പത്തൊമ്പതാം നൂറ്റാണ്ടിനു വേണ്ടി ഒരുപാട് താരങ്ങളെ സമീപിച്ചു. എന്നാൽ ഡേറ്റ് തന്നില്ലെന്നു വിനയൻ.

ഗോകുലം ഗോപാലൻ നിർമ്മാണം ചെയ്തു വിനയൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പത്തൊമ്പതാം നൂറ്റാണ്ട്.സിജു വിൽ‌സൺ ആണ് ചിത്രത്തിലെ നായകനായി എത്തുന്നത്. ഒരു ബിഗ് ബഡ്ജറ്റ് ചരിത്ര സിനിമയാണ് പത്തൊമ്പതാം നൂറ്റാണ്ട്. ഇപ്പോഴിതാ ചിത്രത്തിലെ നായകൻ ആകാൻ വിനയൻ പലരെയും സമീപിച്ചു എന്നാൽ ആരും തന്നെ ഡേറ്റ് കൊടുത്തില്ല എന്ന തരത്തിലുള്ള വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ നിറയുന്നത്.

   

വിനയൻ ആദ്യം നായകനായി അഭിനയിപ്പിക്കാൻ തീരുമാനിച്ചത് പൃഥ്വിരാജിനെ ആണെന്നും എന്നാൽ പൃഥ്വിരാജ് ഒരു വർഷത്തേക്ക് ഡേറ്റ് ഇല്ല എന്ന് പറഞ്ഞു ഒഴിയുകയും ചെയ്തു എന്നാണ് ഇപ്പോൾ ആരാധകർ പറയുന്നത്. അതിനുശേഷം മമ്മൂട്ടിയെ ആണ് വിനയൻ സമീപിച്ചത് എന്നും എന്നാൽ മമ്മൂട്ടിയും ഡേറ്റ് നൽകിയില്ല എന്നുമൊക്കെയുള്ള വാർത്തകൾ ആണ് പുറത്തു വരുന്നത്. വിനയന്റെ അടുത്തിറങ്ങിയ ചിത്രങ്ങൾ കണ്ടവരാരും വിനയനെ ഡേറ്റ് കൊടുക്കില്ല എന്നാണ് ആരാധകർ പറയുന്നത്.

ഇതിനെപ്പറ്റി വിനയൻ കഴിഞ്ഞദിവസം വെളിപ്പെടുത്തിയത് ഇങ്ങനെയാണ്. മലയാള സിനിമയിൽ ഇപ്പോൾ തിളങ്ങി നിൽക്കുന്ന പല നടന്മാരോടും താൻ കഥ പറഞ്ഞിട്ടുണ്ടെന്നും ഡേറ്റ് ഇല്ല എന്നൊക്കെ പറഞ്ഞു പലരും ഒഴിഞ്ഞു. താരങ്ങൾക്ക് പിറകെ നടക്കുന്ന സ്വഭാവംതനിക്കില്ല എന്നും എന്റെ മനസ്സിൽ ഒരു സബ്ജെക്ട് ഉണ്ടെങ്കിൽ നിർമാതാവിനെ ലഭിച്ചാൽ പിന്നെ അഭിനേതാക്കൾക്ക് വേണ്ടി കാത്തിരിക്കാറില്ല.

അഭിനയിക്കാൻ അറിയുന്നവരെ കിട്ടിയാൽ മോൾഡ് ചെയ്ത് എടുക്കാൻ സാധിക്കും എന്ന ആത്മവിശ്വാസം ഉണ്ട്. ഞാൻ കൊണ്ടുവന്ന പല പുതുമുഖങ്ങളും വലിയ നടന്മാരിലേക്ക് ഉയർന്നിട്ടുണ്ട് എന്നും വിനയൻ പറയുന്നു. ഏതായാലും സിജു വിൽസന്‌ ഇത് നല്ലൊരു അവസരം ആയിരിക്കും എന്നാണ് ആരാധകർ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *