ഒരു സ്ത്രീ മൂന്നു വയസ്സ് മാത്രം പ്രായമുള്ള ഒരു കുഞ്ഞിനെ റെയിൽവേ ട്രാക്കിലേക്ക് തള്ളിയിടുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആയിരിക്കുകയാണ്. കാണുന്ന ആരും തന്നെ ഞെട്ടി പോകുന്നതാണ് കാരണം യാതൊരു പ്രതികരണവും ഇല്ലാതെയായിരുന്നു ആ സ്ത്രീ കുട്ടിയെ റെയിൽവേ പാളത്തിലേക്ക് തള്ളിയിട്ടത്.
വീഡിയോയിൽ നമുക്ക് കാണാൻ സാധിക്കും ട്രെയിൻ കാത്തുനിൽക്കുന്ന ഒരുപാട് ആളുകളെ അവർ ആരും തന്നെ ഇത് പ്രതീക്ഷിക്കുന്നതല്ല കാരണം ആ കുഞ്ഞു അവിടെ സ്വാഭാവികമായി നിൽക്കുക തന്നെയായിരുന്നു. ആ സ്ത്രീ ആണെങ്കിലോ യാതൊരു കൂസലും ഇല്ലാതെയാണ് .
ആ കുഞ്ഞിനെ റെയിൽവേ പാളത്തിലേക്ക് തള്ളിയിട്ടത് തള്ളിയിട്ട ഉടനെ തന്നെ അവിടെ ഉണ്ടായിരുന്ന ആളുകൾ കുഞ്ഞിനെ എടുക്കുന്നതിന് വേണ്ടി പാളത്തിന്റെ അടിയിലേക്ക് ഇറങ്ങുകയും കുഞ്ഞിനെ എടുത്ത് ഉയർത്തുന്നതും നമുക്ക് കാണാൻ സാധിക്കും. കുഞ്ഞിനെ ചെറിയ രീതിയിലുള്ള പരിക്കുകൾ മാത്രം ഉള്ളതുകൊണ്ട് കുഞ്ഞ് രക്ഷപ്പെടുകയായിരുന്നു.
എന്നാൽ അവിടെയുള്ള ആളുകൾ എല്ലാം ചേർന്ന് ആ സ്ത്രീയെ പോലീസിലേക്ക് ഏൽപ്പിച്ചു. പിന്നീട്ആ സ്ത്രീയെ പറ്റി അന്വേഷിച്ചതിന്റെ ഭാഗമായി ആ സ്ത്രീക്ക് മാനസികമായിട്ടുള്ള തകരാറുകൾ ഉണ്ട് എന്ന് കണ്ടെത്തുകയായിരുന്നു. അതിന്റെ ഭാഗമായിട്ടായിരുന്നു ആ സ്ത്രീ കുഞ്ഞിനെ ആക്രമിക്കാൻ ശ്രമിച്ചത്. എന്തിരുന്നാലും ആ കുഞ്ഞിന് സംഭവിച്ചത് നടക്കാൻ പാടില്ലാത്തത് തന്നെയാണ്.