എടാ അത് ആമിയല്ലേ. മുകുന്ദൻ പറഞ്ഞത് കേട്ടപ്പോൾ ആനന്ദ് തിരിഞ്ഞുനോക്കി ശരിയാണ് അത് ആമിയാണ്. രണ്ടുപേരും നോക്കിയത് ഒരേ സമയത്തായിരുന്നു ആമി അവന്റെ അടുത്തേക്ക് ഓടി വന്നു. നിങ്ങൾ ഇപ്പോഴും ഒരുമിച്ചു തന്നെയാണോ. മുകുന്ദൻ പറഞ്ഞു വിട്ടു പോകാൻ അല്ലല്ലോ ഒരുമിച്ച് സുഹൃത്തുക്കൾ ആകുന്നത്. ആനന്ദ് ഇപ്പോൾ എന്ത് ചെയ്യുന്നു. സ്വന്തമായി ഒരു ബിസിനസ് ഒക്കെ ഉണ്ട്. ഫാമിലി ഒക്കെ. ഭാര്യയും മൂന്നു മക്കളും നിനക്കോ. ഞാൻ ഡിവോഴ്സ് ആയി ഇപ്പോൾ കോഴിക്കോട് നിന്ന് ഇങ്ങോട്ടേക്ക് ട്രാൻസ്ഫർ ആയിരിക്കുകയാണ്.
ശരിയപ്പോൾ നമുക്ക് പിന്നെ കാണാം ആനന്ദ് അവിടെയൊന്നും മുകുന്ദനോടൊപ്പം യാത്രയായി. എടാ അത് പഴയ കഥയാണ് അതെല്ലാം ഇപ്പോൾ കഴിഞ്ഞു. നീയൊന്നും ഇനി മനസ്സിൽ വക്കരുത് . ആനന്ദ് തലയാട്ടി. വീട്ടിലേക്ക് എത്തിയതും ലക്ഷ്മി ആനന്ദിന്റെ അടുത്തേക്ക് ഓടി വന്നു. ഏട്ടൻ വന്നു ഞാൻ ചായ എടുക്കട്ടെ. ശരി ഞാൻ ഒന്ന് കുളിച്ചിട്ട് വരാം. ചായ കുടിക്കുന്നതിനിടയിൽ ലക്ഷ്മിയോട് പറഞ്ഞു, ഞാൻ ഇന്ന് ആമിയെ കണ്ടു. ആ കോഴിക്കോട് നിന്ന് ട്രാൻസ്ഫറായി അല്ലേ അവരിപ്പോൾ ഡിവോഴ്സ് അല്ലേ. നിനക്ക് ഇതൊക്കെ എങ്ങനെ അറിയാം. പെണ്ണുകാണാൻ ചെന്ന് അന്ന് തന്നെ എന്റെ മനസ്സിലുള്ള കാര്യങ്ങളെല്ലാം ഞാൻ അവളോട് തുറന്നു പറഞ്ഞിരുന്നു.
അന്ന് അതെല്ലാം കേട്ട് ഒരു ചിരി മാത്രമായിരുന്നു. വിവാഹം കഴിഞ്ഞ് അവളെന്നെ അത്രമേൽ സ്നേഹിച്ചു ഞാൻ അവളെയും. കോളേജിൽ പഠിക്കുമ്പോഴായിരുന്നു ആമിയമായി ഇഷ്ടത്തിലായത്. എന്നാൽ അവളുടെ അച്ഛനെയും വിദേശത്തുള്ള കൂട്ടുകാരന്റെ മകനുമായി കല്യാണം കഴിപ്പിക്കണം എന്നായിരുന്നു ആഗ്രഹം. അതുകൊണ്ട് അവൾ എന്നോട് ഇഷ്ടം വേണ്ടാന്ന് വെച്ച് അയാളെ കല്യാണം കഴിച്ചു. ആനന്ദേട്ടാ എനിക്കെല്ലാ കാര്യങ്ങളും അറിയാം. ഡിവോഴ്സ് ആയ കാമുകിമാരെല്ലാവരും പഴയ കാമുകന്മാരെ കാണുമ്പോൾ ഒരു താല്പര്യം തോന്നുന്നത് പതിവുള്ള കാര്യമാണ് പുതുതായി പ്രണയം സ്ഥാപിക്കാനും പുതിയ ബന്ധങ്ങൾ സ്ഥാപിക്കാനും അവർ വരാം പക്ഷേ ആനന്ദേട്ടനെ അത് തോന്നരുത് കാരണം.
