *