“ചേച്ചി കരയേണ്ട പോയിട്ട് വേഗം വായോ ” ചേച്ചിയുടെ കണ്ണീർ തുടച്ച് കുഞ്ഞനിയൻ.

ഉറ്റവരെയും ഉടയവരെയും ഉപേക്ഷിച്ചുകൊണ്ട് പ്രവാസ ലോകത്തേക്ക് പോകുന്ന ഒരുപാട് ആളുകൾ ഉള്ള നാടാണ് നമ്മുടെത് വേർപിരിയലിന്റെ ആ നിമിഷം എല്ലാവരെയും കണ്ണുകൾ നിറഞ്ഞു പോകും.ഒരു കുടുംബത്തിന്റെ മുഴുവൻ ചുമതല ഏറ്റെടുത്തിട്ടാകും പലപ്പോഴും പലരും പോകുന്നത് ചില കുട്ടികൾ പഠിക്കാൻ വേണ്ടിയും പോകും ഇത്തരത്തിൽ പല ആവശ്യങ്ങൾക്ക് വേണ്ടിയും പ്രവാസ ലോകത്തേക്ക് കടന്നു പോകുന്നവർ ധാരാളം ആണ്.

   

എന്തായാലും വേർപിരിയൽ എന്ന് പറയുന്നത് ഒരുപാട് വിഷമം ഉണ്ടാക്കുന്നത് തന്നെ.അത്തരത്തിൽ എയർപോർട്ടിൽ നിന്നുള്ള സങ്കടകരമായ ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് ഇവിടെ അനിയനെ വേർപിരിയാൻ കഴിയാതെയുള്ള ഒരു ചേച്ചിയുടെ സങ്കടമാണ് കാണുന്നത്. നമുക്ക് കണ്ടാൽ തന്നെ അറിയാൻ സാധിക്കും അവർ തമ്മിൽ എത്രത്തോളം.

പ്രായവ്യത്യാസം ഉണ്ട് എന്ന് പക്ഷേ അവരുടെ പ്രായവ്യത്യാസത്തിൽ ഒരു വാത്സല്യം ഉണ്ട് സാധാരണ പോലെയല്ല. അവനെ ചേച്ചി എന്നതിനുപരി ഒരമ്മയുടെ സ്ഥാനം ആയിരിക്കും ഉണ്ടാവുക അതുപോലെ തന്നെ അനിയനെ ഒരു മകന്റെ സ്ഥാനത്ത് ആയിരിക്കും ചേച്ചി കാണുക ഇത്തരം ഒരുപാട് വയസ്സിന് വ്യത്യാസമുള്ള സഹോദര ബന്ധങ്ങൾ വളരെയധികംസ്പെഷ്യൽ ആയിട്ടുള്ളതാണ്.

അനിയനെ പിരിയാൻ കഴിയാതെ ചേച്ചി സങ്കടപ്പെടുമ്പോൾ ചേച്ചി സങ്കടപ്പെടേണ്ട എത്രയും പെട്ടെന്ന് വരാമല്ലോ എന്നെല്ലാം പറഞ്ഞുകൊണ്ട് ചേച്ചിയുടെ കണ്ണുനീർ തുടച്ച് സമാധാനിപ്പിക്കുന്ന കുഞ്ഞ് അനിയനെ കണ്ട് എയർപോർട്ടിൽ ഉള്ളവരെ എല്ലാം തന്നെ കണ്ണുകൾ നിറഞ്ഞു. നിങ്ങൾക്കും ഇതുപോലെയുള്ള സഹോദരങ്ങൾ ഉണ്ടോ ഉണ്ടെങ്കിൽ പറയൂ സോഷ്യൽ മീഡിയയിൽ വൈറലായ ദൃശ്യം കാണുവാൻ ഇതാ നോക്കുക.