സമൂഹം അയാളെ ഭ്രാന്തൻ എന്ന് വിളിച്ചു. എന്നാൽ ആ ഭ്രാന്തന്റെ മനുഷ്യസ്നേഹം കണ്ടോ ഇതാരും തിരിച്ചറിയാതെ പോകരുത്.

സമൂഹത്തിൽ ഇറങ്ങി നടക്കുമ്പോൾ നമ്മൾ ഏറെ ഭയക്കുകയും പേടിയോടെ നോക്കുകയും ചെയ്യുന്ന ചില വ്യക്തികളുണ്ട്. മാനസിക നില തെറ്റി തെരുവിൽ അലഞ്ഞു നടക്കുന്ന ഭ്രാന്തന്മാർ എന്ന് നമ്മൾ വിളിക്കുന്ന ആളുകൾ. ചില ആളുകൾ ആണെങ്കിൽ വലിയ ഉപദ്രവകാരികൾ ആയിരിക്കും അവരെ നമ്മൾ ഭയക്കുകയും ചെയ്യും മറ്റു ചിലരാകട്ടെ ആർക്കും ശല്യമില്ലാതെ ഒരു ഭാഗത്ത് ഇരിക്കുന്നവരുമായിരിക്കും.

   

എങ്കിലും പൊതുവേ നമുക്ക് ഇതുപോലെയുള്ള ആളുകളെ കാണുമ്പോൾ ഒരു പേടിയും അതുപോലെ തന്നെ ഇഷ്ടമില്ലാത്തതു പോലെയുമാണ്. എന്നാൽ അവരിലും നല്ല മനസ്സിന് ഉടമകൾ ഉണ്ട് അത് നമ്മൾ തിരിച്ചറിയുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഒരു അമ്മയും കുഞ്ഞും റോഡ് മുറിച്ച് കടക്കുവാൻ കഷ്ടപ്പെടുന്ന കണ്ടപ്പോൾ ഈ ഭ്രാന്തനായിട്ടുള്ള വ്യക്തി ഉടനെ ഓടി വരികയും .

റോഡിലെ വണ്ടികളെ എല്ലാം നിർത്തിക്കൊണ്ട് ആ മാതാവിനെയും കുഞ്ഞിനെയും റോഡ് മുറിച്ച് കിടക്കുന്നതിന് വേണ്ടി സഹായിക്കുകയാണ്. അയാൾ അവിടെ ഇല്ലായിരുന്നുവെങ്കിൽ അവർക്ക് ചിലപ്പോൾ റോഡ് മുറിച്ച് കടക്കാൻ പറ്റിയെന്ന് വരില്ല അഥവാ അവർ മുറിച്ചു കിടക്കാൻ നോക്കിയാലും എന്തെങ്കിലും അപകട സാധ്യതയും ഉണ്ടായേക്കാം.

എന്നാൽ അവർ പറയാതെ തന്നെ അവരുടെ ബുദ്ധിമുട്ട് മനസ്സിലാക്കി അയാൾ റോഡ് മുറിച്ചു കടക്കാൻ സഹായിച്ചിരിക്കുകയാണ്. ഇതുപോലെയുള്ള ആളുകളും നമ്മുടെ സമൂഹത്തിലുണ്ട് നമ്മൾ അവരെയൊന്നും പലപ്പോഴും തിരിച്ചറിയാതെ പോകാനാണ് പതിവ്. ഇനിയെങ്കിലും മനുഷ്യനെ തിരിച്ചറിയൂ അവനിലെ നന്മയെ തിരിച്ചറിയും.

Leave a Reply

Your email address will not be published. Required fields are marked *