തമിഴകത്ത് മാത്രമല്ല തെന്നിന്ത്യൻ സിനിമ മേഖലയിൽ തന്നെ ഏറെ ആരാധകരുള്ള താരമാണ് സൂര്യ. താരത്തിന്റെ എല്ലാ സിനിമകളും വൻ വിജയമായി മാറാറുണ്ട്. തന്റെതായ മാസ് കഥാപാത്രങ്ങൾ ചെയ്തും അതോടൊപ്പം തന്നെ വ്യത്യസ്തമായ കുടുംബ വേഷങ്ങളും താരം കൈകാര്യം ചെയ്തിട്ടുണ്ട്. തമിഴകത്തെ ഏറ്റവും അധികം ആരാധകരുള്ള ഒരു താര കുടുംബം തന്നെയാണ് താരത്തിന്റെ. ഭാര്യ ജ്യോതികയും തമിഴ് സിനിമ മേഖലയിൽ നിറ സാന്നിധ്യമായിരുന്നു. വിവാഹശേഷം സിനിമയിൽ നിന്ന് വിട്ടുനിന്നു എങ്കിലും ചില നായിക പ്രാധാന്യമുള്ള ചിത്രങ്ങളിൽ താരം അഭിനയിച്ചിരുന്നു.
സഹോദരൻ കാർത്തിയും തമിഴ് സിനിമ മേഖലയിൽ ഏറെ ആരാധകരുള്ള മറ്റൊരു താരമാണ്. സൂര്യയുടെ വിശേഷങ്ങൾ അറിയാൻ തമിഴകത്തെ പോലെതന്നെ തെന്നിന്ത്യൻ ആരാധകർക്കും ഏറെ ആവേശമാണ്. അടുത്തിടെയാണ് താരത്തിന് മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ചത്. ഇപ്പോഴിതാ കുടുംബത്തോടൊപ്പം മുംബൈയിലെത്തിയ താരത്തിന്റെ വീഡിയോയാണ് വൈറലായി മാറുന്നത്. തങ്ങളോടൊപ്പം മക്കളുടെ ഫോട്ടോ എടുക്കാൻ ഒരുങ്ങിയ മാധ്യമപ്രവർത്തകരെ വിലക്കി കൊണ്ടുള്ള സൂര്യയുടെ വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ ഏറെ വിവാദമായിരിക്കുന്നത്.
സൂര്യയുടെ വാക്കുകൾക്ക് കടുത്ത പിന്തുണയാണ് ആരാധകർ നൽകിയിരിക്കുന്നത്. കുടുംബസമേതം മുംബൈയിലെ ഹോട്ടലിൽ എത്തിയതായിരുന്നു സൂര്യയും ഭാര്യ ചോതികയും മക്കളായ ദിയ,ദേവ് തുടങ്ങിയവർ. എന്നാൽ ഹോട്ടലിൽ നിന്ന് പുറത്തിറങ്ങുമ്പോഴാണ് മാധ്യമപ്രവർത്തകർ താരത്തെയും കുടുംബത്തെയും വളയുന്നത്. ഇവരുടെ ഫോട്ടോ എടുക്കാൻ ആയിരുന്നു അവരുടെ ശ്രമം. എന്നാൽ സൂര്യ അത് തടയുകയായിരുന്നു. മക്കളെ ഒഴിവാക്കണം ഞങ്ങളുടെ ഫോട്ടോ എത്ര വേണമെങ്കിലും എടുത്തോളൂ എന്നായിരുന്നു സൂര്യയുടെ വാക്കുകൾ. മക്കളെ സ്നേഹിക്കുന്ന ഏതൊരു അച്ഛനും പറയുകയും.
ആഗ്രഹിക്കുകയും ചെയ്യുന്നതാണ് സൂര്യയും ചെയ്തിരിക്കുന്നത് എന്നാണ് ആരാധകർ പറയുന്നത്. അതിനുശേഷം സൂര്യയും ജ്യോതികയും ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു. ക്യാമറയുമായി വന്നവരോട് വീണ്ടും വീണ്ടും താരം അഭ്യർത്ഥിക്കുന്നത് വീഡിയോയിൽ കാണാൻ കഴിയും. വീഡിയോ വയറൽ ആയതോടെ പലതരത്തിലുള്ള പ്രതികരണങ്ങളാണ് വിവിധ ഭാഗത്തുനിന്നും വന്നിരിക്കുന്നത്. സൂര്യയേ സപ്പോർട്ട് ചെയ്തു കൊണ്ടാണ് ആരാധകർ രംഗത്തെത്തിയിരിക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.