നമുക്കൊക്കെ വയ്യാതായി കഴിഞ്ഞാൽ നമ്മൾ ആദ്യം എങ്ങോട്ടാണ് പോകാറുള്ളത് നമുക്കറിയാം ആശുപത്രിയിലേക്ക് അല്ലേ നമ്മൾ എല്ലാവരും അങ്ങനെ തന്നെയാണ് പൊതുവേ മനുഷ്യന്മാർ എല്ലാവരും അങ്ങനെ തന്നെയാണ് ചിലപ്പോൾ നമ്മൾ വീട്ടിലെ വളർത്തു മൃഗങ്ങൾക്ക് വയ്യാതാകുമ്പോൾ ഇതുപോലെ ആശുപത്രിയിലെല്ലാം കൊണ്ടുപോകാറുണ്ട് പക്ഷേ അവരെ നമ്മളാണ് കൊണ്ടുപോകാറുള്ളത്. എന്നാൽ ഇവിടെ ഒരു പൂച്ചക്കുട്ടി തന്റെ കാലിന് വയ്യാത്തത് കാണിക്കാനും ചികിത്സ നടത്താനും വേണ്ടി ആശുപത്രിയിലേക്ക് നേരിട്ട് കയറി ചെന്നിരിക്കുകയാണ് .
കേൾക്കുമ്പോൾ അത്ഭുതം തോന്നുന്നുണ്ട് അല്ലേ എന്നാൽ ഇതാണ് സത്യം. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ് തന്റെ കാലിന് പരിക്ക് പറ്റിയത് കാണിക്കാൻ വേണ്ടിയാണ് പൂച്ചക്കുട്ടി അവിടേക്ക് എത്തിയത് ആദ്യം അത്യാഹിത വിഭാഗത്തിന്റെ പരിസരത്ത് കുറെ നേരം ചുറ്റിത്തിരിഞ്ഞു പക്ഷേ തന്നെ ആരും ശ്രദ്ധിക്കുന്നില്ല എന്ന് അവന് മനസ്സിലായിരുന്നു .
എങ്കിലും കുറെ നേരം അങ്ങനെ തന്നെ നിന്നു. എന്നാൽ പൂച്ചക്കുട്ടിയെ ശ്രദ്ധിച്ചാൽ നേഴ്സ് അതിന്റെ അടുത്തേക്ക് വരികയും അതുതന്നെ ഒടിഞ്ഞ കാല് കാണിക്കുകയും ചെയ്തു ഉടനെ തന്നെ പൂച്ചക്കുട്ടിയെടുത്ത് അങ്ങോട്ടേക്ക് കൊണ്ടുപോവുകയും അതിന്റെ കാലിന് പരിക്കുപറ്റിയിട്ടുണ്ട് എന്ന് മനസ്സിലാക്കി കാലിൽ ഒരു ബാൻഡേജ് കെട്ടിക്കൊടുക്കുകയും ചെയ്യുന്നത്.
വീഡിയോയിൽ നമുക്ക് കാണാൻ സാധിക്കും. ആ സമയങ്ങളിൽ എല്ലാം പൂച്ചക്കുട്ടി അനങ്ങാതെ ഇരിക്കുന്നത് എല്ലാവർക്കും വലിയ അത്ഭുതമായി അതിനുശേഷം പൂച്ചക്കുട്ടിയെ പറഞ്ഞയക്കുകയും കുറച്ചു ദിവസങ്ങൾ കഴിഞ്ഞ് വീണ്ടും അതേപൂച്ച ആ ഹോസ്പിറ്റലിലേക്ക് വരികയും ചെയ്തു. തന്നെപ്പറ്റി വളരെ വലിയ ഉത്തരവാദിത്വം അതിനുണ്ട് അല്ലായിരുന്നുവെങ്കിൽ തന്റെ അസുഖം മാറി എന്ന് ഉറപ്പുവരുത്താൻ വീണ്ടും ഹോസ്പിറ്റലിൽ വരണം എന്നില്ലല്ലോ.