വീട്ടിൽ ജോലികൾ കൂടുമ്പോൾ അല്ലെങ്കിൽ എന്തെങ്കിലും തരത്തിലുള്ള പ്രയാസങ്ങൾ ഉണ്ടാകുമ്പോൾ വീട്ടിൽ ഒരു സഹായത്തിനു വേണ്ടി നമ്മൾ ആളുകളെ വയ്ക്കാറുണ്ട് അല്ലേ? പലരും ചെയ്യുന്ന ഒരു കാര്യമാണ് അത് പലപ്പോഴും നമ്മൾ മനുഷ്യന്മാരെ ആണല്ലോ ഇത്തരം കാര്യങ്ങൾക്ക് വേണ്ടി ഏൽപ്പിക്കാറുള്ളത് എന്നാൽ ഇവിടെ ഈ വ്യക്തി ചെയ്തത് ഒരു നായക്കുട്ടിയെ ആയിരുന്നു.
തന്റെ യജമാനന് വയ്യ എന്ന് മനസ്സിലാക്കിയ നായക്കുട്ടി പതിയെ പതിയെ ആ വീട്ടിലെ ഓരോ ജോലികളും ചെയ്യാൻ തുടങ്ങി തനിക്ക് പറ്റുന്ന രീതിയിൽ എല്ലാം തന്റെ യജമാനനെ അത് സഹായിച്ചു യജമാനനെ പുറത്തു പോകാൻ കഴിയാത്തതു കൊണ്ട് തന്നെ തനിക്ക് പറ്റുന്ന രീതിയിൽ പുറത്തുപോയി കാര്യങ്ങൾ ചെയ്തു അതിലൊന്നായിരുന്നു പശുക്കളെയും പോത്തുകളെയും തിന്നാൻ വേണ്ടി പറമ്പിൽ.
കൊണ്ടുപോകുക എന്നത് ആ ഒരു ദൗത്യം നായക്കുട്ടി ഏറ്റെടുക്കുകയായിരുന്നു എല്ലാദിവസവും രാവിലെ പോത്തുകളെയും പശുക്കളെയും കൊണ്ട് അത് പറമ്പിലേക്ക് പോകും കയറുകടിച്ചുപിടിച്ചുകൊണ്ട് റോഡ് മുറിച്ച് കടന്ന് അവയെ സുരക്ഷിതമായി കൊണ്ടുപോകും. വൈകുന്നേരം ആകുമ്പോൾ തിരികെ അതേപോലെതന്നെ വീട്ടിലേക്ക് കൊണ്ടുവരികയും ചെയ്തു.
നാട്ടുകാർക്ക് ആദ്യം ഇത് വളരെ കൗതുകപരമായ ഒരു കാര്യമായി തോന്നിയെങ്കിലും അതിന്റെ ജോലിയാണെന്ന് മനസ്സിലായതോടെ അതൊരു സ്ഥിരം കാഴ്ചയായി മാറുകയായിരുന്നു. ഇപ്പോഴും നായക്കുട്ടി തന്നെ ജോലികൾ ചെയ്തുകൊണ്ടേയിരിക്കുന്നു അതുമാത്രമല്ല തന്റെ യജമാനന്റെ ചായക്കടയിലേക്ക് വേണ്ട ചെറിയ ചെറിയ സഹായങ്ങൾ നായക്കുട്ടി ചെയ്തു കൊടുക്കുന്നതും കാണാം.