വിവാഹത്തിനുശേഷം വലതുകാൽ വെച്ച് ഞാൻ ആ വീട്ടിലേക്ക് കയറുമ്പോൾ എല്ലാവർക്കും എന്റെ നെഞ്ചിലേക്കും കൈകളിലേക്കും നോക്കുന്നത് ആയിരുന്നു തിരക്ക്. എത്ര പവൻ ആഭരണം കൊണ്ടുവന്നിട്ടുണ്ട് അതിൽ ഏതൊക്കെയാണ് പുതിയ ഡിസൈനിൽ ഉള്ളത് എത്ര എണ്ണം ഉണ്ട് എന്നെല്ലാം ചുറ്റുമുള്ളവർ കണക്കെടുക്കുകയായിരുന്നു. അവരുടെ കണക്കെടുപ്പുകൾ കാണുമ്പോഴും ഈ സ്വർണങ്ങൾ ഇട്ടു നിൽക്കുമ്പോഴും എന്റെ നെഞ്ച് പിടക്കുകയായിരുന്നു. അതെല്ലാം തന്നെ വലിച്ചു പറിച്ചു കളയുവാൻ ആണ് എനിക്ക് തോന്നിയത്. ഒരു ജന്മത്തെ മുഴുവൻ എന്റെ അച്ഛന്റെ കഷ്ടപ്പാടായിരുന്നു എന്റെ ശരീരം മുഴുവൻ കിടന്നിരുന്നത്.
അമ്മ സ്നേഹത്തോടെ വളർത്തിയ പശു കുട്ടിയായിരുന്നു എന്റെ കൈകളിൽ കിടന്നിരുന്നത്. വിവാഹത്തിന്റെ തിരക്കുകൾ എല്ലാം കഴിഞ്ഞപ്പോൾ വിനുവേട്ടൻ എന്നോട് പറഞ്ഞു നിന്റെ സ്വർണം എല്ലാം അമ്മയ്ക്ക് കൊടുത്തോളൂ അമ്മ അത് സൂക്ഷിച്ചു വെച്ചു. ആശ്ചര്യത്തോടെ ഞാൻ ചോദിച്ചു അതെന്തിനാണ് അമ്മയ്ക്ക് കൊടുക്കുന്നത് നമ്മുടെ റൂമിൽ അലമാരി ഉള്ളതല്ലേ അതിൽ വച്ച് പൂട്ടിയാൽ പോരെ. ഏട്ടത്തിയമ്മയുടെ സ്വർണവും അമ്മ തന്നെയാണ് സൂക്ഷിച്ച് വെച്ചിരുന്നത്. ചേച്ചിക്ക് സൂക്ഷിച്ച് വയ്ക്കാനുള്ള കഴിവില്ലെങ്കിൽ ചേച്ചി അത് ചെയ്തോട്ടെ എന്നെയാ കൂട്ടത്തിൽ കൂട്ടേണ്ട എന്റെ അച്ഛൻ എനിക്ക് വേണ്ടി തന്നത് സംരക്ഷിക്കാനുള്ള കഴിവ് എനിക്കുണ്ട്.
വീട്ടിൽ ഒരു വഴക്കുണ്ടാക്കണ്ട എന്ന് കരുതി ആകണം വിനുവേട്ടൻ ഒന്നും പറഞ്ഞില്ല കുറച്ചു സമയം കഴിഞ്ഞപ്പോൾ ഏട്ടത്തിയമ്മ എന്റെ അടുത്ത് വന്നു. നീ പറഞ്ഞതാണ് ശരി മോളെ നിന്നെപ്പോലെ ധൈര്യത്തോടെ സംസാരിക്കുവാൻ എനിക്ക് സാധിച്ചില്ല എന്റെ വിവാഹഭരണങ്ങൾ ഞാൻ കല്യാണത്തിന് മാത്രമേ കണ്ടിട്ടുള്ളൂ ഇവിടെ കൊണ്ടുവന്ന അമ്മയെ ഏൽപ്പിച്ചതിനു ശേഷം അതൊന്നും ഞാൻ കണ്ടിട്ടില്ല. ഇവരുടെ പെങ്ങളുടെ കല്യാണം നടത്തിയത് എന്റെ സ്വർണ വെച്ചിട്ടാണ് ഇപ്പോൾ ഇളയ പെങ്ങളുടെ കല്യാണം അവർ ഉറപ്പിച്ചിട്ടുണ്ട് അത് നിന്റെ സ്വർണം കണ്ടിട്ടാണ് നീ ഒന്ന് സൂക്ഷിച്ചോളൂ.
അവളൊന്നു ചിരിക്കുക മാത്രമേ ചെയ്തുള്ളൂ എന്നാൽ ഏട്ടത്തിയമ്മ പറഞ്ഞ ദിവസം പെട്ടെന്ന് തന്നെ വന്നു. പക്ഷേ എന്റെ സ്വന്തം ആവശ്യപ്പെട്ട വിനുവേട്ടനോട് ഞാൻ തീർത്തു പറഞ്ഞു തരാൻ പറ്റില്ല എന്ന് എന്റെ അച്ഛൻ എനിക്ക് വേണ്ടി തന്ന സ്വർണം ഒന്നും എനിക്ക് കൊടുക്കാൻ സാധിക്കില്ല അത്രയും ആയപ്പോഴേക്കും അമ്മയും യുദ്ധത്തിനായി എത്തി. ആര് എന്തൊക്കെ തന്നെ പറഞ്ഞാലും ഇവിടെ നിന്ന് ഇറങ്ങേണ്ടി വന്നാലും എന്റെ സ്വർണം ഞാൻ തരില്ല. വിചാരിച്ചതുപോലെ തന്നെ സംഭവിച്ചു .
അമ്മ എന്നോട് ഇറങ്ങി പോകാൻ ആവശ്യപ്പെട്ടു ഞാനെന്റെ സാധനങ്ങൾ എല്ലാം എടുത്ത് ഇറങ്ങാൻ ഒരുങ്ങുകയും ഭർത്താവിനോട് ഞാൻ പറഞ്ഞു. ഇത് നിങ്ങളുടെയും തീരുമാനമാണോ. എന്റെ പെട്ടിയല്ല അകത്തേക്ക് വച്ച് അമ്മയോട് വിനുവേട്ടൻ പറഞ്ഞു അവൾ പറഞ്ഞത് ശരിയാണ് അതിൽ യാതൊരു തെറ്റുമില്ല. വിനുവേട്ടനാണ് വിവാഹം നടത്തി കൊടുത്തത് അതിന്റെ കഷ്ടപ്പാടുകൾ അറിഞ്ഞിട്ട് ആകണം എന്റെ സ്വർണം എല്ലാം അച്ഛനെ തിരികെ കൊടുക്കാൻ വിനുവേട്ടൻ ആവശ്യപ്പെട്ടു സന്തോഷത്തോടെ ഞാൻ അത് തിരികെ കൊടുത്തു കൂട്ടത്തിൽ അമ്മയ്ക്ക് ഒരു പശുവിനെ വാങ്ങിക്കൊടുക്കാൻ കൂടി ഞാൻ പറഞ്ഞ ഏൽപ്പിച്ചു. വിവാഹം നടത്തി കൊടുത്തതുകൊണ്ട് ഒരച്ഛനും അമ്മയും കടക്കാരാവാതിരിക്കട്ടെ.