കറുത്ത മുത്തിലെ ബാലമോളുടെ പുതിയ വിശേഷങ്ങൾ..!!! ബാലമോളുടെ ഏറ്റവും വലിയ ആഗ്രഹം എന്താണെന്ന് അറിഞ്ഞോ..!!!

കറുത്തമുത്ത് എന്ന പരമ്പരയിലൂടെ ബാല മോളായി മലയാളി പ്രേക്ഷകരുടെ മനസ്സു കീഴടക്കിയ താരമാണ് അക്ഷര കിഷോർ. ഒരുപാട് ആരാധകരുള്ള ടെലിവിഷൻ പരമ്പരായിരുന്നു കറുത്തമുത്ത്. ഇതിലെ ഓരോ കഥാപാത്രങ്ങൾക്കും ഒരുപാട് ആരാധകരാണ് ഉണ്ടായിരുന്നത്. ഈ പരമ്പരയിലൂടെ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ താരമാണ് അക്ഷര കിഷോർ. ബാല മോൾ എന്ന കഥാപാത്രമാണ് കുഞ്ഞ് താരം അവതരിപ്പിച്ചിരുന്നത്. ഈ കൊച്ചു മിടുക്കി ഇപ്പോൾ എവിടെ ആണ് എന്നുള്ള ആരാധകരുടെ അന്വേഷണം ആണ് താരത്തിൽ എത്തിപ്പെട്ടത്.

   

ഇപ്പോൾ അഭിനയത്തിൽ മാത്രമല്ല പാട്ടിലും ഡാൻസിലും പഠനത്തിലും എല്ലാം മിടുക്കിയാണ് അക്ഷര. എറണാകുളത്താണ് ഇവരുടെ കുടുംബം സ്ഥിരതാമസം ആക്കിയിരിക്കുന്നത്. അക്ഷരയുടെ ഇപ്പോഴത്തെ ഏറ്റവും വലിയ ആഗ്രഹം വലുതാകുമ്പോൾ ഡോക്ടർ ആകണം എന്നാണ്. ഇപ്പോൾ അക്ഷരയുടെ വിശേഷങ്ങളാണ് സോഷ്യൽ മീഡിയകളിൽ വൈറൽ ആകുന്നത്. ഒരുപാട് ആവേശത്തോടെയാണ് അക്ഷരയുടെ വിശേഷങ്ങൾ ആരാധകർ ഏറ്റെടുക്കാറ്. മിനിസ്ക്രീൻ പരമ്പരയിൽ മാത്രമല്ല ഒരുപാട് സിനിമകളിലും ഈ കൊച്ചു പ്രായത്തിനിടയിൽ അക്ഷര വേഷം ഇട്ടിട്ടുണ്ട്.

2014 ൽ മത്തായി കുഴപ്പക്കാരനല്ല എന്ന ചിത്രത്തിലൂടെയാണ് അക്ഷര സിനിമയിലേക്ക് എത്തുന്നത്. ഇതിനുശേഷം നിരവധി സിനിമകളിൽ അക്ഷര നിറഞ്ഞ് നിന്നിരുന്നു. ഒരുപാട് അവാർഡുകളും ഈ ബാലതാരം കരസ്ഥമാക്കിയിട്ടുണ്ട്. ഇപ്പോൾ പഠനത്തിനു വേണ്ടി അഭിനയ രംഗത്ത് നിന്നും വിട്ടുനിൽക്കുകയാണ് താരം. അക്ഷരയുടെ എല്ലാ ആഗ്രഹങ്ങളും നടക്കട്ടെ എന്നും നല്ലൊരു അഭിനേത്രിയോടൊപ്പം നല്ലൊരു ഡോക്ടർ കൂടി ആവട്ടെ എന്നാണ് ആരാധകർ പറയുന്നത്.

അടുത്തിടെ ഒരു ഓണാഘോഷത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ കണ്ടപ്പോഴാണ് ആരാധകർക്കിടയിൽ ഈ ബാലതാരത്തിന്റെ വിവരം വീണ്ടും എത്തുന്നത്. പിങ്ക് പട്ടുപാവാട അണിഞ്ഞ് സുന്ദരിക്കുട്ടി ആയി നിൽക്കുന്ന അക്ഷരയുടെ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. അക്ഷരയുടെ എല്ലാ ആഗ്രഹങ്ങളും നടക്കട്ടെ എന്നാണ് ആരാധകർ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *