തെന്നിന്ത്യൻ സിനിമയുടെ ഈ സൂപ്പർതാരത്തെ മനസ്സിലായോ?

2009 ൽ ലാൽ ജോസ് സംവിധാനം ചെയ്ത നീലത്താമര എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് എത്തി മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ അമല പോളിന്റെ പഴയകാല ചിത്രമാണ് ഇത്. മലയാള സിനിമയിലൂടെ കടന്നുവന്ന്‌ പിന്നീട് സൗത്ത് ഇന്ത്യൻ സിനിമകളുടെ പ്രിയപ്പെട്ട താരമായി മാറിയ വ്യക്തിയാണ് അമല പോൾ. മലയാളത്തിൽ ഒരുപാട് ചിത്രങ്ങൾ ഒന്നും അഭിനയിച്ചിട്ടില്ലെങ്കിലും മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികമാരിൽ ഒരാൾ തന്നെയാണ് അമല. മലയാള സിനിമ ഇൻഡസ്ട്രിയിലെ ഒട്ടുമിക്ക സൂപ്പർതാരങ്ങളോടൊപ്പം അഭിനയിക്കാൻ താരത്തിനായി.

   

തന്റെ വ്യത്യസ്തമായ അഭിനയ ശൈലി കൊണ്ട് പ്രേക്ഷകരെ മുഴുവൻ കയ്യിലെടുത്ത താരമാണ് അമല. ഒരു സിനിമ താരമായും മോഡൽ ആയും തിളങ്ങിനിൽക്കുന്ന താരമാണ് അമല പോൾ. മലയാള സിനിമയിൽ മാത്രമല്ല തമിഴിലും തെലുങ്കിലും തന്റേതായ സ്ഥാനം നേടിയെടുത്ത വ്യക്തിയാണ് അമല. താരം ചെയ്ത മലയാള സിനിമകളിൽ ഹിറ്റ്‌ ചിത്രങ്ങളിൽ പെടുന്നവയാണ് ഫഹദ് ഫാസിലിനോടൊപ്പം നായികയായി എത്തിയ ഒരു ഇന്ത്യൻ പ്രണയകഥ.

മോഹൻലാലിനോടൊപ്പം എത്തിയ റൺ ബേബി റൺ എന്നീ സിനിമകൾ എല്ലാം മലയാളികൾക്ക് പ്രിയപ്പെട്ട ചിത്രങ്ങളാണ്.നിലവിൽ മലയാള സിനിമകളിൽ സജീവം അല്ലെങ്കിലും സോഷ്യൽ മീഡിയകളിൽ നിറസാന്നിധ്യമാണ് താരം. വ്യത്യസ്തമായഒരുപാട് ഫോട്ടോഷൂട്ടുകളിലൂടെ തന്റെ ആരാധകർക്ക് മുൻപിൽ പ്രത്യക്ഷപ്പെടുന്ന താരമാണ് അമല പോൾ.

സോഷ്യൽ മീഡിയയിൽ ഏകദേശം നാല്പത് ലക്ഷത്തിനു മുകളിൽ ഫോളോവേഴ്സ് ഉള്ള വ്യക്തിയാണ് അമല പോൾ. മോഡലിംഗ് രംഗത്ത് സജീവമാണ താരം.ഓണത്തോടു അനുബന്ധിച്ചു താരം പങ്കുവെച്ച ചിത്രങ്ങൾ എല്ലാം വളരെ വൈറൽ ആയിരുന്നു.സോഷ്യൽ മീഡിയകളിൽ ഒരുപാട് ആരാധകർ ഉള്ള താരം പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം നിമിഷ നേരം കൊണ്ടാണ് വൈറൽ ആകാറുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *