ചെന്നൈയിൽ വെക്കേഷൻ ആഘോഷിച്ചു നില ബേബി; കുട്ടിക്കുറുമ്പിയുടെ പുതിയ ചിത്രം പങ്കുവെച്ചു ശ്രീനിഷ്.

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താര കുടുംബം ആണ് പേർളി മാണിയുടേത്. പേർളിയും ഭർത്താവ് ശ്രീനിഷും മകൾ നിലയും എല്ലാം മലയാളി പ്രേക്ഷകരുടെ കുടുംബങ്ങളെ പോലെയാണ്. ഈ കുടുംബത്തിന്റെ വിശേഷങ്ങൾ അറിയാൻ എന്നും ഒരുപാട് ഇഷ്ടമാണ് സോഷ്യൽ മീഡിയ പ്രേക്ഷകർക്ക്. ഇപ്പോൾ നിലമോൾക്കാണ് ഇവരെക്കാൾ എല്ലാം കൂടുതൽ ആരാധകർ ഉള്ളത് എന്നുവേണം പറയാൻ. നിലയുടെ കുറുമ്പും കുസൃതിയും എല്ലാം പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമാണ്. പേർളി ഗർഭിണിയായത് മുതൽ ഉള്ള എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ താരം പങ്കു വച്ചിരുന്നു.

   

അതുകൊണ്ടുതന്നെ നില മോളുടെ ജനനവും തുടർന്നുള്ള വിശേഷങ്ങളും എല്ലാം മലയാളി പ്രേക്ഷകർ ഒരുപാട് ആഘോഷിച്ചതാണ്. ഇപ്പോൾ ഈ താര കുടുംബം ചെന്നൈയിലാണ് ഉള്ളത്. ശ്രീനിഷിന്റെ വീട്ടിലാണ് ഇപ്പോൾ ഇവർ ഉള്ളത്. ശ്രീനിഷിന്റെ വീട്ടുകാരോടൊപ്പം വെക്കേഷൻ ആഘോഷിക്കുകയാണ് നില മോൾ ഇപ്പോൾ. ശ്രീനിഷിന്റെ അമ്മയോടും സഹോദരിയോടും ഒപ്പമുള്ള നിലമോളുടെ ചിത്രമാണ് ശ്രീനിഷ് പങ്കുവെച്ചിരിക്കുന്നത്. ഒരു ഫോണിൽ നോക്കിക്കൊണ്ട് ഇവരുടെ അടുത്ത് ഇരിക്കുന്ന നിലയുടെ ചിത്രം ആണ് ശ്രീനിഷ് പങ്കുവെച്ചത്.

എങ്ങനെ കുറുമ്പി ആവാം എന്ന് പഠിക്കുകയാണ് എന്നും രസകരമായി ശ്രീനിഷ് ഈ ചിത്രത്തിന് ക്യാപ്ഷൻ നൽകിയിട്ടുണ്ട്. ഇതു കൂടാതെ നിലു ബേബിയുടെ അക്കൗണ്ടിലൂടെ ഋതിക സുധിക എന്ന ശ്രീനിഷിന്റെ സഹോദരിയുടെ ഇരട്ട കുട്ടികൾക്കൊപ്പം ഉള്ള നിലുവിന്റെ ചിത്രങ്ങൾ ആണ് പങ്കുവെച്ചിരിക്കുന്നത്. ഇവർ രണ്ടു പേരും എന്താ ഒരുപോലെ ഇരിക്കുന്നത് എന്ന് നിലാ ബേബി ചോദിക്കുന്ന തരത്തിലാണ് ചിത്രം പേർളി മാണി പങ്കുവെച്ചിരിക്കുന്നത്.ഈ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറൽ ആണ്.

ഋധികയേയും സുധികയേയും പ്രേക്ഷകർക്ക് എല്ലാം സുപരിചിതമാണ്. പേർളി മുൻപും ഇവരുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിട്ടുള്ളതാണ്. ഇവരുടെ കുടുംബത്തിന്റെ വിശേഷങ്ങൾ എപ്പോഴും പേർളി പങ്കുവയ്ക്കാറുള്ളതാണ്. ഇതെല്ലാം പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടവുമാണ്. നിലു ബേബി ഇവരോടൊപ്പം എല്ലാം കളിക്കുന്ന ചിത്രങ്ങൾ പേർളി മുൻപും പങ്കുവെച്ചിരുന്നു. നിരവധി പേരാണ് ചിത്രത്തിന് താഴെ കമ്മെന്റുകളുമായി എത്തുന്നത്.നില മോളുടെ കുസൃതി നിറഞ്ഞ ചിത്രങ്ങൾ ആരാധകർക്ക് എന്നും പ്രിയപ്പെട്ടതാണ്.

 

View this post on Instagram

 

A post shared by Nila Srinish (@nila.pearlish)

Leave a Reply

Your email address will not be published. Required fields are marked *