നീതി അനുവദിച്ച് നൽകാൻ നീതിദേവൻ തന്നെ ഇറങ്ങിവന്ന മനോഹരമായ നിമിഷം കൈയടിച്ച് സോഷ്യൽ മീഡിയ.

പല സർക്കാർ ഓഫീസുകളിലും നമ്മൾ പോകുന്ന സമയത്ത് നമ്മുടെ ആവശ്യങ്ങൾ അവരോട് പറയുമ്പോൾ അവരത് ശ്രദ്ധിക്കാതെയും കൈക്കൂലി മേടിക്കാൻ വേണ്ടി ശ്രമിക്കുകയും ചെയ്യാറുണ്ട് കൈക്കൂലി തന്നാൽ അവർ ജോലികൾ എളുപ്പം ചെയ്യാം എന്ന് പറയുന്നവരും ഉണ്ട് എന്നാൽ അത്തരം ഉദ്യോഗസ്ഥന്മാർ നമ്മുടെ നല്ല രീതിയിൽ പോകുന്ന സർക്കാർ സംവിധാനങ്ങൾക്ക് വരെ വളരെ മോശം പേര് ഉണ്ടാക്കുന്നതാണ്. പലപ്പോഴും ഇതുപോലെയുള്ള ആളുകൾ കാരണം.

   

പൊതുജനങ്ങൾക്ക് സർക്കാർ ഓഫീസുകളിൽ പോകാൻ തന്നെ വളരെമടി ആയിട്ടുള്ള കാഴ്ചയാണ് കാണുന്നത്.എന്നാൽ അവരിലും നല്ലവരായിട്ടുള്ളവരുണ്ട് അതുപോലെ ഒരു ഉദ്യോഗസ്ഥനെ നമുക്ക് ഇവിടെ കാണാൻ സാധിക്കും. ഒരു വയസ്സായ സ്ത്രീ തന്റെ ആവശ്യത്തിന് വേണ്ടി ഓഫീസിൽ എത്തിയതായിരുന്നു പക്ഷേ ഒന്നാം നിലയ്ക്ക് മുകളിലുള്ള ഓഫീസിലേക്ക് കയറി വരാൻ ആ വൃത്തിക്ക് സാധിക്കുന്നില്ല .

അതുകൊണ്ടുതന്നെ താഴെ നിൽക്കുകയായിരുന്നു എന്നാൽ ആ വയസ്സായ സ്ത്രീയുടെ ആവശ്യം മനസ്സിലാക്കാൻ ആരും തന്നെ തയ്യാറായില്ല. ഒടുവിൽ ഒന്നാം നിലയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥൻ ഇതുപോലെ ഒരു സ്ത്രീ താഴെ നിൽക്കുന്നുണ്ട് എന്ന് മനസ്സിലാക്കിയ ഉടൻ തന്നെ ആവശ്യമുള്ള സാധനങ്ങൾ എല്ലാം എടുത്ത് താഴേക്ക് പോവുകയായിരുന്നു. പോവുക മാത്രമല്ല.

അവിടെ ചവിട്ടുപടിയിൽ അവരുടെ കൂടെയിരുന്ന് കൊണ്ട് അവരുടെ ആവശ്യങ്ങൾ അറിയുകയും അതിനുവേണ്ട നടപടിക്രമങ്ങൾ അവിടെ ഇരുന്നുകൊണ്ടുതന്നെ ചെയ്തു നടപ്പിലാക്കുകയും ചെയ്തു. സമൂഹത്തിനുവേണ്ടി നന്മ ചെയ്യുന്ന ഇത്തരത്തിലുള്ള ഉദ്യോഗസ്ഥന്മാരാണ് ശരിക്കും നമുക്ക് ആവശ്യമായിട്ടുള്ളത് അവർ സ്വന്തം ആവശ്യങ്ങൾ നിറവേറ്റാൻ വേണ്ടിയല്ല സമൂഹത്തിന്റെ ആവശ്യങ്ങൾക്കും സമൂഹത്തിന് ഒരു സേവനം എന്ന നിലയ്ക്കുമാണ് ആ തൊഴിൽ തിരഞ്ഞെടുക്കുന്നത് അതിനു നീതിപുലർത്തണം എന്നതാണ് അവർ ആദ്യം ചെയ്യേണ്ട കാര്യം.