177 വർഷമായി കുപ്പിയിൽ ഇരിക്കുന്ന കള്ളന്റെ തല. ഈ തല സൂക്ഷിച്ചിരിക്കുന്നതിന്റെ പിന്നിലെ കാരണം അറിയാമോ?

നമ്മളെല്ലാവരും തന്നെ പഠനത്തിനുവേണ്ടി ശാസ്ത്ര സംബന്ധമായിട്ടുള്ള വിഷയങ്ങളിൽ പലതിനെയും മരുന്നു കുപ്പികളിൽ ഇട്ടു വെച്ചിട്ടുള്ളത് കണ്ടിട്ടുണ്ടായിരുന്നു നമ്മുടെ ശരീരത്തിലെ പല അവയവങ്ങളും ഇത്തരത്തിൽ മരുന്ന് വെള്ളത്തിൽ ഇട്ടുവച്ചിട്ടുണ്ടായിരുന്നു കാലങ്ങൾക്ക് ശേഷവും പഠനം നടത്തുന്നതിന് അത് വളരെയധികം ഉപകരിക്കുന്നതാണ്.

   

എന്നാൽ ഇവിടെ ഒരു കള്ളന്റെ തല മരുന്നു കുപ്പിയിൽ ഇട്ടു വെച്ചിരിക്കുന്നത് നമുക്ക് കാണാനായിട്ട് സാധിക്കും എന്തിനാണ് ഈ കള്ളന്റെ തല ഇത്തരത്തിൽ മരുന്ന് കുപ്പിയിൽ ഇട്ടു വച്ചിരിക്കുന്നത് എന്ന് അറിയാമോ. അതിന് പിന്നിൽ ഒരു കഥയുണ്ട്. ഈ കള്ളൻ ആദ്യം എല്ലാം തന്നെ ചെറിയ രീതിയിലുള്ള മോഷണങ്ങൾ ആയിരുന്നു നടത്തിവന്നിരുന്നത്. അതിനുശേഷം പിന്നീട് ആളുകളെ കൊന്നതിനുശേഷം മോഷ്ടിക്കുന്ന രീതിയിലായിരുന്നു അവരുടെ കാര്യങ്ങൾ മുന്നോട്ടുപോയത്.

അധികൃതർക്ക് എല്ലാം തന്നെ ഇദ്ദേഹത്തെ പിടിക്കുന്നതിന് ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നു ഒടുവിൽ ഇവരുടെ തന്നെ സംഘം വളരെയധികം വലുതായി വന്നു തുടർന്ന് ഇവർ വലിയൊരു മോഷണത്തിനായി തുടങ്ങുകയായിരുന്നു ഒരു ഡോക്ടറുടെ വീട് മോഷ്ടിക്കാൻ ആയിരുന്നു ഇവരുടെ അടുത്ത ശ്രമം. അതിൽ ഡോക്ടറെ വധിച്ച അവിടെയുള്ള സാധനങ്ങൾ എല്ലാം മോഷ്ടിച്ചു കൊണ്ടു പോയി.

ഈ ഒരു മോഷണത്തോടെ ആയിരുന്നു പോലീസുകാർ അവരെ പിടിക്കാൻ ഇടയായത്. ശേഷം വധശിക്ഷയ്ക്ക് വിരിക്കുകയും ആ തല പിന്നീട് പഠനത്തിനു വേണ്ടി ഡോക്ടർമാർ മരുന്നു കുപ്പിയിൽ ആകുകയും ആയിരുന്നു ചെയ്തത്. ഇതുപോലെ വിദഗ്ധൻ ആയിട്ടുള്ള ഒരു കള്ളന്റെ തലച്ചോറിലെ പ്രവർത്തനങ്ങൾ പഠിക്കുന്നതിന് വേണ്ടിയാണ് അവർ ഇതുപോലെ മരുന്നുകുപ്പിയിലാക്കിയത്.