ചേട്ടന്റെ മുൻപേ വിവാഹം കഴിച്ച അനിയൻ. പിന്നീട് ചേട്ടന്റെ ജീവിതത്തിൽ സംഭവിച്ചത് കണ്ടോ.

പതിവിലും വിപരീതമായി അമ്മയുടെ സ്നേഹ കൂടുതൽ കണ്ടു സംശയത്തോടെയായിരുന്നു ചേട്ടൻ അവിടെ നിന്നത്. ഭക്ഷണം കഴിച്ച് കൈ കഴുകാൻ ആയി പുറത്തേക്ക് പോയപ്പോൾ അമ്മയും അനിയനും കൂടി സംസാരിക്കുന്നത് അവൻ ഒളിഞ്ഞു എന്ന് കേട്ടു. അമ്മ ഇന്ന് തന്നെ ചേട്ടനോട് പറയണം അനിയൻ പറഞ്ഞു. അമ്മ പറഞ്ഞു ഞാൻ ഇത് എങ്ങനെ അവന്റെ മുഖത്ത് നോക്കി പറയും. എന്ന് അമ്മ പറഞ്ഞു. ചേട്ടൻ എന്ത് വിചാരിച്ചാലും എനിക്ക് കുഴപ്പമില്ല ഞാൻ കല്യാണം കഴിക്കാൻ പോവുകയാണ്.

   

അനിയന്റെ ഈ വാക്കുകൾ കേട്ടപ്പോൾ ദേഷ്യം വന്നതാണ് അകത്തേക്ക് പോയില്ലെങ്കിലും അമ്മയെ കണ്ടപ്പോൾ ആ ദേഷ്യം എല്ലാം തന്നെ ഇല്ലാതായിപ്പോയി. പിറ്റേദിവസം രാവിലെ എഴുന്നേറ്റപ്പോൾ തന്നെ കണ്ടത് അമ്മാവന്റെ മുഖമായിരുന്നു. അമ്മാവൻ എന്താ ഇത്ര രാവിലെ ഇവിടെ. അവൻ ചോദിച്ചു. പ്രത്യേകിച്ച് ഒന്നുമില്ല നിന്റെ പെണ്ണുകാണാൻ എവിടം വരെയായി. കുറേ ഞാൻ കണ്ടു എല്ലാവർക്കും ഗവൺമെന്റ് ഉദ്യോഗസ്ഥരെ മാത്രമേ വേണ്ട ഓട്ടോറിക്ഷക്കാരൻ ആണെന്ന് അറിയുമ്പോൾ തന്നെ ആരും കല്യാണം കഴിക്കാൻ തയ്യാറാവുന്നില്ല. അവൻ മറുപടി പറഞ്ഞു.

പഠിക്കാൻ വിട്ട സമയത്ത് പഠിക്കണമായിരുന്നു നിന്റെ അനിയൻ പഠിച്ചതുകൊണ്ട് അവനെ നല്ലൊരു ജോലിയുമായി ഇപ്പോൾ ഇതാ അവന്റെ ബോസിനെ മകളെ വിവാഹം ആലോചിച്ചിരിക്കുന്നു ഇനി നീ ആയിട്ട് അത് മുടക്കാൻ നിക്കണ്ട അവൻ ഒരു നല്ല ജീവിതം കിട്ടുകയാണെങ്കിൽ അത് കിട്ടിക്കോട്ടെ. എന്നാ അമ്മാവൻ പറയുന്നത് കേട്ട് അവൻ മറുപടി പറഞ്ഞു. ആയിക്കോട്ടെ ഞാൻ ഒന്നിനും നിൽക്കുന്നില്ല. പിന്നീട് എല്ലാം പെട്ടെന്നായിരുന്നു കല്യാണദിവസം വന്നു. വീട്ടിലേക്ക് കയറി വന്ന ചേട്ടന്റെ കയ്യിലേക്ക് അമ്മ വിലകൂടിയ കുറച്ച് കല്യാണക്കുറി ഏൽപ്പിച്ചു. അവൻ കല്യാണത്തിന്റെയും മൂന്നുദിവസം മുൻപ് വരുകയുള്ളൂ.

