ഒളിച്ചോടാൻ തുടങ്ങിയ ഭാര്യയെ കയ്യോടെ പിടിച്ച് ഭർത്താവ്. ഒടുവിൽ ഭാര്യയ്ക്ക് സംഭവിച്ചത് കണ്ടോ.

ഇത് ആരുടെ കൂടെ ഇറങ്ങിപ്പോകാൻ ആടി ബാഗും പിടിച്ച് നീ എടുക്കുന്നത്. സത്യം പറഞ്ഞോണം ഏതവന്റെ കൂടെ പോകാനാണ് ദേഷ്യം കൊണ്ട് ചുവന്ന മുഖവുമായി പല്ലുകൾ കടിച്ചമർത്തി ബാഗിന് നേരെ ചൂണ്ടിക്കൊണ്ട് വിനോദ് ചോദ്യം ചെയ്യാൻ തുടങ്ങിയപ്പോൾ പറയാൻ ഒന്നുമില്ലാത്തവളായി കവിതാ തലകുനിച്ച് തന്നെ നിന്നു. ഞങ്ങൾ തമ്മിൽ പ്രശ്നമുണ്ടാക്കാൻ വേണ്ടി മാത്രം കാത്തുനിൽക്കുന്ന അമ്മയ്ക്കും അനിയത്തിമാരും അതൊരു അവസരമായിരുന്നു. അവർ ആഗ്രഹിച്ചത് നടക്കാൻ വേണ്ടി അവർ കാത്തു നിന്നു. ബാഗ് തുറന്നു നോക്കിയപ്പോൾ അതിൽ കുറച്ച് വസ്ത്രങ്ങളും കുറച്ചു സർട്ടിഫിക്കറ്റുകളും മാത്രമായിരുന്നു വിനോദേട്ടൻ ദേഷ്യം കൊണ്ടു പറഞ്ഞു.

   

എവിടേക്കാണ് നീ പോകാൻ ഒരുങ്ങിയത് അവിടേക്ക് ഇപ്പോൾ തന്നെ പൊയ്ക്കോണം ഇല്ലെങ്കിൽ നീ വാ ഞാൻ തന്നെ നിന്നെ കൊണ്ടാക്കാം ഞാൻ കൊണ്ടുവന്നത് അവിടേക്ക് തന്നെ നിന്റെ വീട്ടിലേക്ക്. പറയുന്നതിന് മുൻപ് തന്നെ ബാഗും എന്റെ കൈയും പിടിച്ചു വലിച്ചു വണ്ടിയിലേക്ക് കയറി. ടിപ്പറിൽ ഇരുന്ന് യാത്ര ചെയ്യുമ്പോൾ വീട്ടിലേക്ക് പോയാലുള്ള അവസ്ഥയാണ് ഞാൻ ചിന്തിച്ചത് ചേട്ടനും ചേട്ടനും ഭാര്യയ്ക്കും ഞാൻ വെറുമൊരു ബാധ്യത മാത്രമാണ് അച്ഛനും അമ്മയും ചെറുപ്പത്തിൽ മരണപ്പെട്ടതിനുശേഷം അവർക്ക് ഒരു ബാധ്യത മാത്രമായിരുന്നു ഞാൻ അത് തീർത്തത് സ്ത്രീധനം വേണ്ട എന്ന് പറഞ്ഞ വിനോദേട്ടൻ വന്നപ്പോഴാണ്.

എന്നാൽ വിവാഹത്തിനു ശേഷവും ഒരു നല്ല ജീവിതം എനിക്ക് ഉണ്ടായിട്ടില്ല അമ്മായമ്മയുടെയും പെങ്ങൾമാരുടേയും എപ്പോഴും ഉള്ള ശകാരം മാത്രം വിവാഹം കഴിഞ്ഞ പെങ്ങമ്മാർ ആണെങ്കിൽ കൂടിയും അവർ ഇപ്പോൾ എവിടെയാണ് താമസം അതിനെപ്പറ്റി നാട്ടിൽ പലതരത്തിലുള്ള കഥകളാണ് പറഞ്ഞു പരത്തുന്നത്. പിന്നെ വിനോദേട്ടൻ ആണെങ്കിൽ ജോലി തിരക്കുകൾ കാരണം എന്നോട് ഒന്നും സംസാരിക്കുന്നത് പോലുമില്ല. വീട്ടിൽ വെറുമൊരു അപരിചിതരെ പോലെയാണ് ഞങ്ങൾ താമസിക്കുന്നത് എന്നാൽ ഞാൻ എവിടേക്കാണ് ഇറങ്ങാൻ തുടങ്ങിയത് എന്നല്ലേ പെങ്ങന്മാരുടെ ചാരന്മാരുടെ കണ്ണുകൾ എന്റെ ആകുന്നു എന്ന് ഞാൻ മനസ്സിലാക്കിയ നിമിഷം അവിടെ നിന്ന് ഇറങ്ങി ഓടാനാണ് തോന്നിയത്.

എന്നാൽ എന്നെപ്പോലെയുള്ളവർക്ക് താമസിക്കാൻ പറ്റിയ ഒരു സ്ഥലം ഉണ്ട് എന്ന് മനസ്സിലാക്കിയത് കൊണ്ടാണ് ഞാൻ അവിടെ നിന്നും ഇറങ്ങി പോകാൻ ശ്രമിച്ചത്. ഇതിനിടയിൽ എല്ലാം എനിക്ക് ഒരു ആശ്വാസം ഉണ്ടായിരുന്നത് ഒരു സുഹൃത്ത് മാത്രമായിരുന്നു ഞാൻ ഇതുവരെ കാണാത്ത ഒരു സുഹൃത്ത് അയാൾ എനിക്ക് ഒരു വഴി കാട്ടിയായിരുന്നു ചില സമയങ്ങളിൽ എനിക്ക് എന്റെ അച്ഛനെ പോലെയായിരുന്നു എന്റെ എല്ലാ ആഗ്രഹങ്ങളും ഞാൻ ഭാവിയിൽ സ്വന്തമായി വയ്ക്കാൻ പോകുന്ന വീടിനെപ്പറ്റിയുള്ള സ്വപ്നങ്ങൾ എല്ലാം തന്നെ ഞാൻ അയാളും ആയാണ് പങ്കുവെച്ചത്. പക്ഷേ ഇതൊരിക്കലും അയാളുടെ കൂടെ ഇറങ്ങിപ്പോകാൻ ആയിരുന്നില്ല. ലോറി നിന്നപ്പോഴാണ് ചിന്തകളിൽ നിന്ന് ഞാൻ ഉണർന്നത്.

നോക്കുമ്പോൾ എന്റെ സ്വപ്നത്തിൽ ഞാൻ കണ്ട അതേ വീട് അതേ നിറം അതേ പൂക്കൾ. വിനോദേട്ടനെ നോക്കിയപ്പോൾ എനിക്ക് നേരെ ഒരു ഫോൺ ആയിരുന്നു അതിൽ ഞാൻ കണ്ടു ഞാൻ ഇതുവരെ കാണാത്ത എന്റെ സുഹൃത്ത് അത് വിനോദ് ഏട്ടൻ ആയിരുന്നു. അമ്മയുടെയും കൂടപ്പിറപ്പുകളുടെയും അബദ്ധസഞ്ചാരം മൂലം നാടുവിട്ടുപോയ അച്ഛനെപ്പറ്റി നാണക്കേട് കാരണം കൂട്ടുകാർക്കിടയിൽ തല ഉയർത്താതെ നടന്നിരുന്ന കൗമാരക്കാലത്തെ പറ്റിയും തന്നെ അതുമൂലം കർക്കശക്കാരൻ മാത്രമാക്കിയ സ്വഭാവത്തെപ്പറ്റി എന്നാൽ അതായിരുന്നില്ല വിനോദേട്ടൻ ഇന്നേദിവസം മുതൽ ഞങ്ങൾ പുതിയ ഒരു ജീവിതത്തിലേക്ക് ആണ് ആരംഭിക്കുന്നത്. ഞാൻ നെഞ്ചോട് ചേർന്ന് കിടക്കുമ്പോൾ ആ മനസ്സ് മുഴുവൻ എന്നോടുള്ള സ്നേഹം മാത്രമായിരുന്നു എന്ന് ഞാൻ തിരിച്ചറിയുന്നുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *