സ്വന്തം സുജാതയിലെ റൂബി മനസ് തുറക്കുന്നു. യഥാർത്ഥ ജീവിതത്തിൽ താൻ ഇങ്ങനെ അല്ലെന്ന് അനു.

സൂര്യ ടിവി സംപ്രേക്ഷണം ചെയ്യുന്ന പരമ്പര ആണ് സ്വന്തം സുജാത. ഇതിലെ റൂബി എന്ന നെഗറ്റീവ് ആയിട്ടുള്ള ഒരു കഥാപാത്രമായാണ് അനു വേഷമിടുന്നത്. ഒരു സ്ത്രീയ്ക്ക് ഇങ്ങനെയൊക്കെ ആകാൻ പറ്റുമോ എന്ന് പ്രേക്ഷകരെ കൊണ്ടുപോലും തോന്നിപ്പിച്ചു കൊണ്ടാണ് അനുവിന്റെ അഭിനയം. ഇപ്പോഴിതാ തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കുകയാണ് സ്വന്തം സുജാതയിലെ റൂബി. ബിഹൈൻഡ് വുഡ്സിനു നൽകിയ അഭിമുഖത്തിലാണ് റൂബിയെ കുറിച് അനു സംസാരിക്കുന്നത്.

   

ഇനിയെത്ര അവിഹിതം ബാക്കിയുണ്ടെന്ന് ഡയറക്ടറോട് താൻ തന്നെ ചോദിക്കാറുണ്ട് എന്നാണ് അനു പറഞ്ഞത്.ഓരോ ഷെഡ്യൂളിലും ഓരോ അവിഹിതങ്ങൾ ആണ് തനിക്ക് ഉണ്ടാവുക എന്നും അനു പറഞ്ഞു. ഒരു ഘട്ടം കഴിയുമ്പോഴും പരമ്പരയിലെ കഥയും കഥാപാത്രങ്ങളും ഒക്കെ മാറിമാറി വരും തുടക്കത്തിൽ തനിക്ക് അതൊരു പ്രശ്നമായിരുന്നു എന്നും അനു പറഞ്ഞു.

പരമ്പരയിലെ സുജാതയുടെ ഭർത്താവുമായി അവിഹിതമായിരുന്നു ഇതറിഞ്ഞ സുജാത തന്റെ മുൻപിൽ കരയുന്ന ഒരു രംഗമുണ്ട്. ആ സീൻ അഭിനയിച്ചതിനു ശേഷം തനിക്ക് ഉറങ്ങാൻ സാധിച്ചിട്ടില്ല എന്നും ആ കരയുന്ന മുഖമാണ് ഓർമ വരുന്നത് എന്നും അനു പറഞ്ഞു. പിന്നീട്ഇത് കഥാപാത്രമാണെന്നും അഭിനയമാണെന്നും ഉൾക്കൊണ്ട് തുടങ്ങി. അതെല്ലാം റൂബി ആണ് ചെയ്യുന്നത് എന്നും ഞാൻ എന്നെ തന്നെ പഠിപ്പിച്ചു എന്നും അനു പറയുന്നു.

സംവിധായകൻ എന്തുപറയുന്നു അതാണ് താൻ ചെയ്യുന്നതെന്നും സ്വന്തമായി ഒന്നും ചെയ്യുന്നില്ല എന്നും അനു പറഞ്ഞു. സീരിയലിലെ വില്ലത്തി ആയതുകൊണ്ട് തന്നെ ഇഷ്ട്ടപെടാത്ത ഒരുപാട് പേരുണ്ട്. അങ്ങനെ ഒരു അനുഭവവും അനു ആരാധകർക്കായി പങ്കുവെച്ചു. തന്നെ ഇഷ്ട്ടമല്ലെന്നു ഒരാൾ മുഖത്ത് നോക്കി പറഞ്ഞുവെന്നും താരം പറഞ്ഞു എന്നാൽ റൂബിയായുള്ള താരത്തിന്റെ അഭിനയമികവ് കൊണ്ടാണ് പലരും ഇഷ്ട്ടപെടാത്തത് എന്ന് പറയുന്ന ആരാധകരും തനിക്കുണ്ട് എന്നും അനു കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *