മകന്റെ പണക്കാരൻ ആയ കൂട്ടുകാരനെ സ്വന്തം മകനെ പോലെ സ്നേഹിച്ച അമ്മ. വീട്ടിലേക്ക് സർപ്രൈസുമായി വന്ന കൂട്ടുകാരൻ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച.

അമ്മേ ഇതാണ് വൈശാഖ്. അശ്വിൻ വൈശാഖിനെ ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞു. മോനെ പറ്റി ഇവൻ കുറെ പറയാറുണ്ട്. വരൂ കയറിയിരിക്കാൻ എന്താണ് കഴിക്കാൻ എടുക്കേണ്ടത് കുമ്പളപ്പം ഉണ്ട് എടുക്കട്ടെ. അത് കേട്ടപ്പോൾ അശ്വിൻ പറഞ്ഞു അമ്മ എന്തെ ഈ പറയുന്നേ വല്ല ചെക്കൻ ബർഗർ സാൻവിച്ചോ അങ്ങനെ എന്തെങ്കിലും ഒക്കെ പറ. അമ്മ പറഞ്ഞു അയ്യോ മോനെ ഇവിടെ ചിക്കൻ ഒന്നും വയ്ക്കില്ല ഇവനും ഇവയുടെ അച്ഛനും പുറത്തുപോയി കഴിക്കും എനിക്ക് അതൊന്നും ശീലമില്ല. വൈശാഖ് അമ്മയെ തന്നെ നോക്കി നിൽക്കുകയായിരുന്നു. നെറ്റിയിൽ ഒരു ചന്ദനക്കുറിയും മുടിയെല്ലാം തുമ്പ് കെട്ടിയിട്ടത്. ചെറിയ കരയുള്ള സെറ്റ് മുണ്ടും ഉടുത്ത് ഒരു അമ്മ. ഇന്നത്തെ കാലത്തും ഇതുപോലെയുള്ള അമ്മമാർ ഉണ്ടോ എന്ന് അത്ഭുതമായിരുന്നു വൈശാഖിന്.

   

അശ്വിൻ പറഞ്ഞു എടാ അമ്മ നമ്പൂതിരിയും അച്ഛൻ ക്രിസ്ത്യാനിയുമാണ് വലിയ വിവാദമുണ്ടാക്കിയ ഒരു ലൗ സ്റ്റോറി ആയിരുന്നു ഇവരുടെ. വൈശാഖ് അമ്മയോട് പറഞ്ഞു അമ്മ പറഞ്ഞില്ലേ എനിക്ക് അത് തന്നെ മതി ഞാൻ ഇതുവരെ രുചി അറിഞ്ഞിട്ടില്ല. അമ്മ വളരെ കുമ്പളപ്പം എടുത്ത് വൈശാഖിനെ നേരെ കൊടുത്തു. അവനത് ആസ്വദിച്ചു കഴിക്കുന്നത് അമ്മ നോക്കി നിൽക്കുകയായിരുന്നു. അച്ചു ഇവനെ കാണാൻ നമ്മുടെ ഉണ്ണിയെ പോലെയുണ്ട് അല്ലേ. അശ്വതി മുഖം വാടി രണ്ടുവർഷം മുൻപ് ഒരു പനിചൂടിൽ ആയിരുന്നു അശ്വിന്റെ ചേട്ടൻ ഉണ്ണി മരണപ്പെട്ടത്.

വൈശാഖിനെ ആദ്യം കാണുമ്പോൾ അശ്വിൻ അത് പറഞ്ഞിട്ടുണ്ടായിരുന്നു. അ വൈശാഖ് പറഞ്ഞു ഞാൻ അമ്മ എന്ന് വിളിച്ചോട്ടെ. അതിനെന്താ മോനെ വിളിച്ചോളൂ. സ്വന്തം അമ്മയോട് പോലും തോന്നാത്ത ഒരു ആത്മബന്ധം അവനെ അമ്മയോട് തോന്നിയിരുന്നു. അശ്വിനെ അവന്റെ അച്ഛനെയും അമ്മയെയും വളരെയധികം ഇഷ്ടമാണ് എങ്കിലും അവന്റെ പാഷൻ ഫുട്ബോൾ ആയിരുന്നു പലപ്പോഴും ടൂർണമെന്റുകളായി അവൻ വീട്ടിൽ ഉണ്ടാവാറില്ല അച്ഛൻ ജോലിക്ക് പോയതുകൊണ്ട് ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രമേ വരികയുള്ളൂ ഞാൻ ഇടയ്ക്കിടെ അമ്മയെ കാണാനായി പോകുമായിരുന്നു. പലപ്പോഴും പോകുമ്പോൾ അമ്മ അലക്ക് കല്ലിന്റെ അവിടെ വലിയ പണിയിലായിരിക്കും എന്നാൽ കഴിയുന്നതുപോലെ ഞാൻ അമ്മയെ സഹായിക്കുകയും ചെയ്യും.

