നമുക്കറിയാം ഈ സർവ്വ ജഗത്തിന്റെയും പിതാവ് എന്ന് പറയുന്നത് മഹാദേവനാണ്. ഭഗവാന്റെ അനുഗ്രഹം ഉണ്ടെങ്കിൽ ജീവിതത്തിൽ സാധിക്കാത്തതായിട്ടോ നടക്കാത്തതായിട്ടും ഒന്നും തന്നെയില്ല എന്ന് നമുക്ക് പറയാൻ സാധിക്കും. കാരണം ഭഗവാന്റെ അനുഗ്രഹമോ അല്ലെങ്കിൽ ഭഗവാന്റെ ഒരു ദൃഷ്ടി എങ്കിലും നമ്മുടെ ജീവിതത്തിലോ അല്ലെങ്കിൽ നമ്മളിലും ഉണ്ടെങ്കിൽ നമ്മുടെ ജീവിതം സഫലമായി. ഭഗവാന്റെ ഭക്തരെ ഭഗവാൻ ഒരുപാട് പരീക്ഷിക്കും.
പക്ഷേ എല്ലാ പരീക്ഷണങ്ങൾക്കും ഒടുവിൽ ഭഗവാൻ അവരുടെ കൂടെ തന്നെ ഉണ്ടാകും ഏത് വിഷമഘട്ടങ്ങളിലും ഭഗവാൻ ഉണ്ടെങ്കിൽ അവർക്ക് എല്ലാ സങ്കടങ്ങളും പോകുന്നതും ആയിരിക്കും. ഇന്ന് പറയാൻ പോകുന്നത് ശിവ ഭഗവാനെ നടത്തേണ്ട വഴിപാടിനെ പറ്റിയാണ് ഈ വഴിപാട് നിങ്ങൾ ചെയ്യുകയാണ് എങ്കിൽ ജീവിതത്തിലെ എത്ര വലിയ പ്രശ്നങ്ങളാണെങ്കിലും അതെല്ലാം പെട്ടെന്നു മാറി പോവുകയും എല്ലാതരത്തിലുള്ള ഐശ്വര്യങ്ങളും.
നിങ്ങൾക്കുണ്ടാകുന്നതായിരിക്കും. ഈ വഴിപാട് മൂന്ന് തവണയായിട്ടാണ് നിങ്ങൾ ചെയ്യേണ്ടത്. ഈ വഴിപാട് ചെയ്യുന്നതിന് വേണ്ടി വ്രതശുദ്ധി അത്യാവശ്യമായിട്ടുള്ള കാര്യമാണ്. ഈ വഴിപാട് ചെയ്യുന്നതിനുവേണ്ടി നിങ്ങൾക്ക് ശനിയാഴ്ചയോ തിങ്കളാഴ്ചയോ തെരഞ്ഞെടുക്കാവുന്നതാണ്. നിങ്ങൾക്ക് ഈ വഴിപാട് മൂന്നുമാസങ്ങളിലായി ചെയ്യാം അല്ലെങ്കിൽ ഒരു മാസം മൂന്ന് ആഴ്ചകൾ ആയിട്ടും ചെയ്യാവുന്നതാണ്.
നിങ്ങളുടെപേരും നാളും പറഞ്ഞോ അല്ലെങ്കിൽ കുടുംബത്തിലെ എല്ലാ അംഗങ്ങളുടെ പേരിലും ഈ വഴിപാട് ചെയ്യാവുന്നതാണ്. വഴിപാട് ക്ഷേത്രത്തിൽ പോയി രുദ്ര സൂക്ത പുഷ്പാഞ്ജലി കഴിപ്പിക്കുക. അതോടൊപ്പം ഭഗവാനെ ജലധാരയും നടത്തുക. രണ്ടാമത്തെ പ്രാവശ്യം പോകുന്ന സമയത്ത് 18 എരിക്കിന് പൂക്കൾ കൊണ്ട് അഘോര പുഷ്പാഞ്ജലി നടത്തുക. മൂന്നാമത്തെ പ്രാവശ്യം പോകുന്ന സമയത്ത് ചെയ്യേണ്ടത് ആയുർ സൂക്തപുഷ്പാഞ്ജലി യാണ്. എല്ലാ ഐശ്വര്യങ്ങളും ഇതോടെ നിങ്ങൾക്കുണ്ടാകുന്നതായിരിക്കും മുടങ്ങാതെ ഈ വഴിപാടുകൾ ചെയ്യേണ്ടതുമാണ്.