വിവാഹ എന്ന് പറയുന്നത് അവന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഒരുപാട് പൈസ ചിലവാക്കിയത് മാത്രമല്ല ജീവിതത്തിൽ വളരെയധികം സന്തോഷിച്ച ഒരു ദിവസമായിരുന്നു. വിവാഹത്തിന്റെ ചടങ്ങുകൾ എല്ലാം തന്നെ കഴിഞ്ഞ് വരന്റെ വീട്ടിലേക്ക് പെൺകുട്ടിയെ കൊണ്ടുപോകുന്ന ചടങ്ങ് ആയിരുന്നു.കല്യാണ പെണ്ണും ചെക്കനും കൂടെ കാറിൽ കയറി പെണ്ണ് കയറിയഅപ്പോൾ മുതൽ ഫോണിൽ ആയിരുന്നു ആദ്യം ഒന്നും തന്നെ ചെക്കനത് ശ്രദ്ധിച്ചില്ല .
കാരണം ഏതെങ്കിലും കൂട്ടുകാരോട് ആയിരിക്കും എന്ന് കരുതി.എന്നാൽ പെട്ടെന്നായിരുന്നു ഒരു വോയിസ് കൈ തട്ടി പ്ലേ ആയത് അതിൽ ഒരു പയ്യന്റെ വോയിസ് കേട്ടപ്പോൾ കല്യാണ ചെക്കന് സംശയം തോന്നി അവൻ ഫോണ് വാങ്ങിച്ചു പരിശോധിച്ചപ്പോഴാണ് അവൾ കാമുകനുമായി ചാറ്റ് ചെയ്യുകയായിരുന്നു. ഒടുവിൽ അവർ പരസ്പരം ചോദിച്ചപ്പോഴാണ് തന്റെ അച്ഛനെ കാര്യങ്ങൾ എല്ലാം അറിയാമായിരുന്നു പക്ഷേ എല്ലാം മറച്ചുവച്ചുകൊണ്ടാണ് .
ഇതുപോലെ ഒരു വിവാഹം നടത്തിയത് എന്ന്.കല്യാണ ചെക്കൻ ആകെ തകർന്നു പോയി പക്ഷേ അവൻ നേരെ വണ്ടി പോലീസ് സ്റ്റേഷനിലേക്ക് വിട്ടു അവിടെവച്ച് ഒത്തുതീർപ്പാക്കാൻ തീരുമാനിച്ചു. വിവാഹമോചനം ചെയ്യാൻ താൻ തയ്യാറാണ് പക്ഷേ തനിക്ക് 25 ലക്ഷം രൂപ വേണമെന്ന് ചെറുക്കൻ അവകാശപ്പെട്ടു. അവരത് ആദ്യം കൊടുക്കാൻ തയ്യാറായില്ല പക്ഷേ ഇവിടെ വിശ്വാസവഞ്ചനയാണ് കാണിച്ചത് അതുകൊണ്ടുതന്നെ പോലീസുകാരും അത് കൊടുക്കണം എന്ന് തീരുമാനിച്ചു.
ഒടുവിൽ 25 ലക്ഷം രൂപ അവനെ കിട്ടുകയും ചെയ്തു കാരണം അവൻ ഈ വിവാഹത്തിന് വേണ്ടി ഒരുപാട് പൈസ ചിലവാക്കുകയും തന്റെ ജീവിതം തന്നെ നാണക്കേടായി മാറുകയും ചെയ്തു. പക്ഷേ ആ 25 ലക്ഷം രൂപ അവന് ചിലവാക്കാൻ തോന്നിയില്ല തന്റെ നാട്ടിൽ തന്നെ വിവാഹം കഴിക്കാൻ കഷ്ടത അനുഭവിക്കുന്ന പെൺകുട്ടികൾക്ക് കൊടുക്കുകയും വിദ്യാഭ്യാസത്തിന് ബുദ്ധിമുട്ട് നേരിടുന്ന കുട്ടിക്ക് കൊടുക്കുകയും ചെയ്തു.