ഗുരുവായൂർ ഏകാദശി വ്രതം എടുക്കുന്നവരും എടുക്കാത്തവരും ചെയ്യേണ്ട പ്രധാന കാര്യങ്ങൾ ഇതാ നോക്കൂ.

നമ്മുടെ ജീവിതത്തിലേക്ക് ഒരു ഗുരുവായൂർ ഏകാദശി കൂടി കടന്നു വന്നിരിക്കുകയാണ് ഈ വർഷത്തെ ഗുരുവായൂർ ഏകാദശി നവംബർ 23ആം തീയതിയാണ് അതായത് വൃശ്ചികം ഏഴാം തീയതി വ്യാഴാഴ്ച. ഈ വ്രതം എങ്ങനെയാണ് എടുക്കേണ്ടത് അതിനു വേണ്ടി എന്തൊക്കെ ഒരുക്കങ്ങളാണ് ചെയ്യേണ്ടത് എന്നാണ് പറയാൻ പോകുന്നത്. വ്രതം എടുക്കുകയാണെങ്കിൽ.

   

ഏഴുവർഷം നമ്മൾ അറിഞ്ഞോ അറിയാതെയോ ചെയ്ത എല്ലാ പാപങ്ങൾക്കും മുക്തി ലഭിക്കുന്നതായിരിക്കും അതുപോലെ മരണശേഷം വിഷ്ണുശരണം പ്രാപിക്കാം. രണ്ടാമത്തെ ഫലം എന്ന് പറയുന്നത് ഉദ്ദിഷ്ടകാരിയത്തിയാണ് നിങ്ങൾ എന്ത് കാര്യം ആഗ്രഹിച്ചാണോ വ്രതം എടുക്കുന്നത് അത് നടന്നു കിട്ടുന്നതായിരിക്കും. മൂന്നാമത്തെ ഫലം നിങ്ങളുടെ ജീവിതത്തിൽ സകല ദുഃഖനിവാരണം ഉണ്ടാകുന്നതായിരിക്കും.

നിങ്ങൾ സാമ്പത്തികമായിട്ടും മാനസികമായിട്ടും പ്രശ്നങ്ങളുള്ളവരാണ് എങ്കിൽ അതിനെല്ലാം തന്നെ മുക്തി ലഭിക്കുന്നതായിരിക്കും. ആദ്യമായി ചെയ്യേണ്ടത് തലേദിവസം തന്നെ ക്ഷേത്രത്തിൽ പോകാൻ പറ്റുമെങ്കിൽ അത്രയും നല്ലത് ഭഗവാനെ കണ്ട് വ്രതം എടുക്കാൻ പോകുന്നതിന്റെ അനുഗ്രഹമാണ് വാങ്ങിക്കുക. പിറ്റേദിവസം പൂർണ്ണ ഉപവാസം ആയിരിക്കേണ്ടതാണ് വെള്ളം കുടിക്കാവുന്നതാണ് .

പഴവർഗ്ഗങ്ങൾ കഴിക്കാവുന്നതാണ്. അതിനുശേഷം പിറ്റേദിവസം ക്ഷേത്രത്തിൽ പോയി തുളസി തീർത്ത കഴിച്ച് വ്രതം അവസാനിപ്പിക്കുക. ഒരു രീതിയിലും മത്സ്യ മാംസങ്ങൾ കഴിക്കാൻ പാടുള്ളതല്ല. മുഴുവൻ ഈശ്വര ചിന്തയിൽ തന്നെ ഒഴുകിയ ദിവസമായിരിക്കണം വീട്ടിൽ കൃഷ്ണന്റെ ചിത്രമെല്ലാം ഉണ്ടെങ്കിൽ നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നത് വളരെ ഐശ്വര്യപൂർണ്ണമായിട്ടുള്ള കാര്യമാണ്.