സ്വന്തം സഹോദരങ്ങൾക്ക് എന്തെങ്കിലും ആപത്ത് സംഭവിച്ചാൽ ആദ്യം ഓടി വരുന്നത് കൂടപ്പിറപ്പുകൾ തന്നെയായിരിക്കും അവർ തമ്മിൽ എത്ര വഴക്കുകൾ ഉണ്ടായാലും മറ്റുള്ളവരെക്കൊണ്ട് തന്റെ സഹോദരങ്ങൾക്ക് എന്തെങ്കിലും ആപത്ത് സംഭവിക്കുന്ന ഘട്ടം എത്തുമ്പോൾ അവർ ഒന്നിച്ചു നിൽക്കുക തന്നെ ചെയ്യും അത് സഹോദരങ്ങൾ തമ്മിലുള്ള ഒരു അപൂർവ്വ സ്നേഹം തന്നെയാണ്.
ഇന്നത്തെ കാലത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നത് വളരെ സുലഭമായി കേൾക്കുന്ന ഒരു വാർത്തയായി മാറിയിരിക്കുകയാണ് മാതാപിതാക്കളും മറ്റുള്ളവരും തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഇന്ന് പറയുന്നതും അത്തരമൊരു കാര്യം തന്നെയാണ് ഒരു പത്ത് വയസ്സുള്ള ചേട്ടൻ തന്റെ അനിയനുമായി മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു അതിനിടയിൽ പെട്ടെന്ന് ഒരു സ്ത്രീ വരികയും അവർ വെള്ളം ചോദിക്കുകയും ആയി ഒരുപാട് ചിരിച്ചു കളിച്ച വർത്താനം.
പറയുകയും എല്ലാം ചെയ്യുന്നത് 10 വയസ്സുകാരൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു ഒടുവിൽ അവന്റെ കണ്ണ് തെറ്റിയപ്പോൾ യുവതി അനിയനെയും കൊണ്ട് പോകുന്നതാണ് കണ്ടത്. ആദ്യമെല്ലാം അവൻ സാധാരണരീതിയിൽ എങ്ങോട്ടാ കൊണ്ടുപോകുന്നത് നിൽക്കൂ എന്നെല്ലാം പറഞ്ഞുവെങ്കിലും യുവതി അത് കേൾക്കാൻ തയ്യാറായില്ല ഒടുവിൽ ആ യുവതിയുടെ പിന്നാലെ അവൻ ഓടുകയായിരുന്നു.
സിസിടിവി ക്യാമറയിൽ എല്ലാം തന്റെ അനിയനു വേണ്ടി ഓടുന്ന ചേട്ടനെ നമുക്ക് കാണാൻ സാധിക്കും എന്നാൽ അവൻ ആണെങ്കിൽ തന്റെ അനിയനെ രക്ഷിക്കാൻ വേണ്ടി പോകുന്ന വഴിയെല്ലാം മറ്റുള്ളവരോട് കാര്യങ്ങൾ പറയുന്നുണ്ടായിരുന്നു അതുകൊണ്ടുതന്നെ എല്ലാവരും ആ യുവതിയുടെ പിന്നാലെ ഓടി ഒടുവിൽ തന്നെ അനിയനെ വീണ്ടെടുത്തിരിക്കുകയാണ് ആ 10 വയസ്സുകാരൻ.