ടീച്ചറെ ആശ ടീച്ചറുടെ ഫെയർ വെൽ നമുക്ക് വളരെ ഭംഗിയായി നടത്തേണ്ട. ടീച്ചറുടെ പൂർവ്വ വിദ്യാർത്ഥികളെ കൊണ്ട് ആശംസയും അറിയിക്കണം. അത് പറഞ്ഞു ടീച്ചർ മിനി ടീച്ചറെ തിരിഞ്ഞുനോക്കി . മിനി ടീച്ചർ പറഞ്ഞു അത് ചെയ്യേണ്ടത് ഞാനല്ല സലിം ആണ് അതാരാണ് സലിം. ടീച്ചറുടെ പൂർവ്വ വിദ്യാർത്ഥി എന്റെ സുഹൃത്ത് അവനാണ് അത് പറയേണ്ടത്. ടീച്ചർ പഴയ കാലത്തിലേക്ക് പോയി. ക്ലാസ്സിൽ കയറിയ വസ്ത്രങ്ങളും ഇട്ട് വരുന്ന സലീം.
ടീച്ചർമാർക്ക് പലപ്പോഴും അവനെ ഇഷ്ടമല്ല ചിലപ്പോൾ അവൻ പഠിക്കുകയുമില്ല. അവന്റെ ഉമ്മ അവിടെ വന്ന ഒരു സർക്കസ് കാരന്റെ കൂടെ ഒളിച്ചോടി പോയതിനു ശേഷം ഉപ്പയ്ക്ക് എല്ലാ ദിവസവും തീർക്കാൻ ഇവനായിരുന്നു ഉണ്ടായിരുന്നത് അതിനിടയിൽ. വീണ്ടും കല്യാണം കഴിച്ചതോടെ അവൻ തീർത്തും ഒറ്റപ്പെട്ടു ഉപ്പയുടെ ചായക്കടയിലാണ് വൈകുന്നേരങ്ങളിലെ അവന്റെ സമയം ചെലവഴിക്കുന്നത്. ഒരു ദിവസം ക്ലാസ്സിൽ ടീച്ചർ ആരാകണം നിങ്ങൾക്ക് വലുതാകുമ്പോൾ എന്ന് ചോദിച്ചപ്പോൾ എല്ലാവരും ഓരോ ആഗ്രഹങ്ങൾ പറഞ്ഞു.
അവനോട് ചോദിച്ചപ്പോൾ അവൻ പറഞ്ഞു ഒരു പൊറോട്ട കച്ചവടക്കാരൻ ആകണമെന്ന് ടീച്ചർ അവനെ കളിയാക്കി അല്ലെങ്കിലും ചായക്കടയിൽ നിൽക്കുന്ന നീ അത്രമാത്രമല്ല ആഗ്രഹിക്കൂ പക്ഷേ അവൻ അത് വലിയ സങ്കടമായി പിറ്റേദിവസം മുതൽ അവൻ ക്ലാസിൽ വന്നില്ല. കുറച്ചുനാളുകൾ ഞാൻ അവനെ ചായക്കടയിൽ കണ്ടു പിന്നെ അവൻ അവിടെ നിന്നും പോയി എന്ന് അറിഞ്ഞു.
വർഷങ്ങൾക്കുശേഷം ഫേസ്ബുക്കിൽ എന്റെ കല്യാണക്കുറി കൂട്ടുകാർക്ക് വേണ്ടി ഇട്ടതിന് അവൻ കണ്ടു എന്നെ കോൺടാക്ട് ചെയ്തു. അതിനുശേഷം ഞങ്ങൾ ഇപ്പോഴും കോൺടാക്ട് ഉണ്ട് ഇന്ന് അവൻ ഇന്ത്യയിൽ അറിയപ്പെടുന്ന ഇഡലി കച്ചവടക്കാരൻ ആണ്. ഞാൻ വിളിച്ചപ്പോൾ ആദ്യം അവൻ വരില്ല എന്ന് പറഞ്ഞു പിന്നീട് അവൻ വന്നു സ്കൂളിലേക്ക് വലിയ കാറിൽ ഇറങ്ങി വന്ന അവനെ എല്ലാവരും നോക്കി ചിരിച്ചു അഭിവാദ്യം ചെയ്തു.
അവൻ ടീച്ചറെ പറ്റി ഒരുപാട് സംസാരിച്ചു ഒടുവിൽ എല്ലാം കഴിഞ്ഞ് ടീച്ചർ അവന്റെ അടുത്തേക്ക് പോയി പറഞ്ഞു. മോനെ നീ പഴയതൊന്നും മനസ്സിൽ വയ്ക്കരുത് അപ്പോൾ സലിം പറഞ്ഞു ഇല്ല ടീച്ചർ ടീച്ചർ പറഞ്ഞ അന്ന് കളിയാക്കലാണ് എന്റെ ഈ വിജയത്തിന് എല്ലാം കാരണം അതിന് എത്ര ടീച്ചറോട് നന്ദി പറഞ്ഞാലും എനിക്ക് മതിയാകില്ല.