ഫഹദിന്റെ ഗാരേജിൽ ഇനി ഉറൂസും!ആഡംബര വാഹനം സ്വന്തമാക്കി താരം…|Fahadh new urus lamborghini

വ്യത്യസ്തമായ അഭിനയ ശൈലി കൊണ്ട് ജനഹൃദയം കീഴടക്കിയ താരമാണ് ഫഹദ് ഫാസിൽ. സിനിമ നിർമാതാവ് ആയ ഫാസിലിന്റെ മകനാണ്ഫഹദ് ഫാസിൽ. 2002ൽ ഫാസിൽ നിർമ്മിച്ച കയ്യെത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെയാണ് ഫഹദ് ഫാസിൽ സിനിമ ലോകത്തേക്ക് കടന്നു വരുന്നത്. എന്നാൽ സിനിമ വിജയകരമായിരുന്നില്ല.ആദ്യ സിനിമയ്ക്ക് ശേഷം വൻ തരത്തിലുള്ള വിമർശനങ്ങളാണ് ഫഹദ് ഫാസിലിനെ തേടിയെത്തിയത്. ആദ്യ സിനിമയ്ക്ക് ശേഷം ഉപരിപഠനത്തിനായി താരം വിദേശത്തേക്ക് പോയി.

   

പിന്നീട് കേരള കഫേ ചിത്രത്തിലൂടെയാണ് ഫഹദ് ഫാസിൽ തന്റെ തിരിച്ചുവരവ് നടത്തുന്നത്. പിന്നീട് അങ്ങോട്ട് ഫഹദ് ഫാസിൽ എന്ന നടന്റെ വളർച്ചയായിരുന്നു സിനിമാലോകം നോക്കിനിന്നത്. ഇതിനോടകം തന്നെ ഒട്ടനവധി മികച്ച കഥാപാത്രങ്ങൾമലയാളത്തിലും തമിഴിലും ചെയ്യാൻ സാധിച്ചു. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹ നടനുള്ള ദേശീയ പുരസ്കാരം തേടിയെത്തി.

2019ൽ കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലെ അഭിനയത്തിന്റെ സ്വഭാവ നടന്നില്ല സംസ്ഥാന പുരസ്കാരവും ഫഹദിനെ തേടിയെത്തി.2014 ൽ ആയിരുന്നു താരത്തിന്റെ വിവാഹം. ബാലതാരമായി കടന്നുവന്ന് മലയാള മനസ്സുകളെ കീഴടക്കിയ നസ്രിയയെയാണ് താരം വിവാഹം ചെയ്തത്. സോഷ്യൽ മീഡിയകളിൽ ഫഹദ് ഫാസിൽ സജീവമല്ല.എന്നാൽ നസ്രിയ സോഷ്യൽ മീഡിയ പ്ലെറ്റുഫോമുകളിൽ സജീവമാണ്. ഇപ്പോഴിതാ ഫഹദിന്റെ പുതിയ വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.

പൃഥ്വിരാജിന് ശേഷം ലാം മ്പോർഗിനി ഉറൂസ് സ്വന്തമാക്കുന്ന രണ്ടാമത്തെ നടനായി മാറിയിരിക്കുകയാണ് ഫഹദ് ഫാസിൽ.ഏകദേശം 3.15 കോടി രൂപയിലാണ് വാഹനം ആരംഭിക്കുന്നത്. ആലപ്പുഴ രെജിസ്ട്രേഷൻ ആണ് വാഹനം.അതാണ്‌ ഇപ്പോൾ ഫഹദ് സ്വന്തമാക്കിയിരിക്കുന്നത് സിനിമ പ്രേക്ഷകർക്കിടയിൽ നിരവധി ആരാധകരുള്ള ഫഹദ് ഇപ്പോൾ തന്റെ പുതിയ വാഹനവുമായി ഞെട്ടിച്ചിരിക്കുകയാണ് ആരാധകരെ. ഉറൂസ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ താരം.

Leave a Reply

Your email address will not be published. Required fields are marked *