അമ്മേ ഞാനും കൂടെ വന്നോട്ടെ കല്യാണത്തിന് എന്താ എന്നെ മാത്രം കൊണ്ട് വന്നത് സങ്കടം സഹിക്കാൻ വയ്യാതെ ശ്രീജ ചോദിച്ചു കൂടെ വന്നാൽ പിന്നെ വീട്ടിൽ ആരാണുള്ളത് അമ്മ പറഞ്ഞു തന്റെ അനിയത്തിമാർ പുതിയ വസ്ത്രങ്ങളെല്ലാം എടുത്ത് കല്യാണത്തിന് പോകുന്നത് അവൾ നോക്കി നിന്നു എപ്പോഴും ഇങ്ങനെയാണ് അനിയത്തിമാർ ജനിച്ചതിനു ശേഷം അമ്മ ഇങ്ങനെയാണ്. ഞാൻ നിറമില്ലാത്തതുകൊണ്ടും അവർക്ക് രണ്ടുപേർക്കും അമ്മയുടെ നിറം കിട്ടിയതുകൊണ്ട് എനിക്ക് ഒരു വേലക്കാരിയുടെ സ്ഥാനമാണ് അമ്മ നൽകിയത്.
വീട്ടിൽ ജോലിക്ക് ആളെ വേണം എന്നതുകൊണ്ട് മാത്രമാണ് അമ്മ കല്യാണം കഴിപ്പിച്ചു വിടാത്തത് എന്നാൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് എത്തിയ ശ്രീജയുടെ കയ്യിൽ കുറെ പലഹാരങ്ങളും അതുപോലെ ചായയും കൊടുത്ത ഉമ്മറത്തേക്ക് അമ്മ പറഞ്ഞയച്ചു. അതൊരു പെണ്ണുകാണൽ ചടങ്ങ് ആണെന്ന് അവൾക്ക് മനസ്സിലായി അവളുടെ സമ്മതം ചോദിക്കാതെ അമ്മ എല്ലാ കാര്യങ്ങളും ഉറപ്പിക്കുകയും ചെയ്തു.
ഒരു ലോറി ഡ്രൈവറാണ് പ്രത്യേകിച്ച് ആസ്തി ഒന്നും ഇല്ലാത്ത കുടുംബം അതുകൊണ്ടുതന്നെ അമ്മ എല്ലാം ഉറപ്പിച്ചു. വിവാഹം ഉറപ്പിച്ചതിനുശേഷം ഫോൺവിളി തുടങ്ങിയപ്പോഴാണ് അയാൾ വളരെ മാന്യൻ ആണെന്നും തനിക്ക് സ്നേഹിക്കാൻ പറ്റുന്ന വ്യക്തിയാണെന്ന് മനസ്സിലായത് വിവാഹമെല്ലാം കഴിഞ്ഞ് തിരിച്ച് ചെറുക്കന്റെ വീട്ടിലേക്ക് പോവുകയായിരുന്നു.
വീട് വലിയൊരു മണിമാളികയുടെ മുറ്റത്തേക്ക് കയറി പോയപ്പോൾ അവൾ സംശയിച്ചു ഇത് ആരുടെ വീടാണ് അയാൾ പറഞ്ഞു ഇത് നമ്മളുടെ വീടാണ്. അപ്പോൾ ചെറിയ വീടാണ് ലോറി ഡ്രൈവർ ആണ് എന്നൊക്കെ പറഞ്ഞത്. പറഞ്ഞതെല്ലാം ശരിയാണ് ഇത് ഇപ്പോൾ പണി കഴിഞ്ഞ വീടാണ് പിന്നെ ലോറി ഡ്രൈവർ തന്നെ പക്ഷേ ഇപ്പോൾ മറ്റുള്ളവരാണ് എന്റെ ലോറി ഓടിക്കുന്നത് എന്ന് മാത്രം ശ്രീ എനിക്ക് നിന്റെ കാര്യങ്ങൾ എല്ലാം അറിയാം. എന്നെ സ്നേഹിക്കുകയും എനിക്ക് സ്നേഹിക്കാനും ഒരു പെണ്ണിനെ മാത്രം മതി അല്ലാതെ ഞാൻ വേറൊന്നും തന്നെ നോക്കുന്നില്ല.