അമ്മയ്ക്ക് ഇവിടെ എന്ത് കുറവാണ് ആവശ്യത്തിനുള്ള ഭക്ഷണവും സുഖസൗകര്യങ്ങളും ഒക്കെ ഇവിടെ കിട്ടുന്നില്ലേ ആ ഗ്രാമത്തിൽ നമ്മുടെ കൊച്ചുവീട്ടിൽ ഇതിലേതെങ്കിലും ഒന്ന് കിട്ടിയിട്ടുണ്ടോ ഇവിടെ എത്ര സൗകര്യങ്ങൾ കൂടി പോയതുകൊണ്ടാണോ ഇത്രയും വേഗം ഇവിടെ തിരികെ പോകണമെന്ന് അമ്മ പറയുന്നത് ദേഷ്യത്തോടെ മകൾ ചോദിച്ചപ്പോൾ ഉത്തരം ഇല്ലാതെ ഭവാനി അമ്മ തലകുനിച്ചു നിന്നു എങ്കിലും അവ ചോദിക്കുന്നുണ്ടായിരുന്നു എത്ര പെട്ടെന്നാണ് തന്റെ മകൾക്ക് മാറ്റം സംഭവിച്ചത് എന്ന്.
എന്താ ദിവ്യ എന്തിനാണ് നീ ഇങ്ങനെ പാളം വെക്കുന്നത് മരുമകൻ സതീഷ് അതും ചോദിച്ചു കൊണ്ട് അകത്തേക്ക് വന്നപ്പോൾ ദിവ്യ ഒന്ന് ഞെട്ടി. അമ്മ പറയുന്നത് സതീശേട്ടൻ കേൾക്കുന്നില്ല അമ്മയ്ക്ക് ഇപ്പോൾ നാട്ടിലേക്ക് പോകണം എന്നാണ് പറയുന്നത്. എന്തുപറ്റി അമ്മേ അമ്മയ്ക്ക് തിരിച്ചു പോകണം എന്നുണ്ടോ. മരുമകൻ ചോദിച്ചപ്പോൾ ഭവാനിയമ്മ തലകുനിച്ചു നിന്നു. ദേഷ്യപ്പെട്ടുകൊണ്ട് മകൾ റൂമിലേക്ക് കടന്നു. ഭവാനി അമ്മയെ ചേർത്ത് പിടിച്ച് മരുമകൻ അവിടെ ഇരുത്തി ഇനി അമ്മ പറയൂ അമ്മയ്ക്ക് എന്താണ് വിഷമം എന്തെങ്കിലുമുണ്ടെങ്കിൽ പറയണം എന്ന് ഞാൻ എപ്പോഴും പറയുന്നതല്ലേ. ഇവിടെ സുഖസൗകര്യങ്ങളൊക്കെ കുറവൊന്നും ഇല്ലെങ്കിലും എനിക്ക് ആ ഗ്രാമവും കൊച്ചുവീടും പാടത്തെ പണിയും ഒന്നുമില്ലാതെ ജീവിക്കാൻ സാധിക്കില്ല.
ഇപ്പോൾ എന്റെ മകൾക്ക് ആ കൊച്ചു വീട് വെറുപ്പായാണ് തോന്നുന്നത്. അവളുടെ അച്ഛനും ഞാനും എല്ലാം കഷ്ടപ്പെട്ട് പണിയെടുത്തു ഉണ്ടാക്കിയ വീടാണ് അന്ന് അത് അവൾക്കൊരു സ്വർഗ്ഗമായിരുന്നു. ഇപ്പോൾ അങ്ങനെയല്ല. അവളെ വിവാഹം കഴിപ്പിച്ചതിനുശേഷം ഞങ്ങൾക്ക് രണ്ടുപേർക്കും അവിടെ സന്തോഷമായി മരണംവരെ കഴിയണമെന്ന് ആഗ്രഹിച്ചതാണ് എന്നാൽ ദൈവം ഞങ്ങളെ പിരിക്കുകയാണ് ചെയ്തത്. അതുകൊണ്ടല്ലേ എനിക്ക് ഇങ്ങോട്ട് വരേണ്ടി വന്നത്. അവളെന്നെ ഇങ്ങോട്ട് കൂട്ടിക്കൊണ്ടുപോകുമ്പോൾ ഒരു കാര്യം മാത്രമാണ് പറഞ്ഞത്.
അമ്മ വീട്ടിലെ ജോലികൾ ഒന്നും തന്നെ ചെയ്യേണ്ട മക്കളെ നോക്കിയാൽ മാത്രം മതി വിശ്വസിച്ച ഒരാളെയും ഏൽപ്പിക്കാൻ പറ്റാഞ്ഞിട്ടാണ് എന്ന്. പക്ഷേ ഇപ്പോൾ എനിക്ക് വീട്ടിൽ എല്ലാ ജോലികളും ചെയ്യണം എനിക്ക് വേണ്ടി എപ്പോഴും ഏതെങ്കിലും ഒരു ജോലി അവൾ ബാക്കി വെച്ചിട്ടുണ്ടാകും പിന്നെ മക്കളുടെ കാര്യം പറയേണ്ടല്ലോ അവന്റെ കൂടെ നടക്കാൻ അഭിപ്രായത്തിൽ എനിക്ക് പറ്റുന്നില്ല ആയകാലത്ത് എല്ലാ പണികളും ചെയ്തിരുന്നതാണ്. ഇപ്പോൾ എന്റെ ആരോഗ്യം അതിന് അനുവദിക്കുന്നില്ല.
എന്നാൽ ഇപ്പോൾ എനിക്ക് ജീവിതത്തിന്റെ അവസാനമായി എന്ന് തോന്നി പോകാറുണ്ട് അതുകൊണ്ടാണ് ഞാൻ പറയുന്നത് അച്ഛൻ ഉറങ്ങുന്ന അച്ഛൻ ഇപ്പോഴുമുള്ള ആ കൊച്ചു വീട്ടിലേക്ക് എന്നെ എത്രയും പെട്ടെന്ന് കൊണ്ട് ചെല്ലു.എനിക്ക് അച്ഛന്റെ കൂടെ തന്നെ കിടക്കണം. നീ എങ്ങനെയെങ്കിലും അവളെ പറഞ്ഞ് മനസ്സിലാക്കിയ സമ്മതിപ്പിക്കുക കണ്ണുകളോടെ ഭവാനി അമ്മ പറഞ്ഞു തീർത്തപ്പോൾ തെറ്റ് എന്റെ ഭാഗത്തും ഉണ്ടായിരുന്നു അവൾ ഓരോ ജോലികളും അമ്മയെ ഏൽപ്പിക്കുമ്പോൾ വേണ്ട എന്ന് ഞാൻ പറയണമായിരുന്നു ഇനി അമ്മ വീട്ടിലേക്ക് പോയി തിരിച്ചു ഇങ്ങോട്ട് വരുമ്പോൾ ഒരിക്കലും ഒരു വേലക്കാരിയെ പോലെ ആയിരിക്കില്ല. അത് ഞാൻ ഇപ്പോൾ തന്നെ മനസ്സിൽ ഉറപ്പിക്കുന്നു.