രണ്ടാം നിലയിൽ നിന്നും തലകറങ്ങി താഴേക്ക് വീഴാൻ പോയ മനുഷ്യനെ രക്ഷിച്ച രക്ഷകൻ ഇതാണ്. രണ്ടാം നിലയിൽ സ്ഥിതിചെയ്യുന്ന ബാങ്കിന്റെ മുൻപിൽ ക്യൂ നിൽക്കവേ തലകറങ്ങിയ താഴേക്ക് വീഴാൻ പോയ ആളിനെ നിമിഷനേരം കൊണ്ട് തന്നെ കാലിൽ പിടിച്ച രക്ഷപ്പെടുത്തുന്ന മറ്റൊരാൾ. സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു വീഡിയോ ദൃശ്യങ്ങളാണ് ഇത് എന്നാൽ ഒട്ടും പ്രതീക്ഷിക്കാതെയുള്ള ഈ സംഭവത്തിൽ പതറി പോകാതെ തന്റെ മനസ്സാന്നിധ്യം കൊണ്ട് ഒരു ജീവൻ രക്ഷിച്ച നീല കുപ്പായം ഇട്ട ആൾ ആരാണ്.
സോഷ്യൽ മീഡിയയിൽ എല്ലാവരും ആഗ്രഹിച്ചത് ഈ നന്മയുള്ള മനുഷ്യനെ കണ്ടെത്താനായിരുന്നു ഈ വീഡിയോയിൽ ദൈവദൂതനെ പോലെയെത്തി ജീവൻ രക്ഷിച്ച വ്യക്തി ബാബുരാജ് എന്ന് പറയുന്ന വ്യക്തിയാണ്. വടകരയിലുള്ള കേരള ബാങ്കിൽ ക്ഷേമനിധി തുക അടയ്ക്കാൻ എത്തിയതായിരുന്നു തൊഴിലാളികൾ ആയ ഇവർ.
കൊറോണ മുന്നറിയിപ്പ് എന്നതോടെ വളരെ കുറച്ചുപേരെ മാത്രമേ ബാങ്കിനുള്ളിൽ കയറിയിരുന്നു അങ്ങനെ തങ്ങളുടെ ഊഴത്തിനായി പുറത്തു കാത്തു നിൽക്കുകയായിരുന്നു അവർ രണ്ടുപേരും. അങ്ങനെ ക്യൂ നിൽക്കുമ്പോൾ ആയിരുന്നു പെട്ടെന്ന് തലകറങ്ങിയ താഴേക്ക് വീഴാൻ പോകുന്നത് ബാബുരാജ് കാണുന്നത് അപ്രതീക്ഷിതമായി ഉണ്ടായ ഈ സംഭവത്തിൽ പതറി പോകാതെ പെട്ടെന്ന് തന്നെ അദ്ദേഹത്തിന്റെ കാലിൽ പിടിച്ചു നിർത്തുകയായിരുന്നു.
ബാബുരാജ് പിടിച്ചുനിർത്തുന്നത് കണ്ട് മറ്റുള്ളവരും ഓടിയെത്തി അദ്ദേഹത്തെ വലിച്ചുകയറ്റി ഉടൻ തന്നെ അടുത്തുള്ള ഹോസ്പിറ്റലിൽ കൊണ്ടുപോയി കെട്ടിടത്തിന്റെ രണ്ടാം നിലയിൽ ആയിരുന്നു രണ്ടുപേരും ക്യു നിന്നിരുന്നത്. അദ്ദേഹം താഴേക്ക് വീണിരുന്നു എങ്കിൽ അവിടെ ഉണ്ടായിരുന്ന വൈദ്യുതി കമ്പി ഉൾപ്പെടെ ഉണ്ടായിരുന്ന അവസ്ഥയായിരുന്നു. മനസ്സാന്നിധ്യം കൈവിടാതെയുള്ള അദ്ദേഹത്തിന്റെ ഇടപെടലാണ് ഒരു വലിയ അപകടത്തെ ഒഴിവാക്കിയത്.