ഇന്ത്യ ഒന്നടങ്കം നമിച്ചുപോയി അനാഥനായ ഒരു നേരത്തെ വിശപ്പ് മാറാനുള്ള ഭക്ഷണത്തിനായി ഭിക്ഷയെടുത്ത് യുവാവ് ഇപ്പോൾ ചെയ്യുന്ന പ്രവർത്തിക്കു മുൻപ് ഒന്നടങ്കം നമിച്ചു പോവുകയാണ് സോഷ്യൽ ലോകം ഈ ഭൂമിയിലേക്ക് അനാഥരായി ആരും എത്താറില്ല ചില സാഹചര്യങ്ങളാണ്. പലരെയും അങ്ങനെയാകുന്നത് ഇപ്പോൾ ഇതാ അനാഥനായ യുവാവിന്റെ ജീവിതകഥയാണ് സോഷ്യൽ ലോകത്തെ ചർച്ചയായിരിക്കുന്നത്.
അനാഥനായി മധുരയിലെത്തിയ യുവാവിന്റെ അവസ്ഥ വളരെ ദയനീയമായിരുന്നു വിശപ്പ് സഹിക്കാനാവാതെ ആരും തുണയില്ലാതെ ഏഴുമാസം ഭിക്ഷ യാചിച്ചും കടത്തിണ്ണയിൽ അന്തിയുറങ്ങിയും മുന്നോട്ട് കൊണ്ടുപോയി ദിവസവും നൂറ്റി അമ്പതുരൂപ മുതൽ 200 രൂപ വരെ ഭിക്ഷയെടുത്ത് ഉണ്ടാക്കിയ പണം ചിലവ് കഴിഞ്ഞ് മിച്ചം വെച്ച് 7000 രൂപ വരെ സ്വരൂപിച്ചു അതിൽ 5000 രൂപ കൊടുത്ത് വീട് വാടകയ്ക്ക് എടുക്കുകയും മിച്ചമുള്ള 2000 രൂപയ്ക്ക് സൈക്കിളിൽ ചായ വിൽപ്പന നടത്താനും യുവാവ് തീരുമാനിച്ചു.
തന്റെ കഷ്ടപ്പാടിന് മുൻപിലും അതുപോലെ ജീവിതം വിജയിച്ചു കാണിക്കാനുള്ളതാണെന്നും ഉള്ള യുവാവിന്റെ തീരുമാനം കണ്ടിട്ടാവണം അദ്ദേഹത്തെ കൈവിട്ടില്ല ചായ വിൽപ്പനയിൽ നല്ല പുരോഗതി ഉണ്ടായി. സ്വന്തമായി വരുമാനം ഉണ്ടാക്കാനും കച്ചവടം മെച്ചപ്പെടുത്താനും യുവാവ്പ്രയത്നിച്ചു കച്ചവടത്തിലും വരുമാനത്തിലും പുരോഗതി ഉണ്ടായതോടെ യുവാവിന്റെ പുതിയ ജോലിയാണ് നിറഞ്ഞ മനസ്സോടെ സോഷ്യൽ മീഡിയ കൈയ്യടിച്ചത്.
തനിക്ക് കിട്ടിയ വരുമാനത്തിൽ നിന്നും ദിവസവും തന്നാൽ കഴിയുന്ന ആളുകളിലേക്ക് ഒരുനേരത്തെ ഭക്ഷണം പാചകം ചെയ്ത ഭക്ഷണപ്പൊതികളായി ആരോരുമില്ലാതെ കടത്തിണ്ണയിൽഅവയെ പ്രാപിക്കുന്ന വയസ്സായ ആളുകളിലേക്ക് എത്തിക്കുകയാണ് ഈ യുവാവ് ഇന്ന് ചെയ്യുന്നത്. അധികം സാമ്പത്തിക ഭദ്രതയും വരുമാനമോ ഉണ്ടായിട്ടല്ല എങ്കിലും വിശപ്പിന്റെ വിളി ആ യുവാവിനെ നല്ലതുപോലെ അറിയാവുന്നതു കൊണ്ടായിരുന്നു. തന്നെക്കൊണ്ട് പറ്റുന്ന രീതിയിൽ ഒരു നേരത്തെ ഭക്ഷണത്തിനായി ബുദ്ധിമുട്ടുന്നവരെ സഹായിക്കുമെന്ന് യുവാവ് പറയുന്നു.