Dr. റോബിന്റെ കൂടെ ടോവിനോ, കണ്ണ് തള്ളി ആരാധകർ

ബിഗ് ബോസ് മലയാളം നാലാം സീസണിലൂടെ ജനഹൃദയങ്ങളിലേക്ക് ചേക്കേറിയ മത്സരാർത്ഥിയാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. മികച്ച മത്സരാർത്ഥി ആയിരുന്നുവെങ്കിലും മറ്റൊരു മത്സരാർഥിയെ ആക്രമിച്ചതിനാൽ ഷോയിൽ നിന്ന് പുറത്തായ റോബിനെ കാത്തിരുന്നത് വലിയൊരു ജനക്കൂട്ടം തന്നെയായിരുന്നു.

   

മറ്റുള്ളവരിൽ നിന്നും തികച്ചും വ്യത്യസ്തനായി തന്റേതായ ചിന്തകളും കാഴ്ചപ്പാടുകളും സൃഷ്ടിച്ച് മുന്നേറുമ്പോൾ ആയിരുന്നു അപ്രതീക്ഷിതമായ ഈ തിരിച്ചടി. റോബിന്റെ ആരാധകരെ അത് വളരെയധികം തളർത്തിയിരുന്നു. ഡോക്ടർ റോബിൻ രാധാകൃഷ്ണൻ ഇപ്പോൾ പുതിയൊരു ചിത്രത്തിനുവേണ്ടി ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. സന്തോഷ് ടി കുരുവിളയുടെ ചിത്രത്തിലാണ് റോബിൻ അഭിനയിക്കാൻ പോകുന്നത്.

ഏറെ ആകാംക്ഷയിലാണ് റോബിനിന്റെ ആരാധകരും. ഇതിനിടയിലാണ് ടോവിനോ തോമസിന്റെ കൂടെയുള്ള ഒരു വീഡിയോ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ റോബിൻ പങ്കുവച്ചിട്ടുള്ളത്. കുറച്ച് സെക്കൻഡുകൾ മാത്രം ഉള്ള വീഡിയോയിൽ രണ്ടുപേരും തമ്മിൽ പരിചയപ്പെടുന്നതും കൈ കൊടുക്കുന്നമുണ്ട്.

റിലീസിനായി ഒരുങ്ങുന്ന ഖാലിദ് റഹ്മാൻ സംവിധാനം നിർവഹിച്ച കോമഡി ആക്ഷൻ ചിത്രമായ ‘തല്ലുമാല’ യുടെ പ്രമോഷൻ വേണ്ടിയാണ് താൻ അവിടെ വന്നിരിക്കുന്നത് എന്നും പറയുന്നു. വളരെ സന്തോഷപൂർവ്വം രണ്ടുപേരും പിന്നീട് കാണാം എന്ന് പറയുകയും കൈ കൊടുത്തു പിരിയുകയുമാണ്. പെട്ടെന്ന് തന്നെ ഇരുവരുടെയും ആരാധകർ വീഡിയോ ഏറ്റെടുക്കുകയും വൈറലാവുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *