നിഷ്കളങ്കതയ്ക്കുള്ള പ്രതിഫലം ആ കുട്ടി ഇന്നൊരു കുട്ടിതാരമാണ്.

ഒരു കൈയിൽ അപകടം പറ്റിയ കോഴിക്കുഞ്ഞും മറുകയ്യിൽ പത്തു രൂപ നോട്ടുമായി നിന്ന് ചെറിയ കുട്ടിയെ നിങ്ങൾ ഓർക്കുന്നുണ്ടോ വീടിന്റെ സമീപത്തുകൂടി സൈക്കിൾ ഓടിച്ചു കൊണ്ടിരിക്കുമ്പോൾ അറിയാതെ സൈക്കിളിന്റെ ടയർ അയൽവാസിയുടെ കോഴിക്കുഞ്ഞിനെ മുകളിലൂടെ കയറിയിറങ്ങി അതുകണ്ട് സങ്കടം സഹിക്കവയ്യാതെ അവൻ കോഴിക്കുഞ്ഞിനെയും എടുത്ത് അടുത്തുള്ള ആശുപത്രിയിലേക്ക് എടുത്ത് ഓടി.

   

കോഴിക്കുഞ്ഞ് ചത്തുപോയി എങ്കിലും അഞ്ചുവയസ്സുകാരന്റെ പ്രവർത്തിയെ എല്ലാവരും പ്രശംസിച്ചു കോഴിക്കുഞ്ഞിന്റെ മുകളിൽ സൈക്കിൾ കയറിയിറങ്ങിയപ്പോൾ ആകെ വിഷമിച്ച കുട്ടി അതിനെ ആശുപത്രിയിൽ എത്തിക്കാനും മാതാപിതാക്കളോട് കഴിവതും പറഞ്ഞു എങ്കിലും അവർ അതിനെ വിസമ്മതിച്ചപ്പോഴാണ് അവന്റെ കയ്യിൽ ഉണ്ടായിരുന്ന പത്തുരൂപ നോട്ടും എടുത്ത് ആശുപത്രിയിലേക്ക് ഓടിയത് പക്ഷേ കോഴിക്കുഞ്ഞ് ചത്തുപോയത് ചെറിയ കുഞ്ഞിനെ മനസ്സിലായില്ല.

അവന്റെ കയ്യിൽ പത്തുരൂപ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരു കൈയിൽ കോഴിക്കുഞ്ഞും മറ്റേ കയ്യിൽ പത്ത് രൂപയും പിടിച്ചു നിൽക്കുന്ന കുട്ടിയുടെ സങ്കടം നിറഞ്ഞ മുഖമായിരുന്നു സോഷ്യൽ മീഡിയയിൽ എല്ലാവരും തന്നെ പങ്കുവെച്ചത് അവന്റെ നിഷ്കളങ്കമായ സ്നേഹം അത് എല്ലാവരും കാണുകയും ചെയ്തു.

മിസോറാമിൽ ആണ് ഈ സംഭവം നടക്കുന്നത്. ഇവൻ മുതിർന്നവർക്ക് കൂടി ഇപ്പോൾ മാതൃക ആയിരിക്കുകയാണ്. കരുണ നിറഞ്ഞ പ്രവർത്തി കൊണ്ടാണ് ചെറിയ കുഞ്ഞ് ഒരു ദിവസം കൊണ്ട് താരം ആയത് ഈ പ്രവർത്തി മൂലം കുട്ടി പഠിക്കുന്ന സ്കൂളിൽ അവനെ ആദരിക്കുകയുണ്ടായി. എല്ലാ കുട്ടികൾക്കും ഇതൊരു പ്രചോദനമാണ് മൃഗങ്ങളെയും മനുഷ്യരെയും എല്ലാം ഒരുപോലെ സ്നേഹിക്കണം എന്ന് വലിയ ഒരു പാഠം.