വീണ്ടും ഒത്തുകൂടി ഹൃദയം ടീം.നിർമാതാവ് വിശാഖിന്റെ എൻഗേജ്മെന്റ് ചടങ്ങിനാണ് ഹിറ്റ്‌ ചിത്രത്തിന്റെ പ്രവർത്തകർ ഒത്തുകൂടിയത്…|Team Hridayam is back together!

വിനീത് ശ്രീനിവാസൻ എഴുതി സംവിധാനം നിർവഹിച്ച് 2022ൽ പുറത്തിറങ്ങിയ ചിത്രമാണ് ഹൃദയം. ഒരുപാട് പ്രത്യേകതകൾ ഈ ചിത്രത്തിൽ ഉണ്ടായിരുന്നു. മലയാളത്തിലെ എക്കാലത്തെയും മികച്ച കൂട്ടുകെട്ട് ആയ മോഹൻലാൽ പ്രിയദർശൻ എന്നിവരുടെ മക്കളായ പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും ആണ് ചിത്രത്തിലെ നായകനും നായികയുമായി അഭിനയിച്ചത്.ഒരുപാട് പാട്ടുകൾ കോർത്തിണക്കി പുറത്തിറക്കിയ ചിത്രം തീയറ്ററുകളിൽ വലിയ വിജയമായിരുന്നു.

   

സിനിമയുടെ വലിയ വിജയത്തിന് ശേഷം വീണ്ടും ഒത്തുകൂടി ഇരിക്കുകയാണ് ഹൃദയം ടീം.ഇത്തവണ സിനിമയുടെ നിർമ്മാതായ വിശാഖ് സുബ്രഹ്മണ്യന്റെ വിവാഹ നിശ്ചയ ചടങ്ങിനാണ് എല്ലാവരും ഒന്നിച്ചെത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയ വഴി വിശാഖ് സുബ്രഹ്മണ്യനാണ് ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെച്ചത്. നിമിഷങ്ങൾക്കകം ചിത്രങ്ങൾഏറ്റെടുക്കുകയായിരുന്നു ആരാധകർ.

പ്രണവും കല്യാണിയും വിനീത് ശ്രീനിവാസനും പുറമെ അജു വർഗീസ് പൃഥ്വിരാജ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. എല്ലാവരും ഫാമിലിയും ഒത്താണ് ചടങ്ങിൽ പങ്കെടുത്തത്. ഹൃദയം സിനിമയെ ഏറ്റെടുത്ത ആരാധകർ ചിത്രങ്ങളും നിമിഷനേരം കൊണ്ട് ഏറ്റെടുക്കുകയായിരുന്നു.വിനീത് ശ്രീനിവാസന്റെ മികച്ച ചിത്രങ്ങളിൽ ഒന്നാണ് ഹൃദയം.ഹൃദയം പോലെ മനോഹരമാണ് വിശാഖ് പങ്കുവെച്ച ചിത്രങ്ങൾ എന്നാണ് ആരാധകർ പറയുന്നത്.

ഏതായാലുംസോഷ്യൽ മീഡിയ മുഴുവൻ ഹൃദയം പോലെ തന്നെ ഏറ്റെടുത്തിരിക്കുകയാണ് വിശാഖ് പങ്കുവെച്ച് പുതിയ ചിത്രങ്ങളും. ഹൃദയത്തിനു പുറമേ ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്ത ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രത്തിന്റെയും നിർമാതവ് ആയിരുന്നു വിശാഖ്. മുൻനിര താരങ്ങൾ എല്ലാവരും പങ്കെടുത്ത ചടങ്ങ് വലിയ ആഘോഷം തന്നെ ആയിരുന്നു. പൃഥ്വിരാജിന് പുറമെ ആസിഫ് അലിയും ചടങ്ങിന് എത്തി.

Leave a Reply

Your email address will not be published. Required fields are marked *