മലയാള സിനിമ പ്രേമികൾ എന്നും ഓർക്കുന്ന താരമാണ് നടി ഭാമ. തന്റേതായ അഭിനയമികവുകൊണ്ട് പ്രേക്ഷക മനസ്സുകളിൽ ഇടം നേടാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന സിനിമയിലൂടെ ആയിരുന്നു താരം മലയാള സിനിമയിലേക്ക് കാലെടുത്തുവെക്കുന്നത്. പിന്നീട് നിരവധി മലയാളം സിനിമകളിലും മറ്റു തെന്നിന്ത്യൻ ഭാഷകളിലും വ്യത്യസ്തമായ വേഷങ്ങൾ ചെയ്യാൻ താരത്തെ അവസരം ലഭിച്ചിട്ടുണ്ട്. ഏത് വേഷവും വളരെ മനോഹരമായി അവതരിപ്പിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.
പിന്നീട് ഗയികയായും താരത്തിന് അവസരം ലഭിച്ചിട്ടുണ്ട്. വിവാഹശേഷമാണ് താരം അഭിനയ ലോകത്ത് നിന്ന് വിട്ടുനിന്നത്. 2020ലായിരുന്നു ഭാമയുടെ വിവാഹം നടക്കുന്നത്. ദുബായിൽ ബിസിനസ് ആയിരുന്നു വരൻ അരുണിന്. വിവാഹശേഷം നാട്ടിൽ സ്ഥിര താമസമായി. സിനിമയിൽ ഇപ്പോൾ അത്ര സജീവമല്ല എങ്കിലും താരത്തിന്റെ സോഷ്യൽ മീഡിയയിൽ തന്റെ വിശേഷങ്ങൾ എല്ലാം താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. തന്റെ മനോഹരമായ പുതിയ ചിത്രങ്ങളും താരം കഴിഞ്ഞദിവസം പങ്കുവെച്ചിരുന്നു.
വളരെ സന്തോഷവതിയായി ചിരിച്ചു നിൽക്കുന്ന താരത്തിന്റെ ചിത്രങ്ങൾ നിമിഷ നേരം കൊണ്ട് തന്നെ വൈറലായി മാറിയിരുന്നു. താരത്തിനെതിരെയുള്ള പലതരത്തിലുള്ള വ്യാജ വാർത്തകളും മുൻപ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇത്തരം അനാവശ്യ പ്രചരണങ്ങൾക്കെതിരെ പ്രതികരിച്ച് താരം തന്നെ അന്ന് രംഗത്ത് വന്നിരുന്നു. താൻ വളരെ സന്തോഷത്തോടെയാണ് ജീവിക്കുന്നതെന്നും തന്റെ ജീവിതത്തിൽ യാതൊരു വിഷമവും ഇല്ലെന്നും താരം പറഞ്ഞിരുന്നു.
സിനിമയിൽ നിന്നും മാറി നിൽക്കാനുള്ള കാരണവും താരം വ്യക്തമാക്കിയിരുന്നു. നല്ല അവസരങ്ങൾ ലഭിക്കാത്തത് മൂലമാണ് മാറിനിൽക്കേണ്ടി വന്നത് എന്ന് താരം വ്യക്തമാക്കി. മികച്ച അവസരങ്ങൾ വന്നാൽ സിനിമയിലേക്ക് മടങ്ങി വരവിനെ പറ്റി ആലോചിക്കാം എന്നും താരം പറഞ്ഞു. ഇപ്പോൾ പുതിയ കുട്ടികൾക്കാണ് സിനിമയിൽ കൂടുതലും അവസരങ്ങൾ എന്നും താരും കൂട്ടിച്ചേർത്തു.
View this post on Instagram