സങ്കടങ്ങൾ മനസ്സിലാക്കാൻ ഒരു നോട്ടം തന്നെ മതിയാകും. ഈ നന്മയുള്ള മനുഷ്യൻ ചെയ്തത് നോക്കൂ.

ബ്രസീലിൽ നടന്ന ആരെയും സന്തോഷിപ്പിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. സംഭവം ഇങ്ങനെയാണ് ഒരു ഷൂ പോളിഷ് ചെയ്യുന്നഒരു ചെറിയ പയ്യൻ വിലകൂടിയ വാച്ചുകൾ വിൽക്കുന്ന ഒരു കടയിലേക്ക് കയറി ചെല്ലുകയാണ്. ആദ്യം വിചാരിച്ചത് അവൻ വഴി തെറ്റി കയറിയതായിരിക്കുമെന്ന് കടയുടെ ഉടമയും ആ തന്നെയാണ് വിചാരിച്ചത് അവനെ കടയിൽ നിന്നും പറഞ്ഞു വിടാനായി അടുത്തേക്ക് ചെന്നപ്പോഴായിരുന്നു .

   

അവൻ ഉടമയോട് അത് പറഞ്ഞത്. അച്ഛനെ സമ്മാനം കൊടുക്കാൻ അവനെ ഒരു വാച്ച് വേണം ഒരു നിമിഷം കടക്കാരൻ നിശ്ചലനായി പോയി. അവന്റെ നിഷ്കളങ്കമായ മുഖവും അവന്റെ നിഷ്കളങ്കമായ ആഗ്രഹവും അയാൾ മനസ്സിലാക്കി അയാൾക്ക് പിന്നീട് ഒന്നും തന്നെ പറയാൻ തോന്നിയില്ല. വെറും എട്ടോ ഒൻപതോ വയസ്സ് മാത്രമേ അവനെ പ്രായമുണ്ടാവുകയുള്ളൂ. അയാൾ ഒന്നും ചിന്തിച്ചില്ല വിലകൂടിയ വാക്കുകൾ വച്ചിരിക്കുന്ന ചില്ല് അവനു കാണിച്ചുകൊടുത്തു .

ഏത് വേണം എന്ന് ചോദിച്ചു അവൻ അതിനെപ്പറ്റി ഒന്നും തന്നെ പറയാൻ സാധിച്ചില്ല അവൻ വാച്ചുകളിൽ തന്നെ നോക്കി മിണ്ടാതെ നിന്നു. കട ഉടമ വാച്ച് സെലക്ട് ചെയ്തു കൊടുത്തു അവനെ അത് വളരെയധികം ഇഷ്ടമായി. തന്റെ കയ്യിൽ ഉണ്ടായിരുന്ന പണം അവൻ അയാൾക്ക് നൽകി. അവനെ ആ വാച്ചിന്റെ വിലയൊന്നും തന്നെ അറിയില്ലായിരുന്നു അച്ഛനെ വാച്ച് സമ്മാനം കൊടുക്കണം അതുമാത്രമേ അവന്റെ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ.

തെരുവിൽ ഇരുന്നുകൊണ്ട് അവൻ ജോലി ചെയ്യുന്നതെല്ലാം ആ കടക്കാരൻ സ്ഥിരമായി കാണുക ആയിരുന്നു. അവന്റെ ജീവിത സാഹചര്യം എന്തായിരിക്കും എന്ന് അതിൽ നിന്ന് തന്നെ അയാൾക്ക് മനസ്സിലാക്കാൻ സാധിക്കുമായിരുന്നു. അവന്റെ മനസ്സിലുള്ള നന്മ തിരിച്ചറിഞ്ഞത് കൊണ്ടാകണം. അവന്റെ കയ്യിൽ നിന്നും പൈസ അയാൾ വാങ്ങിയില്ല. അവന്റെ സന്തോഷം മാത്രം മതിയായിരുന്നു അയാൾക്ക്.

Leave a Reply

Your email address will not be published. Required fields are marked *