മലയാളി പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരകുടുംബമാണ് മല്ലിക സുകുമാരന്റേത്. പൃഥ്വിരാജ് ഇന്ദ്രജിത്തും പൂർണിമയും സുപ്രിയയും എല്ലാം മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ്. ഇത് ഇഷ്ടം തന്നെയാണ് ഇവരുടെ മക്കളോടും മലയാളി പ്രേക്ഷകർക്ക് ഉള്ളത്. ഇന്ദ്രജിത്തിന്റെ മക്കളായ പ്രാർത്ഥനയും നക്ഷത്രയും മലയാളി പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരങ്ങളാണ്. പിന്നണി ഗാന രംഗത്ത് തന്റെ കഴിവ് തെളിയിച്ച താരമാണ് പ്രാർത്ഥന ഇന്ദ്രജിത്ത്. സോഷ്യൽ മീഡിയകളിലും വളരെയധികം സജീവമാണ് താരം. അതുകൊണ്ടുതന്നെ ഇവരുടെ വിശേഷങ്ങൾ എല്ലാം മലയാളി പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമാണ്.
ഈയടുത്ത്പഠന ആവശ്യത്തിനായി വിദേശത്തേക്ക് പോകുന്ന പ്രാർത്ഥനയുടെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. തന്റെ പ്രിയപ്പെട്ടവരെയെല്ലാം കെട്ടിപ്പിടിച്ച് കരയുന്ന പ്രാർത്ഥനയുടെ ദൃശ്യങ്ങൾ നിമിഷ നേരം കൊണ്ടാണ് വൈറൽ ആയത്. പ്രാർത്ഥനയെ കാണണമെന്ന് പൂർണിമയ്ക്ക് അതിയായ ആഗ്രഹം തോന്നുകയും ഇന്ദ്രജിത്തിനോട് പറയുകയും ചെയ്തപ്പോൾ ഇന്ദ്രജിത് പ്രാർത്ഥനയുടെ അടുത്തെത്തി പൂർണിമയെ വീഡിയോ കോൾ ചെയ്ത് സന്തോഷിപ്പിക്കുന്ന കാഴ്ചയാണ് സോഷ്യൽ മീഡിയകളിൽ വൈറൽ ആകുന്നത്.
പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് മായി ബന്ധപ്പെട്ട ഇന്ദ്രജിത്തും വിദേശത്താണ് ഉള്ളത്. പ്രാർത്ഥന അങ്ങോട്ട് എത്തിയപ്പോൾ പ്രാർത്ഥനയെ സ്വീകരിച്ചതും ഇന്ദ്രജിത്ത് ആണ്. ഇപ്പോൾ പൂർണിമ പങ്കുവെച്ച് ഒരു ചിത്രമാണ് സോഷ്യൽ മീഡിയകളിൽ വൈറൽ ആകുന്നത്. മിസ്സിംഗ് മൈ ഹ്യൂമൻസ് എന്ന ക്യാപ്ഷൻ നൽകി ആണ് പൂർണിമ ഇന്ദ്രജിത്തും പ്രാർത്ഥനയും നിൽക്കുന്ന ചിത്രം പങ്കുവെച്ചത്.ഇതിനെ ഇന്ദ്രജിത്ത് തിരിച്ച് മറുപടിയും നൽകുന്നുണ്ട്.
ഉടനെ തന്നെ വീട്ടിലേക്ക് തിരിച്ചെത്തും എന്നായിരുന്നു ഇന്ദ്രജിത്തിന്റെ മറുപടി. ഈ ചിത്രങ്ങൾ നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയകളിൽ വൈറൽ ആയത്. പൂർണിമ മകളെ നിറകണ്ണുകളോടെ യാത്രയാക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ചിത്രങ്ങളും വലിയ രീതിയിലാണ് വൈറലായത്. ഇപ്പോൾ ഈ പുതിയ ചിത്രങ്ങൾ ഒരേസമയം ആരാധകരുടെ കണ്ണ് നനയിക്കുകയാണ്.