ഇതിനിടയിൽ അമ്മ എന്നെ ഉണ്ണി എന്ന് വിളിക്കാനും തുടങ്ങിയിരുന്നു. അമ്മേ ഞാൻ അടുത്ത ആഴ്ച ഹൈദരാബാദ് വരെ ഒന്നു പോകും. മമ്മി കുറെ നാളായി കാണണം എന്ന് പറഞ്ഞു വിളിക്കുന്നു. അമ്മ സങ്കടമുണ്ടെങ്കിലും ശരിയെന്നു പറഞ്ഞു. ഹൈദരാബാദിലെത്തി ഊണു മേശയിൽ നിരവധി സാധനങ്ങൾ നിരത്തി വയ്ക്കുമ്പോഴും അവനെ അമ്മയുടെ ഭക്ഷണത്തിന്റെ രുചിയായിരുന്നു ചുറ്റും എവിടെ നോക്കിയാലും അമ്മയുടെ സ്നേഹം ആയിരുന്നു. ആ വീട്ടിലുള്ള ആർക്കും തന്നെ ആ അമ്മയെപ്പോലെ സ്നേഹിക്കാൻ സാധിക്കില്ലായിരുന്നു. അന്ന് രാത്രി അവൻ അമ്മയെ വിളിച്ചു. എന്തുപറ്റി അമ്മയെ ശബ്ദം ഇല്ലാതിരിക്കുന്നല്ലോ ഒന്നുമില്ല ചെറിയൊരു ക്ഷീണം അത്രയേ ഉള്ളൂ.

അവൻ അശ്വിനെ വേഗം തന്നെ ഫോൺ ചെയ്തു എടാ നീ എവിടെയാ അമ്മയ്ക്ക് വയ്യ നീ ഒന്ന് വേഗം വീട്ടിലേക്ക് പോകാൻ നോക്ക്. എടാ അതു കുഴപ്പമില്ല ഇടയ്ക്ക് കൂടുന്നതാണ് ഞാൻ വീട്ടിലേക്ക് ഇപ്പോൾ തന്നെ പോകാം. പിറ്റേദിവസം നേരത്തെ തന്നെ ഹൈദരാബാദിൽ നിന്ന് അവൻ അമ്മയെ കാണാനായി വീട്ടിലേക്ക് ചെന്നു. ചെന്നപ്പോൾ കണ്ട കാഴ്ച അലക്കു കല്ലിൽ അമ്മ നിനക്ക് വീണ് കിടക്കുന്നതായിരുന്നു. ഹോസ്പിറ്റലിലേക്ക് എത്തിയ അശ്വിനെ കണ്ടപ്പോൾ വൈശാഖ് കൈ നീട്ടി ഒന്നു കൊടുത്തു.

ഞാൻ നിന്നോട് പറഞ്ഞതല്ലേ അമ്മയ്ക്ക് വയ്യാത്ത കാരണം അമ്മയുടെ അടുത്ത് നിന്ന് പോകരുതെന്ന് എത്ര പറഞ്ഞാലും നീ കേൾക്കരുത് അമ്മയെക്കാൾ വലുതാണോ നിനക്ക് നിന്റെ ഫുട്ബോൾ. അശ്വിൻ ഒന്ന് ഞെട്ടിയെങ്കിലും അവൻ വൈശാഖിനെ കെട്ടിപ്പിടിച്ചു. മരിച്ചുപോയ ഉണ്ണിയേട്ടനെ ആയിരുന്നു അപ്പോൾ അവൻ അവിടെ കാണാൻ സാധിച്ചത് സോറി ഡാ സോറി. അമ്മ കണ്ണു തുറക്കുന്നത് വരെ വൈശാഖ് അമ്മയുടെ അടുത്ത് തന്നെ ഇരുന്നു. അമ്മയ്ക്ക് ഒന്നുമില്ല മോൻ പേടിക്കേണ്ട കേട്ടോ. വൈശാഖിന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. അമ്മയുടെ സ്നേഹം കിട്ടാൻ അത് രക്തബന്ധം തന്നെ വേണമെന്ന് നിർബന്ധമില്ല.

Leave a Reply

Your email address will not be published. Required fields are marked *