നമുക്കൊരു കുടുംബമുണ്ട് സ്നേഹിക്കാൻ ഞാനുണ്ട് ഒരിക്കലും ആനന്ദേട്ടൻ സ്നേഹം വേണ്ടെന്നു പറഞ്ഞു പോയതാണ് അവൾ. പിറ്റേദിവസം ഞാൻ അവളെ വീണ്ടും കണ്ടു. എന്നെ ഓഫീസിനു മുകളിലാണ് അവളുടെ ഓഫീസ്. ഒരു ദിവസം അവൾ എന്നെ കാണാൻ വന്നു പറഞ്ഞു നമുക്ക് എവിടെയെങ്കിലും പുറത്തുപോയി ഒരു ചായ കുടിക്കാം എനിക്ക് നിന്നോട് കുറച്ച് സംസാരിക്കാൻ ഉണ്ട്. പക്ഷേ നിന്റെ ഭാര്യ അറിയണ്ട നമുക്ക് പഴയതുപോലെ ഫ്രണ്ട്സ് ആകാം. വേണ്ട ആമി നിനക്ക് എന്ത് പറയാനുണ്ടെങ്കിലും ഇവിടെ വച്ച് പറയാം.
അതുപോലെ തന്നെ നിനക്ക് എന്റെ വീട്ടിലേക്ക് എപ്പോൾ വേണമെങ്കിലും എന്റെ വീട്ടിലേക്ക് വരാം എന്റെ ലക്ഷ്മി ഉള്ളപ്പോൾ മാത്രം. അവൾ അറിയാതെ പുതിയ ബന്ധങ്ങൾ ഒന്നും എനിക്ക് വേണ്ട. ഇവിടെ ഒരു അവിഹിതത്തിന് ഒരു ചാൻസ് പോലും ഇല്ല നീ വെറുതെ ശ്രമിക്കേണ്ട. എനിക്കൊരു കുടുംബമുണ്ട് കുട്ടികളുണ്ട് എന്നെ ഏറെ സ്നേഹിക്കുന്ന ഒരു ഭാര്യയുണ്ട്. സോറി ആനന്ദ് ബായ്. അന്ന് വൈകുന്നേരം വീട്ടിലേക്ക് എത്തിയ ലക്ഷ്മിയോട് ഞാൻ എല്ലാ കാര്യങ്ങളും പറഞ്ഞു. ഞാൻ അവിടെ ചേർത്തുപിടിച്ചു.
അവളെ ഒരിക്കലും കുറ്റം പറയാൻ പറ്റില്ല ഇത്രയും സ്നേഹമുള്ള ഒരാളെയും കണ്ടാൽ വീണ്ടും അടുപ്പം ഉണ്ടാക്കാൻ പോകുന്നതിൽ അവരെ കുറ്റം പറയാൻ പറ്റില്ല. നീ അറിയാത്ത ഒരു ബന്ധം അവൾക്ക് ഞാനുമായി വേണമെന്ന് ഞാൻ കാര്യങ്ങളെല്ലാം പറഞ്ഞ് മനസ്സിലാക്കി കൊടുത്തിട്ടുണ്ട് പ്രണയം അങ്ങനെയാണ് പെട്ടെന്നൊന്നും മറക്കാൻ സാധിക്കില്ല ലക്ഷ്മി പറഞ്ഞു. അതെന്താ നിനക്ക് പ്രണയം ഉണ്ടായിരുന്നു. ഉണ്ടായിരുന്നു വീടിന്റെ അടുത്ത് എന്നാൽ അയാളെ എനിക്കൊരു ലെറ്റർ തന്ന അത് വീട്ടിൽ പിടിച്ചതോടെ അതോടെ തീർന്നു. എന്നിട്ട് നീ ഇതുവരെ എന്നോട് പറഞ്ഞില്ലല്ലോ. അവളൊന്നു ചിരിച്ചു.