നീ പോയി എല്ലാവരെയും കല്യാണം ക്ഷണിക്കണം. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നാണക്കേട്. പല വീട്ടിലും പോയ കല്യാണം വിളിക്കുമ്പോൾ അവരെല്ലാവരും തന്നെ നോക്കുന്നത് കണ്ടു അവൻ സ്വയം നാണിച്ചു. വിവാഹ ദിവസം തന്നെ നോക്കാനും ശ്രദ്ധിക്കാനോ ആരും തന്നെ ഉണ്ടായിരുന്നില്ല. താലികെട്ട് കഴിഞ്ഞ് അമ്മാവൻ അത് വിളിച്ചു പറഞ്ഞു. ഇനി ചെക്കനും പെണ്ണും വീട്ടിലെ മൂത്ത കാരണവരുടെ കാൽ തൊട്ട് അനുഗ്രഹം വാങ്ങിക്കുക. ആ മണ്ഡപത്തിലുള്ള മുഴുവൻ ആളുകളുടെയും ശ്രദ്ധ അവനിൽ ആയിരുന്നു.

ഞാൻ വീണ്ടും തോറ്റുപോയി. ആ ചടങ്ങ് കഴിഞ്ഞപ്പോൾ അവൻ പെട്ടെന്ന് തന്നെ ഭക്ഷണത്തിന്റെ കാര്യം നോക്കാൻ പോയി. എല്ലാ തിരക്കുകളും കഴിഞ്ഞ് ഒന്ന് കിടന്നുറങ്ങാൻ റൂമിൽ പോയപ്പോൾ അറിയാത്ത കുറെ പേർ റൂമിൽ കിടന്നുറങ്ങുന്നു പിന്നീട് വീടിന്റെ കോലായിൽ ഒരുവശത്ത് അവനും സ്ഥലം പിടിച്ചു. കല്യാണത്തിന്റെ തിരക്കുകൾ എല്ലാം കഴിഞ്ഞ് മൂന്നുദിവസത്തിനുശേഷം ആയിരുന്നു ജോലിക്ക് പോയി തുടങ്ങിയത്. ഓട്ടോമോടി തിരികെ വീട്ടിലേക്ക് എത്തിയപ്പോൾ വീട്ടിൽ പതിവിലും വിപരീതമായി ഇംഗ്ലീഷ് സിനിമകൾ ഓടുന്നു. അമ്മ അടുക്കളയിൽ ഒരു മൂലയ്ക്ക് കസേര ഇട്ടിരിക്കുന്നു.

രണ്ടാമത്തെ ദിവസം അമ്മയുടെ സ്ഥാനം കോലായിലേക്ക് മാറി. ഉണ്ണിയും ഭാര്യയും എവിടെ നിന്ന് പോയി. അവൾക്ക് ഈ കാലാവസ്ഥ പിടിക്കുന്നില്ല എന്ന്. സാരമില്ല അമ്മേ എന്ന് പറഞ്ഞ് അവൻ ചെന്നപ്പോൾ അമ്മയ്ക്ക് ചൂട് എടുക്കുന്നുണ്ടായിരുന്നു. അമ്മയെയും കൊണ്ട് ആശുപത്രിയിൽ പോയി തിരികെ വന്ന് അമ്മയ്ക്ക് കഴിക്കാനുള്ള കഞ്ഞി ഉണ്ടാക്കി കോരി കൊടുക്കുമ്പോൾ അമ്മ മകനെ നോക്കി പറഞ്ഞു. മോന് അമ്മയുടെ ദേഷ്യം ഉണ്ടോ.

മറ്റുള്ളവരുടെ മുൻപിൽ എപ്പോഴും ചിരിച്ചു നടക്കുന്നുണ്ടെങ്കിലും അമ്മയ്ക്ക് അറിയാം മോന്റെ മനസ്സിലുള്ള സങ്കടം. അതു കേട്ടപ്പോൾ അവൻ പറഞ്ഞു ഇല്ല അമ്മേ. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് അച്ഛൻ മരണപ്പെട്ടത് മൂന്നുദിവസം കരഞ്ഞു കൊണ്ടിരുന്ന എന്റെ മുൻപിലേക്ക് ഉണ്ണിയേയും കൂട്ടിവന്ന അമ്മ പറഞ്ഞിരുന്നു അമ്മയ്ക്കും അനിയനും ഈ നീ മാത്രമേയുള്ളൂ കരയരുത്. അന്ന് നിർത്തിയതാണ് എന്റെ കണ്ണീർ. ഞാനിനി കരയില്ല എല്ലാവരുടെയും മുമ്പിലും ചിരിച്ച് സന്തോഷിച്ച് എപ്പോഴും ഞാൻ ഇവിടെ തന്നെ ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *