അവതാരകനെ കാരാട്ടെ പഠിപ്പിച്ച് ബാബു ആന്റണി…

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ബാബു ആന്റണി. ഒരുപാട് ആക്ഷൻ രംഗങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച വ്യക്തി ആണ് ബാബു ആന്റണി.ഒരിടക്കാലത്ത് സിനിമയിൽ നിറഞ്ഞ് നിന്ന താരം പെട്ടന്ന് സിനിമയിൽ നിന്ന് അകലുകയായിരുന്നു. ബാബു ആന്റണി നായകനോടൊപ്പം ആണെങ്കിൽ സിനിമ കാണാൻ ഒരു പ്രത്യേക രസം ആണ് എന്നാണ് ആരാധകർ പറയാറ്. ഇപ്പോൾ വീണ്ടും മലയാളികളുടെ ആക്ഷൻ സ്റ്റാർ ബാബു ആന്റണി തിരിച്ചു വരവിനു ഒരുങ്ങുകയാണ്.

   

ഒമർ ലുലു സംവിധാനം ചെയ്യുന്ന പവർ സ്റ്റാർ എന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് ബാബു ആന്റണി മലയാള സിനിമയിലേക്ക് തിരിച്ചു വരവ് നടത്താൻ ഒരുങ്ങുന്നത്. മലയാളികൾ എല്ലാം പവർ സ്റ്ററിന് വേണ്ടി കാത്തിരിപ്പിൽ ആണ്. ഇപ്പോൾ താരത്തിന്റെ ഒരു ഇന്റർവ്യൂ ആണ് ആരാധകർക്കിടയിൽ ശ്രദ്ധ നേടുന്നത്. ഓണത്തോട് അനുബന്ധിച്ചുള്ള ഒരു ഇന്റർവ്യൂവിൽ ആണ് താരം പങ്കെടുത്തത്.

താങ്കൾ യഥാർത്ഥത്തിൽ ഒരു ആയോധന കലാകാരൻ ആണോ ഒരു നടനാണോ എന്നായിരുന്നു അവതാരകന്റെ ചോദ്യം. പ്രേക്ഷകർക്കായി എന്തെങ്കിലും ഒരു ഐറ്റം കാണിക്കാമോ എന്ന റിപ്പോർട്ടർ ചോദിച്ചു. അപ്പോൾ ബാബു ആന്റണി കാണിച്ച ചെറിയൊരു ഐറ്റം ആണ് ആരാധകർക്കിടയിൽ ശ്രദ്ധ നേടുന്നത്. നമ്മളെ ഒരാൾ പെട്ടെന്ന് ആക്രമിക്കാൻ വന്നാൽ എങ്ങനെ നേരിടും എന്നതിന്റെ ചെറിയൊരു ഡെമോ ആണ് ബാബു ആന്റണി കാണിച്ചത്.

താരത്തെ അറ്റാക്ക് ചെയ്യുവാൻ റിപ്പോർട്ടറോട് താരം ആവശ്യപ്പെടുകയായിരുന്നു.ശേഷം റിപ്പോർട്ടർ അറ്റാക് ചെയ്യാൻ വരികയും ബാബു ആന്റണി അതിനെ ഡിഫൻഡ് ചെയ്യുകയും ചെയ്യുന്ന വീഡിയോ ആണ് ആരാധകർക്കിടയിൽ വൈറൽ ആകുന്നത്. നിരവധി പേരാണ് കമെന്റുമായി എത്തുന്നത് റിപ്പോർട്ടർക്ക് വല്ല ആവശ്യവും ഉണ്ടായിരുന്നോ എന്നാണ് ആരാധകർ ചോദിക്കുന്നത്. ബാബു ആന്റണി തന്നെ ഈ ദൃശ്യങ്ങൾ പങ്കുവെച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *