അഞ്ചാം മാസത്തിൽ ജനിച്ച ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നവജാതശിശു. ഒന്നിന് പിറകെ ഒന്നായി എത്തിയ രോഗങ്ങളും ശസ്ത്രക്രിയകളും. ഒരിക്കലും രക്ഷപ്പെടില്ല എന്ന് ഡോക്ടർമാർ വിധിയെഴുതിയ അവളുടെ പോരാട്ടം ആരെയും അമ്പരപ്പിക്കുന്നതായിരുന്നു അഞ്ചാം മാസത്തിൽ ജനിച്ചത് അതുകൊണ്ടുതന്നെ ശ്വാസകോശം പൂർണ്ണവളർച്ച എത്തിയിരുന്നില്ല എന്നതായിരുന്നു അവൾക്ക് നേരിടേണ്ടി വന്ന ആദ്യത്തെ വെല്ലുവിളി അതുകൊണ്ടുതന്നെ ജനിച്ച് ഏഴുമാസത്തോളം വെന്റിലേറ്ററിൽ ആയിരുന്നു അവളുടെ വാസം.
അച്ഛൻ അമ്മമാർ ക്ക് ഒന്ന് എടുക്കുവാനോ താലോലിക്കുവാനോ പോലും കഴിയാത്ത ദിനങ്ങൾ എപ്പോൾ വേണമെങ്കിലും എന്തും സംഭവിക്കാം എന്ന് ഭയത്തിൽ കഴിഞ്ഞ ദിവസങ്ങൾ സ്ഥിതി കൂടുതൽ വഷളാക്കിയ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ. ഹൃദയത്തിന്റെ ശസ്ത്രക്രിയകൾ എല്ലാം നടത്തി തൊട്ട് പിന്നാലെ ന്യൂമോണിയ കൂടി പിടിപെട്ടു. അതോടെ രക്ഷപ്പെടാനുള്ള സാധ്യത 10% ൽ താഴെയായി എന്നാൽ ഈശ്വരൻ ഇത്തവണയും ആ കുഞ്ഞിനെ കൈവിട്ടില്ല.
അവിടെയും അവൾ പോരാടി വിജയിച്ചു എന്നാൽ അവിടം കൊണ്ടും ഒന്നും തീർന്നില്ല ഭക്ഷണം കഴിക്കാൻ ആയി വന്നു പനിയും ശ്വാസംമുട്ടും ഒക്കെയായി 157 ദുരിതമായ ദിനങ്ങൾ ഒടുവിൽ അവൾ എല്ലാം വെല്ലുവിളികളെയും അതിജീവിച്ച് ഏഴാം മാസം വീട്ടിലേക്ക് മടങ്ങി. ഇപ്പോൾ അവൾ ഒരു മിടുക്കി കുട്ടിയായി മാറിയിരിക്കുന്നു അവളെ കുറിച്ച് അമ്മയുടെ വാക്കുകൾ ഇങ്ങനെ നമുക്ക് ഏറെക്കാലം കാത്തിരുന്ന് കിട്ടിയതായിരുന്നു അവൾ ഗർഭകാലത്ത് ഒരുപാട് പ്രശ്നങ്ങൾ നേരിട്ടു ഗുളികകൾ എല്ലാം തന്നെ അലർജിയായി മാറി ആരോഗ്യവും വഷളായി .
കുഞ്ഞു രക്ഷപ്പെടാനുള്ള സാധ്യത വളരെ കുറവായിരുന്നു തന്റെ ജീവനും അപകടത്തിൽ ആകും എന്നതുകൊണ്ട് തന്നെ അബോർഷൻ ചെയ്യണം എന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു. എന്നാൽ തനിക്കൊരു ചിന്തിക്കാൻ പോലും സാധിക്കില്ലായിരുന്നു ആറുമാസത്തോളം ഞാൻ ആശുപത്രിയിൽ തന്നെ ആയിരുന്നു വേദനകൊണ്ട് കരയാത്ത ഒരു ദിവസം പോലും ഇല്ലായിരുന്നു എന്നാൽ ഇപ്പോൾ അവളുടെ മുഖത്ത് ശരി കാണുമ്പോൾ ആ വേദനകൾ എല്ലാം ഇപ്പോൾ സുഖം തോന്നുന്നു ഇത് പറയുമ്പോൾ ആ അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.