ഏതു തൊഴിലായാലും അതിൽ ആത്മാർത്ഥത കാണിക്കാത്തവർക്ക് ഒടുവിൽ ഫലം ഇതു തന്നെയായിരിക്കും.

മിസ്റ്റർ ജോൺ ഒരു ടീ കൊണ്ടുവരൂ റീന ഓഫീസ് ബോയ് ആയ അയാളോട് ഓർഡർ ചെയ്തു. നീ എന്തിനാ റീന അയാളെ പേരെടുത്ത് വിളിക്കുന്നത് ഒന്നുമില്ലെങ്കിൽ നിന്നെക്കാൾ പ്രായമുള്ള ആളല്ലേ അയാൾ. അനിത അല്പം ദേഷ്യത്തോടെ ചോദിച്ചു പിന്നെ ഓഫീസ് അത്ര ബഹുമാനമൊക്കെ മതി. റീന പറയുന്നത് കേട്ട് കുറച്ചെങ്കിലും അത് സന്തോഷമായി. നഗരത്തിലെ ഒരു പ്രമുഖ കൺസ്ട്രക്ഷൻ കമ്പനിയായിരുന്നു അവരുടേത് പക്ഷേ ഈയിടെയായി കമ്പനി വലിയ നഷ്ടത്തിലാണ് പോയിക്കൊണ്ടിരിക്കുന്നത്.

   

റീന ഇന്ന് എംടിയുടെ മീറ്റിംഗ് ഉണ്ട് വൈകിട്ട് അഞ്ചിന് കമ്പനിയുടെ കാര്യം എന്താകുമോ എന്തോ. കമ്പനി പൂട്ടാൻ പോവുകയാണെങ്കിൽ നമ്മളുടെ ജോലിയുടെ കാര്യം എന്താകുമെന്ന് എനിക്ക് പേടി. കേട്ട് റീന പറഞ്ഞു പൂട്ടുവാണെങ്കിൽ പൂട്ടിക്കോട്ടെ വേറെ ജോലി നോക്കാം അല്ല പിന്നെ. മേടം ചായ ഓഫീസ് ബോയ് ചായ റീനയുടെ നേരെ നീട്ടി. അവിടെ വെച്ചിട്ട് പൊയ്ക്കോ. അയാൾ ഒന്നും മിണ്ടാതെ അവിടെ നിന്നു പോയി. മീറ്റിംഗിന് എംഡി പറഞ്ഞ കാര്യങ്ങൾ അവരെ കൂടുതൽ ഞെട്ടിച്ചു. ഈ കമ്പനി നഷ്ടത്തിൽ ആയിട്ട് കുറച്ചു മാസങ്ങളായി എങ്കിലും നിങ്ങൾക്കുള്ള ശമ്പളം കൃത്യമായി നൽകിയിരുന്നു ഇനി ഇത് മുന്നോട്ട് കൊണ്ടുപോകാൻ എനിക്ക് സാധിക്കില്ല അതുകൊണ്ട് ഞാനിത് മറ്റൊരു കമ്പനിക്ക് കൈമാറുകയാണ്.

കുട്ടികളുടെ ജോലി പോകും എന്ന പേടി ഇനി ആർക്കും വേണ്ട നിങ്ങൾക്ക് ഇവിടെ തന്നെ തുടരാം. ജോലി പോയില്ല എന്ന് സന്തോഷമായിരുന്നു എല്ലാവരുടെയും മുഖത്ത്. കുറച്ചു കഴിഞ്ഞപ്പോൾ ഓഫീസ് ബോയ് അവർക്ക് മധുരം കൊടുത്തു. ഇതെന്താ എംഡിക്ക് ഭ്രാന്ത് പിടിച്ചോ. ജോൺ പറഞ്ഞു ഇല്ല ഇത് എംഡിയുടെ സന്തോഷമാണ് ശരിക്ക് നിങ്ങളല്ലേ ഇത് ചെയ്യേണ്ടത്. ഞാൻ ഈ ഓഫീസിൽ ജോലി ചെയ്യാൻ തുടങ്ങിയിട്ട് രണ്ടുമാസമായി ആയിട്ടുള്ളൂ പക്ഷേ എനിക്കറിയാം ഇവിടെയുള്ളവർ ആത്മാർത്ഥമായി ജോലി ചെയ്തിരുന്നുവെങ്കിൽ അയാൾക്ക് ഇത് മറ്റൊരാൾക്ക് കൊടുക്കേണ്ട യാതൊരു ആവശ്യവും ഉണ്ടാകുമായിരുന്നില്ല. ഇത് കേട്ട് റീന പറഞ്ഞു സ്കൂളിന്റെ പടിപോലും കാണാത്ത നിങ്ങൾക്ക് എൻജിനീയറിങ് പറ്റി എന്തറിയാം. നിങ്ങൾ നിങ്ങളുടെ പണി മാത്രം ചെയ്താൽ മതി.

അത് കേട്ട് ഓഫീസ് ബോയ് പറഞ്ഞു. ശരിയാണ് മാഡം പറഞ്ഞത് പക്ഷേ എനിക്ക് ഒരു കാര്യം പറയാം ചെയ്യുന്ന ജോലിയിൽ 100% ആത്മാർത്ഥത കാണിക്കാൻ. അങ്ങനെയാണെങ്കിൽ എനിക്ക് നിങ്ങളെ ഇപ്പൊ തന്നെ ഒരു ചായ കൊണ്ട് വാ. ജോലിയുടെ ആത്മാർത്ഥത ഞാൻ ഒന്ന് നോക്കട്ടെ. അയാൾ ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു. പിറ്റേദിവസം എല്ലാവരും തന്നെ പുതിയ എംഡിക്ക് വേണ്ടി കാത്തു നിന്നു എന്നാൽ കാർ തുറന്നു പുറത്തിറങ്ങിയ ആളെ കണ്ടു അവരെല്ലാവരും ഞെട്ടി കമ്പനിയിൽ രണ്ടുമാസം ഓഫീസ് ബോയ് ആയി ജോലി ചെയ്ത അതേ അയാൾ തന്നെ. ജോൺ എല്ലാവരെയും ഹോളിലേക്ക് വിളിച്ചു.

എന്റെ പേര് ജോൺ. ഞാൻ ജെ എം ഗ്രൂപ്പിന്റെ എംഡി. ഞാനാണ് നിങ്ങളുടെ കമ്പനി ഏറ്റെടുത്തിരിക്കുന്നത് എനിക്കറിയാം നിങ്ങൾ ആകെ കൺഫ്യൂഷനിലാണ്. ഒരു കമ്പനിയുടെ ഏറ്റവും വലിയ ശക്തി അവിടത്തെ ജീവനക്കാരാണ്. ഒരു ഓഫീസ് ബോയ് ആയി ജീവിതം തുടങ്ങിയ വ്യക്തിയാണ് ഞാൻ അതുകൊണ്ടുതന്നെ എനിക്കറിയാം. ഒരിക്കൽ ആ കമ്പനി പൂട്ടാറായപ്പോൾ എന്റെ കിടപ്പാടം വരെ പണയം വെച്ചാണ് ഞാൻ അത് ഏറ്റെടുത്തത് അവിടെ നിന്നായിരുന്നു എന്റെ തുടക്കം. ഈ കമ്പനി പൂട്ടാൻ പോവുകയാണ് എന്നറിഞ്ഞപ്പോൾ നിങ്ങളുടെ എംഡിയുടെ നിർദ്ദേശപ്രകാരമാണ് ഞാനിവിടെ ഓഫീസ് ബോയ് ആയി ജോലി ചെയ്തത്.

അതുകൊണ്ടുതന്നെ ഇവിടെ നടക്കുന്ന കാര്യങ്ങൾ എല്ലാം എനിക്ക് വ്യക്തമായി മനസ്സിലായി. ഇപ്പോൾ ഞാൻ ഒരു കാര്യം പറയാം ഇവിടെ ആത്മാർത്ഥമായി ജോലി ചെയ്യുന്നവരെയും അല്ലാത്തവരെയും എനിക്ക് നന്നായി അറിയാം അതുകൊണ്ടുതന്നെ അവർക്ക് വേണ്ട റിസൈനിങ് ലെറ്റർ എന്റെ മാനേജർ നിങ്ങൾക്ക് തരും അത് ആരൊക്കെയാണെന്ന് ഞാൻ പ്രത്യേകം പറയേണ്ടതില്ലല്ലോ. റീനയും കൂട്ടുകാരും പരസ്പരം നോക്കി. ഒരു കമ്പനിക്ക് വേണ്ടത് ആത്മാർത്ഥമായി പണിയെടുക്കുകയും മറ്റുള്ളവരുടെ ബഹുമാനത്തോടെ പെരുമാറുകയും ചെയ്യുന്ന ജീവനക്കാരെയാണ്. ഇനി അവരു മതി ഈ കമ്പനിയെ മുകളിലേക്ക് ഉയർത്തി കൊണ്ടുവരാൻ.

Leave a Reply

Your email address will not be published. Required fields are marked *