രണ്ടുമാസമായി താൻ ഇങ്ങനെ തളർന്നു കിടക്കുന്നു. മാസം കൊണ്ട് തന്നെ അനുഭവിക്കാനുള്ളതെല്ലാം അനുഭവിച്ചു കഴിഞ്ഞു. എല്ലാവർക്കും തന്നെ താൻ ഒരു ഭാരമായിരിക്കുന്നു എന്ന് തിരിച്ചറിവ് ഇപ്പോഴാണ് ഉണ്ടായത്. മരുമകളായ മിനി നോക്കുന്നതിന് യാതൊരു ശ്രദ്ധയും കൊടുത്തില്ല. അവൾക്ക് തളർന്നുകിടക്കുന്ന എന്നെ കാണുമ്പോൾ തന്നെ ദേഷ്യം ആയിരുന്നു. ഒരു ദിവസം അവൾ വന്ന് എന്റെ കഴുത്തിലും കയ്യിലുമുള്ള സ്വർണങ്ങളെല്ലാം തന്നെ ഊരി വാങ്ങി. അതുകൊണ്ട് എന്റെ മകൻ ചോദിച്ചതാണ് നീ എന്താണ് കാണിക്കുന്നത് അമ്മ ഒരിക്കൽ പോലും ആ മാല കഴുത്തിൽ നിന്ന് ഊരിയിട്ടില്ല.
ഇതെല്ലാം കണ്ടുകൊണ്ട് മുകളിൽ എന്റെ അച്ഛൻ ഉണ്ട്. അമ്മയെ സപ്പോർട്ട് ചെയ്ത് പറയുന്ന ഭർത്താവിനെ കാണുമ്പോൾ മിനിക്ക് ദേഷ്യം ആയിരുന്നു. എപ്പോൾ വേണമെങ്കിലും ചാകാൻ കിടക്കുന്ന നിങ്ങളുടെ അമ്മയ്ക്ക് ഇപ്പോൾ സ്വർണം ഇട്ടിട്ട് എന്ത് കിട്ടാനാണ്. അതും പറഞ്ഞ് അവൾ ആ സ്വർണം ഊരി വാങ്ങിക്കുമ്പോൾ പ്രതികരിക്കാൻ പോലും കഴിയാതെയായിരുന്നു കിടക്കേണ്ടി വന്നത്. ദിവസവും മുഴുവനും അടുക്കളയിലെ പാത്രങ്ങളോടും വീട്ടിലെ പട്ടിയോടും എന്നോടുള്ള ദേഷ്യം അവൾ തീർക്കുകയായിരുന്നു.
എന്നാൽ അവൾ ചെയ്യുന്നതിനോ പറയുന്നതിനോ അധികമൊന്നും പറയാൻ കഴിയാതെ സ്വന്തം മകൻ നോക്കി നിൽക്കുന്നുണ്ടായിരുന്നു. പക്ഷേ ഇതെല്ലാം എന്റെ തെറ്റാണ് ഞാൻ ഒരിക്കലും ഒരു നല്ല മരുമകൾ ആയിട്ടില്ല. എന്റെ അമ്മായി അമ്മയെ ഞാൻ ശരിക്കും നോക്കിയിട്ടില്ല. ഇതെല്ലാം കണ്ടുകൊണ്ടല്ലേ അവനും വളർന്നുവരുന്നത്. അപ്പോൾ ഞാൻ ചെയ്ത തെറ്റിന്റെ ഫലം ഞാൻ തന്നെ അനുഭവിക്കണം. പെട്ടെന്നുണ്ടായ ആയിരുന്നു കണ്ണ് തുറന്നത്. നോക്കുമ്പോൾ ഭർത്താവ് തൊട്ടടുത്ത് നിന്ന് അവളെ വിളിക്കുന്നു.
