ഭാഗ്യം ചില സമയത്ത് ഛർദിയുടെ രൂപത്തിലും തേടിവരും. ഇത് നടക്കുന്നത് തായ്‌ലാൻഡിൽ ആണ്. അവിടെ മത്സ്യത്തൊഴിലാളി ആയിട്ടുള്ള ഒരു വ്യക്തിക്കാണ് ഈ മഹാഭാഗ്യം ഉണ്ടായിരിക്കുന്നത്. ഒരുനേരത്തെ ഭക്ഷണത്തിനുള്ള വകയ്ക്ക് വേണ്ടി മോശം കാലാവസ്ഥയിൽ പോലും വല വീശാൻ പോയ യുവാവ് ഒരു നിമിഷം കൊണ്ട് കോടീശ്വരനായി മാറി.
മോശം കാലാവസ്ഥ ആയിരുന്നിട്ടുകൂടി വീട്ടിലെ പട്ടിണി സഹിക്കാൻ വയ്യാതെ വലവീശാൻ പോയ യുവാവിനെയാണ് ഭാഗ്യദേവത കടാക്ഷിച്ചത് ഒറ്റദിവസംകൊണ്ട് കോടീശ്വരനായി മാറിയ യുവാവിന്റെ കഥ ഇങ്ങനെ. കുറെ നേരം വല വീശിയിട്ടും കാര്യമായി ഒന്നും തന്നെ ലഭിച്ചില്ല മോശം കാലാവസ്ഥയുമായിരുന്നു.
കാറ്റും കോളും നിറഞ്ഞ കാലാവസ്ഥ ആയിരുന്നിട്ട് കൂടി വീട്ടിലെ പട്ടിണി കാരണം അതൊന്നും തന്നെ ആ വ്യക്തിക്ക് അലട്ടിയില്ല. മതിയാക്കി പോരാൻ തുടങ്ങുമ്പോൾ ആയിരുന്നു ഒരു വിചിത്ര വസ്തു വലയിൽ കുലുങ്ങിയത് 7 കിലോഗ്രാം ഭാരം വരുന്ന വസ്തു പാറക്കഷണമാണ് എന്നാണ് ആദ്യം വിചാരിച്ചത് എന്നാൽ കയ്യിലെടുത്തപ്പോൾ പ്രത്യേകത തോന്നിയത് കൊണ്ട് ബോട്ടിൽ സൂക്ഷിച്ചു തിമിംഗലത്തിന്റെ ചർദ്ദിയാണ് ഇരുന്ന് ആ യുവാവിനെ അറിയില്ലായിരുന്നു.
തുടർന്ന് ലബോറട്ടറിയിൽ സാമ്പിൾ പരിശോധിച്ചപ്പോൾ ആയിരുന്നു മനസ്സിലായത്. 1. 7 കോടി രൂപയാണ് യുവാവിനെ ലഭിച്ചത്. ഇതിനെ കടലിലെ നിധി എന്നാണ് പറയുന്നത്. തിമിംഗലങ്ങൾ ഇടയ്ക്ക് ഛർദ്ദിച്ചു കളയുന്ന ഈ വസ്തു ജലനിരപ്പിലൂടെ ഒഴുകി നടക്കും സ്വർണ്ണ ത്തോളം വിലമതിക്കുന്ന ഈ വസ്തു പ്രധാനമായും സുഗന്ധദ്രവ്യങ്ങൾ നിർമ്മിക്കാൻ ആണ് ഉപയോഗിക്കാറുള്ളത്.