ഒരു പ്രവാസിക്കും ഇതുപോലെ ഒരു ഗതി വരാതിരിക്കട്ടെ. ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയപ്പോൾ സംഭവിച്ചത് കണ്ടോ.

നീണ്ട 15 വർഷത്തിന് ശേഷമായിരുന്നു അവൻ നാട്ടിലേക്ക് എത്തിയത്. എല്ലാവരോടുമുള്ള വാശിയായിരുന്നു അവനെ പ്രവാസ ലോകത്തേക്ക് എത്തിച്ചത് കാരണം തന്നെക്കാളും പഠിക്കുന്ന അനിയനോട് ആയിരുന്നു വീട്ടിൽ എല്ലാവർക്കും തന്നെ ഇഷ്ടം അതുകൊണ്ട് പ്ലസ് ടു കഴിഞ്ഞ് ഉടനെ തന്നെ വിദേശ നാട്ടിലേക്ക് പോകാൻ തീരുമാനിച്ചു. അവിടെ 15 വർഷം ജീവിച്ചു ഇതിനിടയിൽ അനിയന്റെ കല്യാണവും നല്ലൊരു വീടും വെച്ചു എല്ലാവരുടെ ആവശ്യങ്ങളും നിറവേറ്റി ഇനി തനിക്ക് വേണ്ടിയെങ്കിലും ജീവിക്കേണ്ട. നാട്ടിലെത്തിയ ഉടനെ തന്നെ അനിയനെ കണ്ടു അവന്റെ കുഞ്ഞിനെ കണ്ടു അച്ഛനെയും.

   

അമ്മയെയും കണ്ടു എല്ലാവരും തന്നോട് നല്ല രീതിയിൽ തന്നെ പെരുമാറി എന്നാൽ രാത്രിയിൽ എല്ലാ തിരക്കുകളും ഒഴിഞ്ഞ് അച്ഛനും അമ്മയും അടുത്ത് വന്ന് ചോദിച്ചു. നീ ജോലി നിർത്തി എന്ന് പറയുന്നത് സത്യമാണോ അപ്പോൾ അവൻ പറഞ്ഞു അതേ സത്യമാണ് ഇനിയെങ്കിലും നാട്ടിൽ ഏതെങ്കിലും ഒരു ചെറിയ ജോലി എടുത്ത് ജീവിക്കണം എന്താ അച്ഛനും അമ്മയും അങ്ങനെ ചോദിച്ചത്. ഉടനെ അവർ പറഞ്ഞു എല്ലാം ഈ വീട് ഒന്നുകൂടി പണിയണമെന്നുണ്ടായിരുന്നു ഉടനെ അവൻ ചോദിച്ചു ഈ വീട് ആരുടെ പേരിലാണ് അപ്പോൾ അച്ഛനും അമ്മയും.

പറഞ്ഞു അത് എന്തൊരു ചോദ്യമാണ് അനിയന്റെ പേരിൽ അവനല്ലേ കുടുംബവും എല്ലാം ഉള്ളത് അപ്പോൾ അവൻ പറഞ്ഞു എന്നാൽ അവർ തന്നെ വീടിന്റെ കാര്യങ്ങൾ എല്ലാം നോക്കിക്കോട്ടെ. ഞാനത് പറയുമെന്ന് അവർ ഒട്ടും തന്നെ വിചാരിച്ചില്ല. പിന്നീട് അവരുടെ പെരുമാറ്റത്തിൽ വല്ലാത്ത ഒരു ഒറ്റപ്പെടലും അതുപോലെ തന്നെ വല്ലാത്ത ഒരു ഒഴിവാക്കലും തിരിച്ചറിഞ്ഞിരുന്നു. ഇന്നീ ദിവസമാണ് മറ്റൊരാൾ വീട്ടിലേക്ക് വരുന്നത് എന്റെ പ്രണയം എനിക്കുവേണ്ടി അവിടെ ഗൾഫിൽ ജീവിച്ചിരുന്ന.

അവൾ അവളെ വീട്ടിലേക്ക് കൊണ്ടുവന്നപ്പോൾ പ്രതീക്ഷിച്ചതുപോലെ തന്നെ സംഭവിച്ചു. എല്ലാവരും എതിർത്തു എന്നാൽ ആ എതിർപ്പിനെ ഞാൻ വക വെച്ചില്ല അവർ വീട്ടിലേക്ക് കയറ്റില്ല എന്ന് പോലും പറഞ്ഞു. ഉടനെ അവരോട് പറഞ്ഞു നമ്മുടെ വീടിന്റെ മുൻപിലായി പണിയുന്ന വലിയ വീടുണ്ടല്ലോ അത് ഞാൻ പണികഴിപ്പിക്കുന്ന വീടാണ് ഇനിമുതൽ ഞങ്ങൾ അവിടെ താമസിക്കും. ഇത് നിങ്ങളോട് പറയണമെന്ന് ആദ്യമേ വിചാരിച്ചതാണ് പക്ഷേ ഇപ്പോഴാണ് അതിനുള്ള അവസരം ഒരുങ്ങിയത്. അതും പറഞ്ഞ് അവളുടെ കൈപിടിച്ച് അവൻ ഇറങ്ങി.