പഠിക്കുന്ന സമയത്തെല്ലാം നമുക്ക് ഒരുപാട് നല്ല സുഹൃത്തുക്കൾ ഉണ്ടായിരിക്കും നമ്മുടെ സന്തോഷങ്ങളും ദുഃഖങ്ങളും എല്ലാം പങ്കുവെച്ച് നമ്മൾ അവരുടെ കൂടെ വളരെയധികം സന്തോഷത്തിലുമായിരിക്കും എന്നാൽ വർഷങ്ങൾക്ക് ശേഷം ആ സുഹൃത്തുക്കളെ വീണ്ടും കാണാനുള്ള അവസരം നിങ്ങൾക്ക് ലഭിച്ചാലോ ചിലപ്പോൾ ചില ആ ജീവിതപ്രശ്നങ്ങൾ കാരണം തന്റെ ഉറ്റ സുഹൃത്തുക്കളെ എല്ലാം പിരിയേണ്ടി വന്നിരിക്കാം.
പലപ്പോഴും പെൺകുട്ടികൾക്ക് സംഭവിക്കുന്ന ഒരു വിഷമകരമായ സംഭവം എന്ന് പറയുന്നത് വിവാഹത്തിന് ശേഷം അവർക്ക് സുഹൃത്ത് ബന്ധങ്ങൾ പലപ്പോഴും വിട്ടു പോകേണ്ടിവരും അതുവരെയുണ്ടായിരുന്ന തന്റെ ഒട്ടു സുഹൃത്തുക്കളെ പിന്നെ കോൺടാക്ട് ചെയ്യാൻ പോലും സാധിക്കാത്ത അവസ്ഥ ഇന്നത്തെ കാലത്ത് ഈ ഒരു അവസ്ഥ ഉണ്ടായിരിക്കണം എന്നില്ല.
പണ്ടുകാലങ്ങളിൽ എല്ലാം മൊബൈൽ ഫോൺ ഇല്ലാതിരുന്ന സമയത്തെല്ലാം തന്നെ ഈ പ്രശ്നങ്ങൾ പലരും നേരിട്ടിട്ടുണ്ട്. എന്നാൽ കാലങ്ങൾക്ക് ശേഷം ആ സുഹൃത്തുക്കളെ ഇപ്പോൾ ഒന്നിപ്പിച്ചിരിക്കുകയാണ് വർഷങ്ങൾക്കുശേഷമാണ് തന്റെ സുഹൃത്തുക്കളെ അമ്മൂമ്മ വീണ്ടും കാണുന്നത് ആ മുത്തശ്ശിയുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു. കണ്ടുനിൽക്കുന്നവരുടെ എല്ലാം കണ്ണുകൾ നിറഞ്ഞു പോകും.
ആ പ്രായത്തിലും അവരുടെ സ്നേഹം കണ്ടാൽ തന്നെ അറിയാം ഇവർ എത്രത്തോളം വളരെ അടുത്ത സുഹൃത്തുക്കൾ ആയിരിക്കുമെന്ന് അവർക്ക് പറയാൻ ഒരുപാട് കഥകൾ ഉണ്ടായിരിക്കും പങ്കുവെക്കാൻ ഒരുപാട് ഓർമ്മകൾ ഉണ്ടായിരിക്കും ഈ ജീവിതത്തിലെ ചില സന്തോഷങ്ങളും വിഷമങ്ങളും ഉണ്ടായിരിക്കും. വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വളരെയധികം വൈറലായിരിക്കുന്നു.