അമ്മേ ഞാൻ കൂടെ വന്നോട്ടെ കല്യാണത്തിന് എന്നെയും കൊണ്ടുപോകുമോ ഉടനെ തന്നെ അമ്മ പറഞ്ഞു പോയാൽ ഈ വീട്ടിൽ പിന്നെ ആരാണുള്ളത് ഞാനും നിന്റെ സഹോദരിമാരും പോയിട്ട് വരാം. അവൾക്ക് വളരെയധികം സങ്കടമായി ഇത് ആദ്യത്തെ സംഭവമല്ല അതുകൊണ്ടുതന്നെ അവൾക്ക് പ്രത്യേകിച്ച് സങ്കടമില്ല കാരണമെന്താണെന്ന് വെച്ചാൽ തനിക്ക് നിറമില്ലാത്ത തന്റെ സഹോദരിമാർക്ക് നിറമുണ്ട് നിറമുള്ള സഹോദരിമാരെയാണ് അമ്മയ്ക്ക് വളരെയധികം ഇഷ്ടം തന്റെ അച്ഛനോ തന്നെ ഏറെ സ്നേഹമാണ് പക്ഷേ അമ്മ എപ്പോഴും വഴക്ക് പറയുകയും ചെയ്യും.
ഒരു ദിവസം ക്ലാസ്സ് കഴിഞ്ഞ് വീട്ടിലേക്ക് കയറി വരുന്ന എന്നോട് അമ്മ വളരെ സ്നേഹത്തിൽ ചായ എടുക്കാനും പലഹാരങ്ങൾ കൊണ്ടു കൊടുക്കാനും എല്ലാം പറഞ്ഞു എനിക്ക് മനസ്സിലായി അതൊരു പെണ്ണുകാണൽ ചടങ്ങ് ആണെന്ന് അച്ഛന്റെ മുഖം കണ്ടപ്പോൾ തന്നെ മനസ്സിലായി അച്ഛനെ യാതൊരു താൽപര്യവും ഇല്ല എന്ന് അദ്ദേഹം ഒരു ലോറി ഡ്രൈവർ ആയിരുന്നു ഒരു ചെറിയ ഓട് വീടിലാണ് അവരുടെ താമസം ഒട്ടും തന്നെ സ്ത്രീധനം ചോദിച്ചതും ഇല്ല എന്നെ ആ വീട്ടിൽ നിന്നും ഒഴിവാക്കുകയാണ് എന്ന് എനിക്ക് തന്നെ മനസ്സിലായി ഞാൻ ഒന്നും തന്നെ മിണ്ടാനും പോയില്ല.
വിവാഹമെല്ലാം ഉറപ്പിച്ചു അദ്ദേഹം നല്ല രീതിയിലാണ് സംസാരിക്കുന്നത് ഇനിയെങ്കിലും എന്റെ ജീവിതം നന്നായിരിക്കും എന്ന് അവൾ സ്വപ്നം കണ്ടു. വിവാഹമെല്ലാം കഴിഞ്ഞ് ചെറുക്കന്റെ വീട്ടിലേക്ക് പോകുമ്പോൾ ആയിരുന്നു ആ സത്യം മനസ്സിലാക്കിയത് ഒരു വലിയ മണിമാളികയുടെ അടുത്തേക്കാണ് വണ്ടി നീങ്ങിപ്പോയത് ഇത് ആരുടെ വീടാണെന്ന് ചോദിച്ചപ്പോൾ ഇത് നമ്മുടെ വീടാണ് എന്ന് അദ്ദേഹം പറഞ്ഞു അപ്പോൾ ഒരു ചെറിയ വീടാണെന്ന് പറഞ്ഞതും.
ഈ വീടിന്റെ പണി അപ്പോൾ നടക്കുകയായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു തിരിഞ്ഞു നോക്കിയപ്പോൾ തന്റെ അമ്മയും സഹോദരിമാരും തന്റെ ഈ സൗഭാഗ്യത്തെ ഓർത്ത് ദേഷ്യപ്പെട്ട് നിൽക്കുന്നതാണ് എനിക്ക് കണ്ടത്. ഇനിയെങ്കിലും എനിക്ക് സന്തോഷമായി ജീവിക്കാമല്ലോ ഒരുപാട് കഷ്ടപ്പാടുകൾ അനുഭവിച്ചു അച്ഛന്റെ മനസ്സ് നിറഞ്ഞു അച്ഛൻ ചിരിച്ചു മുഖത്തോട് കൂടി എന്നെ അനുഗ്രഹിച്ചപ്പോൾ ഇനി എന്നും സന്തോഷവും സമാധാനവും ആയി ഉണ്ടാകുന്നത് എന്ന് ഓർത്ത് അവളും സന്തോഷിച്ചു.