ഞാനൊരു പെൺ കുഞ്ഞിന്റെ അച്ഛൻ ആയിരിക്കുന്നു!!! നാലു വർഷങ്ങൾക്ക് ശേഷം മാതാപിതാക്കൾ ആയതിന്റെ സന്തോഷം പങ്കുവച്ച് നടൻ രഞ്ജിത്ത് മേനോൻ…. സോഷ്യൽ മീഡിയയിൽ സന്തോഷ പങ്കുവെച്ച് ആരാധകരും. | Ranjith Menon Blessed With Baby Girl

ഗോൾ എന്ന ഒറ്റ മലയാള സിനിമ കൊണ്ട് മലയാളികൾക്കിടയിൽ വളരെ പ്രശസ്തനായ നടനാണ് രഞ്ജിത്ത് മേനോൻ. തുടർന്ന് വളരെ കുറച്ച് മലയാളം സിനിമകളിൽ മാത്രമാണ് താരം അഭിനയിച്ചിട്ടുണ്ടെങ്കിലും എന്നും മലയാളി ഓർത്തിരിക്കുന്ന ഒരു പ്രിയ താരം തന്നെയാണ് രഞ്ജിത്ത്. മലയാളം മാത്രമല്ല തമിഴ് സിനിമ ലോകത്തും തന്റെതായ അഭിനയ പാഠവം കാഴ്ചവയ്ക്കാൻ താരത്തിന് സാധിച്ചു. ഇപ്പോൾ താനൊരു അച്ഛനായി എന്ന സന്തോഷം പങ്കുവെച്ചിരിക്കുകയാണ് രഞ്ജിത്ത് മേനോൻ. ഞാനൊരു പെൺകുഞ്ഞിനെ അച്ഛനായിരിക്കുന്നു

   

എന്റെ സന്തോഷ വാർത്ത രഞ്ജിത്ത് മേനോൻ തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ആരാധകരെ അറിയിച്ചത്. നിരവധി പേരാണ് താരത്തിന് ആശംസകൾ നൽകിക്കൊണ്ട് ചിത്രത്തിന് താഴെ കമന്റുമായി എത്തിയത്. മലയാള സിനിമയിലെ മറ്റു താരങ്ങളായ സരയു, ശിവദ, മുക്ത,മൃദുല മുരളി തുടങ്ങിയ നിരവധി പേർ രഞ്ജിത്തിനും ഭാര്യയായ ശ്രുതിക്കും ആശംസകൾ നൽകിക്കൊണ്ട് അവരുടെ സന്തോഷം പങ്കുവെച്ചിരിക്കുന്നു. ഒരുപാട് നാളത്തെ ആഗ്രഹം സാധിച്ചല്ലോ എന്നും.

വളരെ പ്രധാനപ്പെട്ട ദിവസം തന്നെ എന്നും. വളരെ സന്തോഷമുള്ള വാർത്തയാണ് വന്നത് എന്ന് പറഞ്ഞ നിരവധി ആശംസ പ്രവാഹമാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. 2018 നവംബർ 2 നാണ് രഞ്ജിത്തും ശ്രുതിയും വിവാഹിതരായത്. ഇവരുടെ വിവാഹ ചടങ്ങുകൾ എല്ലാം തന്നെ അന്ന് സാമൂഹ്യ മാധ്യമങ്ങളിൽ എല്ലാം തന്നെ വൈറലായിരുന്നു. നാലു വർഷങ്ങൾക്കുശേഷം അതേ ദിവസം തന്നെ മാതാപിതാക്കൾ ആവാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് രഞ്ജിത്ത് മേനോനും ഭാര്യയും.

ഇപ്പോഴും മലയാളികൾ തന്നെ ഓർമിക്കുന്നുണ്ട് എന്ന സന്തോഷത്തിലാണ് രഞ്ജിത്ത്. ആശംസകൾ അറിയിച്ച എല്ലാവർക്കും തന്നെ രഞ്ജിത്ത് സോഷ്യൽ മീഡിയയിലൂടെ മറുപടിയും നൽകിയിട്ടുണ്ട്. ഭാര്യയും കുഞ്ഞും സുഖമായിരിക്കുന്നുവോ എന്ന ചോദ്യങ്ങൾക്കെല്ലാം തന്നെ അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്നു സന്തോഷപൂർവ്വം താരം മറുപടി നൽകിയിട്ടുണ്ട്. ഇതിനോടകം തന്നെ നിരവധി ആരാധകനാണ് താരത്തിന്റെ വിശേഷത്തെ ഏറ്റെടുത്തിരിക്കുന്നത്.

 

View this post on Instagram

 

A post shared by Rajith CR (@rajithmenon)

Leave a Reply

Your email address will not be published. Required fields are marked *