സുഭദ്രേ നിനക്കെന്തു പറ്റി. എഴുന്നേൽക്ക് ദാ കുറച്ച് വെള്ളം കുടിക്ക്. കണ്ണ് തുറന്ന് നോക്കിയപ്പോൾ ഭർത്താവും തന്റെ മകനും തൊട്ടടുത്ത് നിൽക്കുന്നു. കൈകാലുകൾ അനക്കി നോക്കി അതെല്ലാം അനങ്ങുന്നുണ്ട്. കണ്ടതെല്ലാം ഒരു സ്വപ്നമായിരുന്നു എന്ന തിരിച്ചറിവ് നേടാൻ കുറച്ച് സമയം തന്നെ എടുക്കേണ്ടി വന്നു. മിനി എവിടെ എന്ന് ചോദിച്ചപ്പോൾ എല്ലാവരും ഒന്ന് ഞെട്ടി. കോളേജിൽ പഠിക്കുന്ന മകനെ വിവാഹം കഴിഞ്ഞ് ഒരു ഭാര്യയോ. നീ വല്ല സ്വപ്നം കണ്ടതായിരിക്കും എന്ന് പറഞ്ഞ് ഭർത്താവ് അവളെ തട്ടി ഉണർത്തി.
ശരിയാണ് ഞാൻ കണ്ടതെല്ലാം ഒരു സ്വപ്നമാണ്. അവിടെ നിന്നും എഴുന്നേറ്റ് നേരെ അമ്മായിയമ്മയുടെ അടുത്തേക്ക് പോയി. ഒരാഴ്ചയായി അവർ തളർന്നു കിടക്കുകയാണ്. മാലയും വളയും എടുത്ത് കൈകളിലും കഴുത്തിലുമായി ഇട്ടു കൊടുത്തു. തളർന്നു വീഴുന്ന സമയത്ത് ഞാൻ അത് ഊരി വാങ്ങിക്കുമ്പോൾ ചേട്ടൻ പറഞ്ഞതായിരുന്നു. നിന്നെ പെണ്ണു കാണാൻ വരുന്ന സമയം തൊട്ട് അമ്മയുടെ കഴുത്തിൽ ഉള്ളതാണ് ആ മാല ഇതുവരെ അമ്മ അത് അഴിച്ചു വെച്ചിട്ടില്ല നീ ആയിട്ട് അത് ചെയ്യരുത്.
അന്ന് ഭർത്താവ് പറഞ്ഞ വാക്കുകൾ ഒന്നും കേൾക്കാൻ സുഭദ്ര തയ്യാറായിരുന്നില്ല. പക്ഷേ ഇപ്പോൾ ഞാൻ അത് തിരിച്ചറിയുന്നു ഞാൻ ചെയ്തത് വലിയ തെറ്റാണ്. തിരിച്ച് കഴുത്തിലും കയ്യിലുമായി അത് അണിയിക്കുമ്പോൾ അമ്മ ചെറുതായി ചിരിക്കുന്നുണ്ടായിരുന്നു. സന്തോഷത്താൽ ആ കണ്ണുകൾ നിറയുന്നത് അവൾ കണ്ടു. ഞാൻ ചെയ്യുന്നതിന്റെ ഫലം ഞാൻ തന്നെയാണ് അനുഭവിക്കേണ്ടി വരുന്നത്. നമ്മൾ ചെയ്യുന്നത് കൊണ്ടാണ് മക്കളും പഠിക്കുന്നത്. എന്റെ ഭർത്താവ് എല്ലാ ദിവസവും ജോലി കഴിഞ്ഞ് അമ്മയുടെ മുറിയിൽ പോയി അവരോട് ഒരുപാട് നേരം സംസാരിക്കുന്നതും എല്ലാം ഞാൻ കാണുന്നുണ്ടായിരുന്നു.
ഒരു ദിവസം ഞാൻ ചോദിച്ചു നിങ്ങൾക്ക് എന്തിന്റെ പ്രാന്താണു. ഇപ്പോൾ ഭർത്താവ് അതിനു മറുപടി പറഞ്ഞത് ഇങ്ങനെയായിരുന്നു. അമ്മയുടെ ശരീരം മാത്രമുള്ള തളർന്നു പോയിരിക്കുന്നത് മനസ്സ് ഇപ്പോഴും എല്ലാം അറിയുന്നുണ്ട്. അവർ മരിക്കുന്നതുവരെ അവരെ നല്ലതുപോലെ നോക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ് കാരണം ഒരിക്കൽ നമ്മളും ഇതുപോലെ തളർന്നു വീഴില്ല എന്നതിന് എന്താണ് ഉറപ്പ്. അപ്പോൾ നമ്മുടെ മകൾ നമുക്ക് കൂട്ടുണ്ടാകണമെങ്കിൽ ഇതെല്ലാം അവൻ കണ്ടു പഠിക്കുക തന്നെ വേണം.