ഇതുപോലെ ഒരു കാഴ്ച കാണാൻ സാധിച്ച നമ്മൾ എത്രയോ ഭാഗ്യവാന്മാരാണ്. ഒരുപാട് സുഖസൗകര്യങ്ങളിൽ ഒരു കുറവും ഇല്ലാതെ വളർന്നുവരുന്ന നമുക്കെല്ലാം ഇതുപോലെയുള്ള കാഴ്ചകൾ പലതരത്തിലുള്ള തിരിച്ചറിവുകളും ഓർമ്മപ്പെടുത്തലുകളും ആണ് തരുന്നത്. സൗകര്യങ്ങൾ അധികമാകുമ്പോൾ അച്ഛനെയും അമ്മയെയും ഭാരമായി കണ്ട്.
അവരെ വീട്ടിൽ നിന്നും ഇറക്കി വിടുന്ന മക്കൾക്കെല്ലാം ഈ കാഴ്ച ഒരു തിരിച്ചറിവ് തന്നെയാണ്. എത്രത്തോളമാണ് മാതാപിതാക്കൾ തങ്ങൾക്ക് വേണ്ടി കഷ്ടപ്പെട്ടിട്ടുണ്ടാവുക എന്നുള്ള ഓർമ്മപ്പെടുത്തൽ. ഒരു റെയിൽവേ യാത്രയ്ക്കിടെയുള്ള ദൃശ്യമാണ് ഇത്. ഇവിടെ ആ കുഞ്ഞു മകൾക്ക് വേണ്ടിയാണ് അച്ഛൻ കഷ്ടപ്പെടുന്നത്.
ഒരുനേരത്തെ അന്നത്തിനുവേണ്ടി കഷ്ടപ്പെടുന്നവരാണ് എന്ന് കാണുമ്പോൾ തന്നെ നമുക്ക് മനസ്സിലാകും അവളെ സന്തോഷിപ്പിക്കാനും അവളുടെ കുഞ്ഞു വയറു നിറയ്ക്കുന്നതിന് അച്ഛൻ അവൾക്ക് നൽകിയ ഭക്ഷണം സ്നേഹത്തോടെ അവൾ അച്ഛനു വാരി കൊടുക്കുകയാണ്. തനിക്ക് വേണ്ടി അച്ഛൻ എത്രത്തോളം കഷ്ടപ്പെടുന്നുണ്ട്.
എന്ന് ചെറു പ്രായത്തിൽ തന്നെ അവൾ മനസ്സിലാക്കിയിരിക്കുന്നു. ഇത്രത്തോളം അച്ഛനെ സ്നേഹിക്കാൻ കഴിയുന്ന അവൾ വളർന്നു വലുതാകുമ്പോൾ തന്റെ അച്ഛനെയും എത്ര നല്ല രീതിയിൽ നോക്കും എന്ന് സംശയം വേണ്ട. ഇതുപോലെ ഒരു പെൺകുഞ്ഞിനെ കിട്ടിയത് തന്നെയാണ് അച്ഛൻ ചെയ്ത ഏറ്റവും വലിയ പുണ്യം.